“നാട്ടിൽ എവിടെയാ” ചേച്ചി ചോദിച്ചു..
“ഇപ്പൊ താമസം തിരുവന്തപുരത്താണ്.. ചേച്ചി കായംകുളം അല്ലെ..”
ചേച്ചി അത്ഭുദത്തോടെ എന്നെ നോക്കി ചോദിച്ചു “എങ്ങനെ അറിയാം?”
“ചേച്ചി അല്ലെ ആ RPF കാരോട് പറഞ്ഞത്..”
“ആ.. ശെരിയാ.. ” ചമ്മിയ ഒരു ചിരി പാസ് ആക്കി ചേച്ചി..
“നാഗ്പുർ എന്തിനാ പോകുന്നെ” ഞാൻ ചോദിച്ചു..
“അതൊക്കെ ഒരു കഥയാ.. ”
“രാത്രിയെ ട്രെയിൻ അവിടെ എത്തുള്ളു.. സമായും ഉണ്ട് നമുക്ക്.. ചേച്ചി പറ.. ” ഞാൻ പ്രോൽസാഹിസിപ്പിച്ചു…
“കായംകുളം എന്റെ കുടുംബവീടാണു.. ഞാൻ താമസം തൃശൂർ ആണ്… പക്ഷെ കുറെ നാൾ ആയി കായംകുളത്തു ഉണ്ട്..”
“വീട്ടിൽ ആരൊക്കെ ഉണ്ട്”
“ഞാൻ ഒറ്റയ്ക്കാണ്.. ” പെട്ടന്ന് കണ്ണ് നിറച്ചു കൊണ്ട് ചേച്ചി എന്നോട് പറഞ്ഞു..
“ഓഹ്.. സോറി.. ”
“ഹമ്മ്.. നിൽക്കക്കള്ളി ഇല്ലാതെ ആണ് നാഗ്പുരേയ്ക്ക് വണ്ടി കേറിയത്.. ”
ഞാൻ ശ്രദ്ധയോടെ കഥ കേട്ടു…
ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചു കഴിഞ്ഞു.. ഒരു ചായ വീതം കുടിച്ചു ഒരുമിച്ചു വാ കഴുകാൻ വാതിലിന്റെ അവിടേക്ക് പോയി..
ഇനി നാഗ്പുർ വരെ ഞാനേ ഉള്ളു എന്ന ബോധം ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു എന്നെ ചെറുതായി ചേച്ചി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.. അതല്ലേ ഇത്ര പെട്ടന്ന് കഥ ഒക്കെ പറഞ്ഞു തുടങ്ങിയെ.. ഞാൻ ആലോചിച്ചു..
“കുറച്ചു നേരം ഇവിടെ കാറ്റു കൊണ്ട് നിൽക്കാം ചേച്ചി..പകൽ അല്ലെ.. കള്ളന്മാർ ഒന്നും വരില്ല..” ഞാൻ പറഞ്ഞു…
ചേച്ചി പുറത്തേക്ക് നോക്കി നിന്ന് സമ്മതം അറിയിച്ചു..
“എല്ലാ സൗകര്യവും ഉള്ള വീടായിരുന്നു എന്റേത്.. എന്നെ അവർ നന്നായി പഠിപ്പിച്ചു.. അച്ഛനും അമ്മയ്ക്കും നല്ല ജോലിയും.. എന്ത് കൊണ്ടും ഭാഗ്യം ചെന്ന ചെറുപ്പം ആയിരുന്നു എന്റേത്..”
ഞാൻ ചോദിക്കാതെ തന്നെ കഥ തുടർന്നത് കേട്ട് ഞാൻ ഇന്ററസ്റ്റഡ് ആയി..
“സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ മജീദിക്കയുമായി ഇഷ്ടത്തിലാവുന്നത്.. വീട്ടുകാർ സമ്മതിച്ചില്ല.. ബുദ്ധിമോശം അല്ലാതെ എന്ത് പറയാൻ.. 18 വയസ്സിൽ ഞങ്ങൾ ഒളിച്ചോടി.. അങ്ങനെയാ ഞങ്ങൾ തൃശൂർ എത്തിയെ.. ” ചേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“അപ്പൊ ഇപ്പൊ ഇക്ക എവിടെ പോയി?”
“പുള്ളി ഞാൻ സ്കൂളിൽ പൊക്കോണ്ടിരുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർ ആയിരുന്നു.. തൃശൂർ ഒരു കാർ എടുത്തു വാടകയ്ക്ക് ഓടിക്കുമായിരുന്നു..ഞാൻ വന്നു കേറിയ ശാപമാണെന്നു തോന്നുന്നു, കെട്ടി രണ്ടാം കൊല്ലം ഒരു ആക്സിഡന്റ് പറ്റി.. നടുവൊടിഞ്ഞു .. കിടക്കയിൽ ആയി.. പതിനഞ്ചു കൊല്ലം ഞാൻ നോക്കി..
Nice brooo
നല്ല തീമും അവതരണവും. തുടരുക. പേജ് കൂട്ടാൻ ശ്രമിക്കൂ. All the best.
ഡിയര്‍ ധനന്ജയ്, കഥയുടെ രണ്ടുഭാഗങ്ങളും നന്നായിട്ടുണ്ട്. നല്ല ഫ്ലോ ഉള്ള ഭാഷയും, വായനക്കാരനെ പിടിച്ചിരുത്താനുള്ള അവതരണവും. നഗ്പുറിന്‍റെ പശ്ചാത്തലത്തില്‍ കഥ വികസിക്കുന്നത് ഓര്‍ക്കുമ്പോള്‍ രസമുണ്ട്. കാത്തിരിക്കുന്നു.
കിടിലം
❤❤❤
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. ഉഷാറായിക്കണ്…. മികച്ച ഒരിത്…. വൈശാലീടെ കഥകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…
Kolaam….. Nannayitund.
????