വഴിയുണ്ട്.അതിന് അന്നേ ദിവസം അവരുടെ പൂജ മുടങ്ങണം.അതിന്റെ പകപ്പിൽ നിൽക്കുന്ന ആ സമൂഹം നശിക്കണം,ഒപ്പം നിങ്ങളുടെ രക്ഷയും
അതാവണം നടപ്പിലാക്കേണ്ടത്.
എന്തിനും കൂടെയുണ്ട്.എങ്ങനെ വേണം എന്ന് പറഞ്ഞാൽ മതി.
അവിടെയാണ് നീ പഠിച്ച വിദ്യകൾ പ്രയോഗിക്കേണ്ടത്.
മനസിലായില്ല?
വലിയൊരു കല നന്നായി വഴങ്ങുന്ന കലാകാരൻ,അത് ബുദ്ധിപൂർവം പ്രയോഗിക്കണം.മനുഷ്യന്റെ കണ്ണ് കെട്ടി അവനെ മായക്കാഴ്ച്ചയുടെ പ്രപഞ്ചത്തിലേക്ക് എത്തിക്കാനുള്ള നിന്റെ കഴിവ്.അതാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടത്.
അതെ,ഞാൻ ഒരു മജീഷ്യൻ ആണ്. അതെങ്ങനെ ഇവിടെ?ഞാൻ ചെയ്ത കാലവും മറന്നു.
നിന്റെ ഗുരു ഫാദർ മണവാളൻ എന്റെ സുഹൃത്താണ്.അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ മിടുക്കനായിരിക്കും.എനിക്ക് ഉറപ്പുണ്ട്.അദ്ദേഹം പറഞ്ഞിരുന്നു നിന്നിൽ വന്ന മാറ്റത്തെക്കുറിച്ച്.തന്റെ കുടുംബവും.എന്ത്,എങ്ങനെ അത് മനസിലായിരുന്നില്ല.എനിക്ക് ഈ ഇടവകയിലേക്കുള്ള മാറ്റത്തിന്റെ സമയവും.നിന്നെ കാണാം എന്നും മാറ്റിയെടുക്കാം എന്നും ഞാൻ വാക്ക് കൊടുത്തിരുന്നു.അതിനിടയിൽ ഞങ്ങളുടെ കുട്ടിയും.അവിചാരിതം എന്നെ പറയാൻ കഴിയു,രണ്ടുപേരും സാത്താന്റെ പിടിയിൽ.
അവന്റെ കണ്ണ് നിറയുന്നത് അയാൾ കണ്ടു.അവന്റെ കരംപിടിച്ചയാൾ തുടർന്നു.”ചിലപ്പോൾ ഒരു നിമിഷം മതി മനുഷ്യൻ മാറി ചിന്തിക്കാൻ.
അത് നിന്നിലൂടെ വീണ്ടും തെളിഞ്ഞു.
ചില നിമിഷങ്ങളിലെ ചെറിയൊരു ചിന്തപോലും ഒരുവന്റെ തീരുമാനം മാറുവാൻ കാരണമാവും.അതിന് ഉരുക്കിന്റെ ഉറപ്പുണ്ടാവും.ചുറ്റുമുള്ള ആളുകൾക്ക് അത്ഭുതമായിരിക്കും ആ മാറ്റം.എന്തുകൊണ്ട് എന്നതിന് കൃത്യമായി ഒരുത്തരം എന്റെകയ്യിൽ ഇല്ല.ചില കാര്യങ്ങൾ അങ്ങനെയാ”
ഞാൻ എന്നാൽ….
എന്നാൽ ചെല്ല്,സമയം വൈകി.രണ്ട് ദിവസം കഴിഞ്ഞു വീണ്ടും കാണാം.
തിരിച്ചു പോകുന്ന വഴിയിൽ വളരെ യാദൃശ്ചികമെന്നപോലെ വിധു ലിഫ്റ്റ് കൊടുത്തു.അന്നവൻ വിധുവിനൊപ്പം കൂടി.അവളുടെ മുന്നിൽ സാധാരണ എന്നപോലെ പെരുമാറി.”ഇന്നെനിക്ക്
നിന്റെ നെഞ്ചിൽ തലചായ്ക്കണം”
അവന്റെ ഒഴിഞ്ഞുമാറാനുള്ള ശ്രമം പരാജയപ്പെട്ടു.അവന്റെ മറിൽ ഓരോന്ന് ചിന്തിച്ചുകിടക്കുമ്പോഴും അവനെയവൾ നിർബന്ധിച്ചില്ല.
*****
രണ്ട് ദിവസം പെട്ടന്ന് കഴിഞ്ഞുപോയി
കൂടെനടക്കുന്ന അഞ്ജുവിന് തന്നിലെ മാറ്റം മനസ്സിലാവാതിരിക്കാൻ അവൻ ശ്രമിച്ചു.സംശയത്തിന്റെ ഒരു കണിക പോലും തന്റെ ജീവന് ഭീഷണിയാണ് എന്നവൻ തിരിച്ചറിഞ്ഞു.പെട്ടെന്നുള്ള അവന്റെ സ്വഭാവത്തിലെ വ്യത്യാസം ഒരാൾ ശ്രദ്ധിച്ചിരുന്നു,”വിധു”
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി