Irukalikal meyunna thazvara part 2
കഥ എത്ര മാത്രം മുഴുമികുവാന്‍ സാദിക്കും എന്ന് അറിയില്ല എനിക്ക് ഈ അടുത്ത ദിവസങ്ങളില്‍ ആയി ജോലി സ്ഥലം മാറ്റം വരികയാണ് …പോവുകയാണെങ്കില്‍ കഥ ഇടക്ക് വച്ചു നിറുത്തേണ്ടി വരും അതിനു മുന്‍പുതന്നെ പരമാവധി എഴുതി തീര്‍ക്കുവാന്‍ ശ്രമിക്യാം ..വിശ്വസ്തതയോടെ
ഇരുകാലികള്‍ മേയുന്ന താഴ്വര (മീര മേനോന്‍ )part -2
പാലുമായി ഞാന്‍ അകത്തേക്ക് കടന്നു ചെന്നു ..അവിടെ നിലത്തു കിടക്ക വിരിച്ചിട്ടുണ്ട് ..അവരുടെ വീട്ടില്‍ തന്നെ തയ്യാറാക്കിയതാണ് കണ്ടാല്‍ അറിയാം .അതില്‍ വൃത്തിയുള്ള കമ്പിളി പുതപ്പു വിരിച്ചിരിക്കുന്നു .വെര്‍മ്മ ഒരു ധോതി മാത്രം ഉടുത് അതില്‍ ഇരിക്കുകയാണ് ..മേല്‍വസ്ത്രം ധരിച്ചിട്ടില്ല ..കാരിരുമ്പ് പോലുള്ള ശരീരം നല്ല പഴുത്ത ഗോതമ്പിന്‍റെ നിറം …ശരീരം നിറയെ കറുത്ത് ചുരുണ്ട രോമങ്ങള്‍ …
വരൂ ..ഇവിടെ ഇരിക്കു ..എന്നോട് ആവശ്യപെട്ടു ..
ഞാന്‍ പതുക്കെ കയ്യിലിരുന്ന പാല്‍ പാത്രം അദ്ദേഹത്തിന് നേരെ നീട്ടി ..പാല്‍ പാത്രം വാങ്ങി എന്‍റെ കൈപിടിച്ച് കിടക്കയില്‍ ഇരുത്തി …ഞാന്‍ ദുപട്ട കൊണ്ട് മുഖം മറച്ചു അദ്ദേഹത്തിന് അരികില്‍ ആയി ഇരുന്നു ..എന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു …
പാത്രത്തിലെ പാല് ചുണ്ട് ചേര്‍കാതെ ഉയര്‍ത്തിപിടിച്ചു ..മടമടാന്ന് കുടിചിറക്കുന്ന ശബ്ദം എന്‍റെ ചെവിയില്‍ വന്നു പതിച്ചു ..
ഇതിനു മധുരം വളരെ കൂടുതലാണ് എന്ന് പറഞ്ഞു കൊണ്ട് പാല്‍ പാത്രം എനിക്ക് നേരെ നീട്ടി ..പാല് കുടിച്ചോളൂ …എന്ന ഒരു മുരടന്‍ ശബ്ദം ഉയര്‍ന്നു കേട്ടു .ഞാന്‍ കുറച്ചു പാല്‍ ചുണ്ട് ചേര്‍ത്ത് കുടിച്ചു ..പാത്രം നിലത്തു വച്ചു …
മുഖം മറച്ചിരുന്ന സാരി എടുത്തുമാറ്റി കൊണ്ട് പറഞ്ഞു ..മദരാസി പെണ്ണുങ്ങള്‍ എല്ലാം വളരെ ഭംഗി ഉള്ളവരാണ് ..നിന്നെ പോലെ ..എനിക്ക് വളരെ ഇഷ്ടമായി ..അതും പറഞ്ഞു കൊണ്ട് പുറകില്‍ നിന്നും എന്നെ ചേര്‍ത്ത് കെട്ടിപിടിച്ചു ..
എനിക്ക് എന്തൊക്കെയോ ഒരു അപരിചിതത്വം അനുഭവപെട്ടു .ഒരു ഉത്തരേന്ദ്യക്കാരന്‍ എന്‍റെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .തന്നെയും അല്ല എനിക്ക് വെറുപ്പും ആയിരുന്നു ..അവരുടെ പ്രാകൃതമായ സംസാരവും ജീവിതവും വളരെ നല്ല നിലയില്‍ വളര്‍ന്ന എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല ..പക്ഷെ എന്‍റെ അവസ്ഥ അതിനു ഒട്ടും യോജിച്ചത് അല്ലാതായി പോയി ..എന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ..ഉള്ളില്‍ നിന്നും എത്ര നിയനധ്രിചിട്ടും ഒരു തേങ്ങല്‍ പുറത്തേക്കു വന്നു .
അതു കേട്ടിട്ടാണോ എന്ന് അറിയില്ല അദ്ധേഹത്തിന്‍റെ കൈ ഒന്നു അഴഞ്ഞു ..എന്‍റെ മുഖം കൈകൊണ്ടു ഉയര്‍ത്തി ..എന്‍റെ കണ്ണിലേക്കു നോക്കി ..അവിടേക്കു നോക്കാന്‍ കഴിയാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചു ..അദ്ധേഹത്തിന്‍റെ കരുത്തുറ്റ കരങ്ങള്‍ എന്‍റെ മുടി ഇഴകളെ മാടി ഒതുക്കുന്നത് ഞാന്‍ അറിഞ്ഞു ..എന്‍റെ നെറ്റിയിലും കവിളിലും പതുക്കെ തലോടി കൊണ്ട് എന്‍റെ നിറഞ്ഞ കണ്ണുകളില്‍ ചുണ്ട് ചേര്‍ത്ത് മൃദുവായി ചുംബിച്ചു ..ശേഷം എന്‍റെ മുഖം അദ്ധേഹത്തിന്‍റെ വിരിഞ്ഞ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് എന്‍റെ ചെവിയില്‍ മൃദുവായി പറഞ്ഞു വിഷമിക്കാതെ ഇരിക്കു ..നിനക്ക് ഇവിടെ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ..രാജകുമാരിയെ പോലെ നിനക്ക് ഇവിടെ കഴിയാം ..നിന്നെ സ്നേഹിക്കുവാന്‍ ഇവിടെ എല്ലാവര്‍ക്കും കഴിയും..വിഷമിക്കരുത്, ഭാര്യ മരിച്ച ഞാന്‍ ഇനി ഒരു വിവാഹം വേണ്ടെന്നു കരുതി ജീവിച്ച ആളാണ് ..അനുജന്മാരും അമ്മയും ഒരുപാട് എന്നെ നിര്‍ഭന്ധിച്ചു ..പക്ഷെ ഞാന്‍ വഴങ്ങിയില്ല ..പക്ഷെ നിന്‍റെ കഥ അറിഞ്ഞ ഞാന്‍ ഒരു വിവാഹത്തിന് തയ്യാറാവുക ആയിരുന്നു..കിഷോര്‍ എനിക്ക് വളരെ വേണ്ടപെട്ട ഒരു ആളായിരുന്നു .കിഷോറിന്‍റെ മരണം എന്നെയും വളരെ അധികം വിഷമിപിചിടുണ്ട്.അതുകൊണ്ടാണ് ഞാന്‍ നിന്നെ വിവാഹം കഴികുവാന്‍ തയ്യാറായത്..
വെര്‍മ്മ സംസാരിച്ചു കൊണ്ടിരുന്നു ..അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നു എനിക്ക് മനസിലായി..ഒരു ഭാര്യ എന്ന നിലയില്‍ എന്‍റെ കര്‍തവ്യങ്ങള്‍ ചെയ്യാന്‍ ഭാധ്യത ഉണ്ട്..ഞാന്‍ പതുക്കെ എന്‍റെ കൈ ഉയര്‍ത്തി അദ്ധേഹത്തെ ചുറ്റിപിടിച്ചു..വലിയ ഒരു മഞ്ഞുമല ഉരുകിയ പ്രതീതി ആയിരുന്നു അപ്പോള്‍ ..വെര്‍മ്മയുടെ ഉള്ളില്‍ നിന്നും ഒരു ദീര്‍ഗ നിശ്വാസം പുറത്തു വന്നു …
Ethinte full parts um e sight illl under broo
evide ondu?
Good Story…. But needs Continuity….