എന്റെ നിലാപക്ഷി 7 [ ne-na ] 1555

അവൾ മുഖം ചുളിച്ച് അവന്റെ കൈയിൽ നിന്നും പിടിവിട്ടു കൊണ്ട് പറഞ്ഞു.
“ഓഹ്.. ഞാൻ ഇത്തിരി പഴഞ്ചൻ തന്നെയാണ്.. ഇയ്യാൾക്ക് പറ്റുമെങ്കിൽ എന്നെ കൂടെ കൊണ്ട് നടന്നാൽ മതി.”
അവളുടെ കൈയിൽ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഇച്ചിരി പഴഞ്ചൻ ആണെങ്കിലും ഇവിടെ ഉള്ള ഏതു പെണ്പിള്ളേരെക്കാളും കാണാൻ സുന്ദരി അല്ലെ എന്റെ കൊച്ച്.”
“അങ്ങ് കൂടുതൽ സുഗിപ്പിക്കല്ലേ.”
ശ്രീഹരി ചിരിച്ച് കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു നടന്നു.
KFC യുടെ മുന്നിൽ എത്തിയപ്പോൾ ശ്രീഹരി ചോദിച്ചു.
“ഫിലിം തീരാൻ 9 മണി അടുപ്പിച്ചാകും. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് കയറിയാലോ.”
“എന്ത് കഴിക്കാൻ?”
KFC ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഇവിടന്ന് ബർഗർ കഴിക്കാം.”
“ഒന്നാമത് ഞാൻ തടിച്ച് വരികയാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. അതിന്റെ കൂടെ ഇതും കൂടെ കഴിക്കാത്തതിന്റെ കുറവേ ഉള്ളു.”
അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റികൊണ്ട് അവൻ പറഞ്ഞു.
“ഇന്നൊരു ദിവസം കഴിച്ചു എന്നും പറഞ്ഞു നീ തടിച്ചി ഒന്നും ആകാൻ പോകുന്നില്ല.”
ശ്രീഹരി അവളെ ഒരിടത്തു ഇരുത്തിയ ശേഷം പോയി രണ്ട്‌പേർക്കും ബർഗറും കോളയും ഓർഡർ ചെയ്തു. എന്നിട്ട് തിരികെ വന്ന് ജീനയുടെ അരികിൽ വന്നിരുന്നു.
“നിന്റെ വയർ കുറച്ച് ചാടി തുടങ്ങിയിട്ടുണ്ട് കേട്ടോ.”
അവൾ പെട്ടെന്ന് ചുരിദാർ ടോപിനു മുകളിൽ കൂടി തന്റെ വയർ നോക്കികൊണ്ട്‌ ചോദിച്ചു.
“അതെങ്ങനെ ഇച്ചായന്‌ അറിയാം?”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അന്ന് സാരി ഉടുപ്പിച്ചപ്പോൾ കണ്ടതാണ്.”
“നാണമില്ലാത്ത ജന്തു.. ഒരവസരം കിട്ടുമ്പോൾ എല്ലാം നോക്കിക്കൊള്ളും.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“എന്റെ മുന്നിൽ വന്നു അങ്ങനെ നില്ക്കാൻ നിനക്ക് നാണമില്ലായിരുന്നല്ലോ.”
അവൾ ശ്രീഹരിയെ കളിയാക്കികൊണ്ട് പറഞ്ഞു.
“ഇച്ചായൻ ഒരു മാന്യൻ ആണെന്നല്ല ഞാൻ കരുതിയെ.. ഇപ്പോഴല്ലേ തനി നിറം മനസിലായത്.”
അതുകേട്ട ശ്രീഹരി അവളുടെ ചെവിയിൽ പിടിച്ച് കിഴുക്കി. അവന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ ചിണുങ്ങി.
“ഇച്ചായാ എന്റെ ചെവീന്ന് വിട്.. എനിക്ക് വേദനിക്കുന്നു.”
അപ്പോഴേക്കും അവർക്കുള്ള ഫുഡ് ഓർഡർ ആയി ടോക്കൺ നമ്പർ വിളിച്ചു. അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് ഫുഡ് വാങ്ങാനായി പോയി.
ഫുഡുമായി ശ്രീഹരി തിരികെ വന്നിരുന്നപ്പോൾ ജീന ചെവി തടവിക്കൊണ്ട് പറഞ്ഞു.

The Author

Ne-Na

81 Comments

Add a Comment
  1. Oru abiprayavum parayunilla…enthu parayananu..ningal pwoli aanu..story mega hit…bro lovey..ummma..vere onnum parayanilla bro

  2. നീന… നിങ്ങളുടെ എഴുത് ഒരു അനുഭവമാണ്….ഓരോ വാക്കുകളും ഹൃദയത്തിൽ കൊള്ളുന്നവയാണ്… നിലാവ് പോലെയിലെ ജെസ്സി ഒരു വിങ്ങലാണ് അന്നും ഇന്നും എന്നും… ആ കഥ വേറെയൊരു പുതിയ രീതിയിൽ അവതരിപ്പിച്ചൂടെ…

  3. Bro അടുത്ത എന്ന് വരും
    താങ്കളുടെ എല്ലാ കഥയും വായിച്ചു. വളരെ നന്നായിരുന്നു. ചില സന്ദർഭങ്ങളിൽ കണ്ണ് നനയിക്കുന്നു. ഈ കഥയും അതുപോലെ മുന്നോട്ട് പോകട്ടെ. അടുത്ത പാർട്ടിന്
    Waiting…

  4. Adutha part kurachu page kude ezhuthu oru 45 page… vegam next part edu

  5. Enna bro next udane kanumo

  6. ഇത്തവണയും കലക്കി.

  7. ഇത്രയും നല്ല കൂട്ടുകാർ ഇ കഥ അടിപൊളി.അടുത്ത ഭാഗം എപ്പോൾ വരും

  8. സെക്സിന്റെ അതിപ്രസരം ഇല്ലങ്കിലും കഥ നന്നയി പോകുന്നുണ്ട് ഇന്നത്തെ കാലത്തു ശ്രീഹരിയേയും ജീനയെയും പോലുള്ള ആൾക്കാർ ഉണ്ടോ.. വിരളമായിരിക്കും… ഇങ്ങനെ ഒരു കഥ പറയാനുള്ള പ്രജോദനം എന്താണ്…

    1. എനിക്കൊരു കൂട്ടുകാരി ഉണ്ട് എന്നത് തന്നെയാണ് കാരണം. ഞങ്ങൾക്ക് ഇടയിൽ ഉണ്ടാകാറുള്ള ചില നിമിഷങ്ങളിൽ മാറ്റം വരുത്തിയാണ് ഞാൻ എന്റെ കഥകൾ എഴുതുന്നത്.

  9. കിടു ആയി പോയിക്കൊണ്ടിരിക്കുന്നു

  10. Sambhavam usharayi varunnund. Adutha bhagam adhikam vaikippikkilla ennu karuthunnu.

  11. പിന്നെ ബാംഗ്ലൂർ ജോലികിട്ടി പോയ അവരെ ക്കുറിച്ച് പിന്നെ എങ്ങും ഒന്നും പറഞ്ഞു കണ്ടില്ല athukkodi ആകാമായിരുന്നു

  12. വായനയുടെ നല്ല അനഭവങ്ങൾക്ക് നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. Adipwoliiii….Eee part kalakkee??… Next part vekkam idummenu pratheekshikkunu

  14. Entha Paraya, ohh vakukal kitunnilla, super, waiting for next part.

  15. ഏലിയൻ ബോയ്

    നീ നാ….. നല്ല കഥ…തുടരുക….അവസാനം കരയിപ്പികരുത്
    ..അതു മാത്രമേ പറയാൻ ഉള്ളൂ… പിന്നെ കുറച്ചു കൂടെ വേഗം അടുത്ത പാർട്ടുകൾ ഇട്ടാൽ നന്നായിരുന്നു…

  16. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    വൈകരുതേ
    അവരെ കല്യാണം കഴിപ്പിച്ചു കൂടെ

  17. അപ്പൂട്ടൻ

    സൂപ്പർ.. വേറൊന്നും പറയാനില്ല

  18. Epole ennikkum ethe pole snehikkan kazhiyunnunde thanks you Mr

  19. Nena ഈ ഭാഗവും പൊളിച്ചു. വളരെ വേഗം തീർന്നു പോയപോലെ തോന്നി. Waiting for the next part❤️❤️

  20. Nalla ezhuth nalla feel

  21. Nena വളരെ വളരെ നന്നായിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വായിക്കുമ്പോ മനസ്സിന് ഒരുപാട് സന്തോഷവും എനർജിയും നൽകുന്നു

  22. adipoli ayittund.next part orupad late akaruthe

  23. ഇത്രയും നാളും ലേറ്റായെങ്കിലും ഈ രണ്ടു പാർട്ടും നൽകി അകേട് – തീർത്തല്ലോ. അടിപൊളിയായി പോകുന്നു ഇനി ലേറ്റാകാതെ നോക്കുക

Leave a Reply

Your email address will not be published. Required fields are marked *