Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ നിലാപക്ഷി 8 [ ne-na ] 1540

Kambi Views 612607

എന്റെ നിലാപക്ഷി 8
Ente Nilapakshi Part 8 | Author : Ne-NaPrevious part

 

നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്. 7 മണി ആകാറായിരിക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ ഓർത്തു.
തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് മുടി അനുസരണ ഇല്ലാതെ അവളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ട്. അവളുടെ നീണ്ടു തിങ്ങി നിറഞ്ഞു കിടക്കുന്ന മുടി ശ്രീഹരിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മുടി വെട്ടി നീളം കുറക്കാൻ അവൻ ജീനയെ അനുവദിച്ചിരുന്നില്ല.
അവളുടെ വയറിൽ ചുറ്റിപിടിച്ചിരുന്ന കൈ എടുത്തു ശ്രീഹരി ജീനയുടെ മുഖത്ത് വീണുകിടന്നിരുന്ന മുടി പിന്നിലേക്ക് ഒതുക്കിയിട്ടു. അപ്പോഴാണ് ഷാൾ ഇല്ലാത്തതിനാൽ അവളുടെ ടോപിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന അവളുടെ മാറിടങ്ങളിൽ അവന്റെ നോട്ടം പതിഞ്ഞത്. ഗാഢനിദ്രയിൽ അലസമായുള്ള കിടപ്പിലായതിനാൽ മാറിടത്തിന്റെ മുഴപ്പ് എടുത്തു കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനി കിടപ്പിലായിരുന്ന സമയം ജീന കൂടെ കിടന്നിരുന്നപ്പോൾ ശ്രീഹരി ചിന്തിച്ചിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൾ ഇങ്ങനെ കൂടെ കിടക്കുന്നത് എന്ന്. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ ഓടി എത്തിയത് അവളുടെ ഇച്ചായ എന്നുള്ള വിളിയും അതിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹവും വിശ്വാസവും ആയിരുന്നു.
ഗാഢനിദ്രയിൽ കിടന്നിരുന്ന അവളെ ഉണർത്താൻ ശ്രീഹരിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവൻ സാവധാനം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം അടുക്കളയിലേക്ക് പോയി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ പിന്നെ അതാക്കി പതിവ്.
കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു.
“ഇച്ചായന്‌ എന്നെ വിളിച്ചൂടായിരുന്നോ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ.”
“ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം.”
അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു.
“നീ ഇന്ന് ഓഫീസിൽ വരണ്ട.”

The Author

ne-na

82 Comments

Add a Comment
  1. ഇത്ര പെട്ടന്ന് തീരുമെന്ന് ഞാനും കരുതിയില്ല. പക്ഷെ ഒരു രക്ഷയുമില്ലാത്ത കഥ. പൊളിച്ചു

  2. ഒരു പാർട്ട്‌ കൂടി ഉൾപെടുത്താമായിരുന്നു, ഒരുപക്ഷെ വാക്കുകൾക്കുമതീതമായ ഒരു പ്രതീതി ഉണ്ടാകാൻ കാരണവും ഇതു തന്നെയാവും

  3. നീന…… ആസ്വദിച്ചു വായിച്ചു

    ഒരു നല്ല കഥ തീർന്നതിന്റെ പരിഭവം ഉണ്ട്

    പുതിയ കഥയുമായി ഉടനെ വരും എന്ന് കരുതട്ടെ

  4. Plz oru bagam kudi ezhuthu plz

  5. Oro page mattumbozhum last page akaruthe enum. Last pagil avasanichu enu kanaruthe enum orupaadu agrahachu.

    Bro 2 request undu
    1.ithu polulla kadha ezhuthiyal mathi
    2. Entelum vazhi undel ithinte baaki ezhuthanam

  6. പെട്ടെന്ന് അവസാനിച്ചത് പോലെ. ഒരുപാട് സങ്കടം…

  7. Super,,,Oru part um koodi undayirunnel nannayirunnu ennu thonni, ennitt avasanippichal mathiyayirunnu,,,orupaduper athagrahikkunnund, abhyarthana pariganikkumennu vicharikkunnu.

  8. Ne na thanks for you etharayum Nalla store thannathinnu anik I love you muthe

  9. മാലാഖയുടെ കാമുകൻ

    ഇത് തീരാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷെ എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ…

  10. ഒരുമാതിരി പണിയായിപ്പോയി.ഒരു അടിപൊളി കല്യാണം പ്രതീക്ഷിച്ചു..

  11. വളരെ നന്നായിരുന്നുതീർന്നത് അറിഞ്ഞില്ല. കുറച്ചുംക്കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി, അവരുടെ മാത്രമായ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടെ എഴുതാമായിരുന്നു. എല്ലാവരും ഒത്തു ചേർന്ന ഒരു ending ആക്കാമായിരുന്നു, ഏതായാലും കഥ വളരെ നായിരുന്നു, ഇനിയും എഴുതണം,
    അടുത്തതിനായി ആ വരികളിലെ മാന്ധ്രികതക്ക് ആയി കാത്തിരിക്കുന്നു…

  12. Superb….. Ith oru pdf aayi idamo

  13. എല്ലാവരും കൂടിച്ചേർന്ന ഒരു ending alle നല്ലത്.നല്ല അവതരണം തീർന്നത് അറിഞ്ഞില്ല .അടുത്ത കഥയ്‌കായി കട്ട വെയ്റ്റിംഗ്

  14. E kathayude oro bhagathinayum kathirunitte ullu oru partum koody ezhuthiyittu nirthamayirunnu

  15. നല്ല കഥ ഇതിന് 9ആം ഭാഗം എഴുതി നിർത്തു. വിദ്യയുടെ അമ്മയുടെ എല്ലാവരുടെയും നിറഞ്ഞ മുഖത്തോടെ നിർത്തു ദയവായി മറുപടി കാത്തിരിക്കുന്നു

  16. ഒരു സുന്ദരൻ കഥ… എന്തിനാ കമ്പി? ലയിച്ചിരുന്നു പോയി.. നന്ദി

  17. Bro sreehariyeyum jeenayeyum onnippichillenkil athrakkum ishtamarunnu jeenaye bro

    ?with love ?
    Anu(unni)

  18. വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. കഥ മനസ്സിനെ ഒരു കുളിരുള്ള മൂന്നാര്‍ താഴ്വരയിലേക്ക് കൊണ്ട് പോയി. ഒത്തിരി നന്ദി. വീണ്ടും ഇതുപോലെ ഞങ്ങളുടെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങുക.
    സ്നേഹാദരങ്ങളോടെ,
    ദീപ.

  19. അടിപൊളി കാത്തിരുന്ന ഒരു കഥക്കൂടി അവസാനിച്ചു അതിൽ ചെറിയ വിഷമം

  20. ഒത്തിരി ഒത്തിരി ഇഷ്ടമായി. ഇത്പോലുള്ള കഥകൾ ഇനിയും നീനയിൽനിന്നും പ്രതീക്ഷിക്കുന്നു

  21. വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.super

  22. ne na മനോഹരമായഎഴുതിയിരുക്കുന്നു എന്റെ ജീവിതത്തിൽ എന്നെ അറിയുന്ന ഒരു ജീനയെ വേണം എന്ന് ഒരു പാട് ആഗ്രഹിച്ചു പോകുന്നു

  23. ഞാൻ അവർ തമ്മിൽ ഉള്ള പ്രണയത്തിലൂടെ ഉള്ള സെക്സ് പ്രതീക്ഷിച്ചു പക്ഷെ അത് ഉണ്ടായില്ല ?
    കഥ ഇപ്പഴെ അവസാനിപ്പിക്കേണ്ടായിരുന്നു… അടുത്ത കഥ വേഗം ഇടണെ ?

  24. If it possible could you write include their marriage also ….

  25. വളരെയധികം ഇഷ്ടപ്പെട്ടു. അവസാനിപ്പിച്ചത് കുറച്ച് സങ്കടം ഉണ്ടാക്കി ne na ഈ പേര് തന്നെ എന്നും ഓര്‍ക്കാം love you ഡാ i really like it

  26. കാത്തിരുന്ന ഒരു കഥ കൂടെ തീർന്നു പോയി

    ഇഷ്ടം

  27. Super ayittund bro… ithu pollathae nalla kadhakal eniyum prathishikunnu

  28. Superb

  29. സാധുമൃഗം

    കഥ വളരെ നന്നായിട്ടുണ്ട്.

  30. സൂപ്പർ

    1. Valare nannayirunnu
      Manas niranju
      Inghane Ulla kadhakal vere oru taglinil varanamenn aagrahikunnu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: