ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

അവനാദ്യം ചെയ്തത് രഹസ്യമായി ഫാംഹൗസിനുള്ളിൽ കടന്ന് അതിന്റെ അന്തരീക്ഷം മനസ്സിലാക്കുക എന്നതായിരുന്നു.ബലി നടക്കേണ്ട ഭാഗം അതിന്റെ ചുറ്റുപാടുകൾ എല്ലാം നന്നായി മനസ്സിലാക്കിയെടുത്തു.
പഴക്കം ചെന്ന കെട്ടിടം.ഇക്കാലത്തിന്
ഇടയിൽ ഒരു മെയ്ന്റനൻസ് പോലും നടന്ന ലക്ഷണമില്ല.കാരണമെന്താവും എന്താവും ഇവിടം തിരഞ്ഞെടുക്കാൻ കാരണം. നഗരത്തിന്റെ പ്രാന്തഭാഗം ആണ്, അതാവും കാരണം.ഓരോ മൂലയും ശ്രദ്ധയോടെ തിരയുമ്പോഴും പുറത്തേക്ക് ഭദ്രമായൊരു വഴി,അത് കണ്ടെത്താൻ അവന് കഴിഞ്ഞില്ല.
നിരാശയോടെ അവൻ ഇറങ്ങി.
പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം എന്ന ചിന്തയിൽ അന്നത്തെ ദിവസം താൻ ചെയ്തുതീർക്കേണ്ട കാര്യങ്ങളിൽ അവൻ ശ്രദ്ധ കൊടുത്തു.

എങ്ങനെ അയാളെ തന്റെ വിദ്യയിൽ വശംവദനാക്കാം എന്ന് ചിന്തിച്ചു അരുൺ.ഫാദർ ഗോമസ്സിന്റെ വാക്ക് അവന്റെ ഓർമ്മയിലെത്തി.കർമ്മിക്ക്
തന്റെ മുന്നിലൂടെ ദൈവികതയുടെ പ്രതീകങ്ങൾ മിന്നിമറയണം.അവിടെ അയാളുടെ ഏകാഗ്രത നശിക്കും. ആ നിമിഷങ്ങളാണ് തനിക്ക് പുറത്തു കടക്കാനുള്ള സമയം.പക്ഷെ വഴി?
*****
രാവിലെ അഞ്ജുവിന്റെ കാൾ ആണ് അവനെ ഉണർത്തിയത്.വേഗം ഹോസ്പിറ്റലിൽ എത്താനുള്ള നിർദ്ദേശവും.ചെല്ലുമ്പോൾ അവനെ കാത്തുകൊണ്ട് അവൾ പുറത്തുണ്ട്.

എന്താടി?എന്താ പ്രശ്നം?

മാം ഇവിടെ അഡ്മിറ്റ് ആടാ.നിന്നെ അത്യാവശ്യമായി കാണണം എന്ന്.

എന്തു പറ്റിയെടി?

ഇന്നലെ ഒന്ന് തലചുറ്റി വീണതാ.
അല്പം ബ്ലഡ്‌ ലോസ്സ് ഉണ്ട്.ബട്ട്‌ സേഫ്.
സ്റ്റിച്ച് ഉണ്ടെന്നേയുള്ളൂ.

എവിടെയാ ഇപ്പോൾ?

അവൾ അവനെയും കൂട്ടി സെക്കന്റ്‌ ഫ്ലോർ ഡീലക്സ് റൂമിലെത്തി.ഒരു പട
തന്നെയുണ്ട് അവിടെ.കൂടെയുള്ളവർ ഓരോരുത്തരും യാത്രപറഞ്ഞിറങ്ങി.
ജേക്കബ്,അഞ്ചു, അരുൺ എന്നിവർ മാത്രം ബാക്കിയായി.

“എന്നാ ഇച്ചായൻ ചെല്ല്.കാര്യങ്ങൾ നടക്കട്ടെ.അഞ്ചുനെയും കൂട്ടിക്കോ. ഇവൻ മതി ഒരു കൂട്ടിന്.നാളെ വരണം എന്നുണ്ട്.ഈ അവസ്ഥയിൽ ഞാൻ എങ്ങനെ?”

“നീ റസ്റ്റ്‌ എടുക്ക്.കമ്മ്യൂണിറ്റിയിൽ ഞാൻ പറഞ്ഞോളാം.എല്ലാം ഭംഗി ആവും.ഞാൻ ചെല്ലട്ടെ”
പിറ്റേന്ന് വെള്ളിയാഴ്ച്ച.അന്ന് വേണ്ട കാര്യങ്ങൾ ക്രമീകരിക്കാൻ ചുമതല ജേക്കബിന്.അരുണിനെ വിധുവിന് ഒപ്പം വിട്ട്,തന്റെ ജോലി തീർക്കാനുള്ള വ്യഗ്രതയിൽ ഒപ്പം അഞ്ചുവിനെയും കൂട്ടി

എന്താ പറ്റിയെ.എന്താ പെട്ടന്ന് ഒരു.

നിനക്കറിയുവോ,ദൈവം ഉണ്ടെന്ന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ആരാണെന്ന്?

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

66 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *