എന്റെ നിലാപക്ഷി 8 [ ne-na ] 1553

ശ്രീഹരി പെട്ടെന്നു തന്നെ അവളെ റൂമിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി ബെഡിൽ ഇരുത്തി. എന്നിട്ടു ഓടിപോയി കാറിൽ നിന്നും ഫസ്റ്റ് എയിഡ് കിട്ടും എടുത്തു തിരികെ വന്നു.
ബെഡിൽ അവൾക്കരികിലായി ഇരുന്ന ശേഷം അവൻ പഞ്ഞി എടുത്തു നെറ്റിയിൽ കൂടി ഒഴുകിയ ചോര തുടച്ച്‌ വൃത്തിയാക്കി തുടങ്ങി.
“ജീന.. ഞാൻ കൂടെ ഇല്ലാതെ നിനക്ക് മനസമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ?”
അവൾ സത്യസന്ധമായി തന്നെ പറഞ്ഞു.
“ഇല്ല..”
“എനിക്കും അതുപോലെ തന്നെയാണ്. നീ എന്റെ ഒപ്പം ഇല്ലാതെ ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.”
അപ്പോഴേക്കും അവൻ ചോരയെല്ലാം തുടച്ച്‌ വൃത്തിയാക്കിയിരുന്നു. ചെറിയൊരു മുറിവ് തന്നെയായിരുന്നു അത്. അവൾ പഞ്ഞി ഡെറ്റോളിൽ മുക്കി മുറിവിൽ തേച്ചു. അവൾ നീറ്റൽ കൊണ്ട്‌ കണ്ണ് ഇറുകെ അടച്ച് അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“നിനക്ക് ഒഴിച്ച് ബാക്കി എല്ലാപേർക്കും അറിയാം നിന്നെക്കാളും നല്ല വേറൊരു പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടില്ലെന്ന്. പക്ഷെ നീ എന്താ അത് മനസ്സിലാക്കാത്തത്.”
“ഞാൻ ഒരുപാട് ആലോചിച്ചു ഇച്ചായാ അതിനെ കുറിച്ച്. എനിക്കറിയാം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇന്ന് ഇച്ചായൻ മാത്രമേ
എനിക്ക് സ്വന്തമായി ഉള്ളെന്നു. പക്ഷെ ഇച്ചായന്റെ ഭാര്യ ആകുന്നതിൽ നിന്നും എന്റെ മനസ് എന്തുകൊണ്ടോ എന്നെ വിലക്കുന്നു, ഞാൻ അതിനു യോഗ്യ അല്ലെന്ന് പറയുന്നു.”
അവളുടെ നെറ്റിയിലേക്ക് ബാൻഡേജ് ഒട്ടിച്ച് കൊണ്ട്‌ അവൻ പറഞ്ഞു.
“നിനക്കവിടെ തെറ്റി ജീന.. നിന്നെ സ്നേഹിക്കാൻ ഇന്ന് ഞാൻ മാത്രമല്ല ഉള്ളത്.. നീ എന്റെ ഭാര്യ ആകുമെന്നും വിശ്വസിച്ചു നിന്നെ സ്നേഹിക്കുന്ന ഒരു ‘അമ്മ എന്റെ വീട്ടിലുണ്ട്. നീ നാത്തൂൻ ആകുമെന്ന് വിശ്വസിക്കുന്ന വിദ്യ നിന്നെ സ്നേഹിക്കുന്നുണ്ട്.. അവർക്ക് ആർക്കും നിന്റെ മതമോ, നിന്റെ കുടുംബമോ, നിന്റെ പൂർവകാല ചരിത്രമോ അറിയേണ്ട കാര്യമില്ല. നിന്നെ മാത്രം മതി അവൾക്ക്.”
നിറ കണ്ണുകളോടെ അവൾ പറഞ്ഞു.
“ഇച്ചായൻ അവസാനം പറഞ്ഞില്ലേ എന്റെ പൂർവകാല ചരിത്രം.. അതാണ് എന്നെ ഇതിൽ നിന്നും വിലക്കുന്നത്.. ഞാൻ ഒരു ഭാര്യ ആകാൻ യോഗ്യ അല്ല ഇച്ചായ”
അവളുടെ ഇരു കവിളുകളിലുമായി കരം അമർത്തികൊണ്ടു അവൻ പറഞ്ഞു.
“എനിക്കറിയാമായിരുന്നു.. അതാണ് നിന്നെ മനസിലുള്ളതെന്ന്‌.. നിന്റെ സമ്മതമില്ലാതെ നടന്നൊരു കാര്യം.. അതെനിക്ക് ഒരു പ്രശ്നമേ അല്ല.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനും ചെയ്തിട്ടില്ല തെറ്റുകൾ..”
“പക്ഷെ, ഇച്ചായാ..”

The Author

ne-na

82 Comments

Add a Comment
  1. 2022 sep 5 dhe adutha onam ethi…. Ithinte eni baaki ennanavo?… E varsham thudagitt nallathinekal kure bad aaya karyagal aanu undaye.. Koode undaakum ennu karuthiyavar life il ninn irangi otta pokan depression. Ath pole life nte ettavaum bad avasta il loode najn kadann poi… Apazahum oattak irikumbo e story okke orkan sremikum angane veendum oru agraham keri vannatha….. E najn ntho 12 il padikumbazha n e site il keri thudangiye epa 6/7 yrs aayi.. Athinidakk orupaad nalla stories vaayichu.. Epazhum manasinullil aazhayil pathinj poi ith??.

  2. ലക്കി ബോയ്

    ബ്രോ ഞാൻ ഇത് മൂന്നാം വട്ടം മാണ് വായിക്കുന്നത് എന്തോ എന്ന് അറിയില്ല ഈ കഥയോട് എനിക്ക് എന്തോ ഒരു ആകർഷണം പോലെ… സെക്സ് സ്റ്റോറിയോട് എനിക്ക് താല്പര്യം മില്ല. ലവ് സ്റ്റോറിയോട് ആണ് എനിക്ക് ഇഷ്ട്ടം….

  3. സത്യം പറയാലോ.. ഇത്രയും നല്ലൊരു കഥ വായിച്ചിട്ടില്ല.. കഥയിലെ ഓരോ മൊമെന്റ്സും മനസ്സിൽ പിക്ചർ ആയി വന്നിട്ടുണ്ട്. അതാണ് താങ്കളെ പോലെ ഉള്ള എഴുത്തുകാരുടെ വിജയം എന്നു ഞാൻ വിചാരിക്കുന്നു

  4. വിരഹ കാമുകൻ????

    അവസാനം നശിപ്പിച്ചുകളഞ്ഞു

  5. Ente full comment njan adutha last partil idam, ee partil idam ennanu karuthiye but, ending bro kaaanan chance olla..

    Kadhaye patti enikk parayan vaakukal illa, I’M SPEECHLESS ❤️❤️❤️?

  6. ഞാൻ ഈ കഥ വായിച്ചു കഴിഞ്ഞപ്പ. ഇവിടെ ഉള്ളവർ പറയുന്ന പോലെ ഇതു അവസാനിക്കരുതെ എന്നായിരുന്നു ആഗ്രഹം ബട് എനിക്കും നിരാശ തന്നെ ആണ് ഉണ്ടായത് ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ ജയം തന്നെ ആണ് ആ കഥ വായിക്കുന്നവർ അതു നേജിളേറ്റുന്നത് അത് വേണം അതുകൊണ്ട് പറ്റുമെങ്കിൽ തുടർന്നും എഴുതുക
    HELLBOY

    1. എഴുത്തുകാരി അല്ല എഴുത്തുകാരൻ ആണ്‌. പിന്നെ ഇത് ലാസ്റ്റ് പാര്‍ട്ട് അല്ല ഒരെണ്ണം കൂടി ഉണ്ട് കൂടാതെ ഒരു പാര്‍ട്ട് കൂടി എഴുതാന്‍ ശ്രമിക്കാം എന്നും Ne-na ബ്രോ പറഞ്ഞിട്ടുണ്ട്.

  7. aaeohi vayich athinte oru ith manasil ninn pokunathin munp thanne jeenayum ethu. entho parayan vakkukal kittanilla oru paad ishtamayi.. epa jeenaye veno aaeohiye venonn aayi… jeena.. manasil ninn ponilla

  8. Kiduuuuuuuuu Please continue with next part… story nirthalle….please..

  9. Next ten part udane kittumo. .

  10. കേളപ്പൻ

    ഞൻ ഈ part വായിക്കുമ്പോൾ അടുത്ത part പെട്ടന്ന് ഉണ്ടാകണേ എന്ന് ചിന്തിച്ചുകൊണ്ടാണ് വായിച്ചതു തന്നെ ?പക്ഷെ എന്നെ അല്ല ഞങ്ങളെ നിരാശപ്പെടുത്തി പെട്ടന്നൊരു അവസാനം?
    എത്ര സന്തോഷത്തിൽ വായിച്ചാണ് പോന്നതെന്നോ….എല്ലാം അവസാനം കൊണ്ട് tholachu?
    ഒരു partum കൂടി എഴുതുന്നുടെന്നു comment കണ്ടു…എന്ന്നാലും ഒരു സന്തോഷ കുറവ്….ഇതു ഒരു സീരിയൽ പോലെ കൊണ്ടുപോകാൻ പറ്റോ like അവരുടെ കുട്ടികൾ ആകുന്ന വരെ engilum?
    സെക്സ് ടൈപ്പ് വേണമെന്ന് ഒരു നിര്ബദ്ധവും ഇല്ല്ല..thannikku കഴിയുന്ന പോലെ ഒന്ന്‌ plz??????

  11. Ellaperudeyum agraham pole Oru part koodi njan ezhuthan sramikkam

    1. That will be amazing ne-na. It feels sort of incomplete now. This too deserves an ending like your other stories. Thanks for considering

    2. Thanks buddy
      Waiting for next part

Leave a Reply

Your email address will not be published. Required fields are marked *