എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay] 281

“അയ്യോ.. അല്ല.. ഞാൻ ഒറ്റയ്ക്കാ താമസിക്കുന്നെ.. ക്വാർട്ടേഴ്സിൽ.. ഇത് വേറെ ഒരു ഫാമിലി.. മലയാളികളാ.. കുറെ നാളായി നാഗ്പുരുണ്ട്.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. ”

വല്യ വിശ്വാസം ഇല്ലാതെ ചേച്ചി എന്നെ നോക്കി..

“പേടിക്കേണ്ട ചേച്ചി.. അവിടെ അമ്മയും മോളും മാത്രമേ ഉള്ളു.. നല്ല ആൾക്കാരാ.. വിശ്വസിക്കാം ”

“മ്..മ്.. നാണു ചേട്ടൻ വിളിക്കുമോ എന്ന് നോക്കാം.. എന്നിട്ട് തീരുമാനിക്കാം..”

ഞാൻ ഒന്നും മിണ്ടിയില്ല.. കുറ്റം പറയാൻ പറ്റില്ല.. ഇപ്പൊ കണ്ട എന്നെ എങ്ങനെ വിശ്വസിക്കാനാ..

“നീ ഏത് ക്വാർട്ടേഴ്സിലാണ്… അവിടെ എന്താ ജോലി”

“ഞാൻ 3 കൊല്ലം മുൻപ് റയിൽവേസിൽ കേറി.. നാഗപ്പൂരാണ് കിട്ടിയത്.. അതിന്റെ ക്വാർട്ടേഴ്സിലാണ്.. ”

” ആഹാ.. മിടുക്കൻ ആണല്ലേ”

“ഹഹ.. ചെറുതായിട്ട്.. നമുക്ക് നമ്മൾ മാത്രമേ ഉള്ളു.. അത് കൊണ്ട് വേറെ വഴി ഇല്ലാതെ നന്നായി പഠിച്ചു.. എങ്ങനോ CGL പാസ്സായി..”

“നാട്ടിലേക്ക് മാറ്റം കിട്ടില്ലേ”

“കിട്ടുമായിരുന്നു.. പക്ഷെ നേരത്തെ പറഞ്ഞ ഫാമിലിയെ പരിചയപ്പെട്ടപ്പോൾ അവിടെ നിൽക്കാം എന്ന് കരുതി.. ”

“അതെന്താ”

“ചേച്ചി.. നാട്ടിൽ ആരുമില്ല.. ഞാൻ ഒരു അനാഥനാ .. ജോലി കിട്ടി ഇവിടെ എത്തിയപ്പോ പരിചയപ്പെട്ടതാ അശ്വതിയെ.. ഞങ്ങടെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ചതാ.. അതാ അവിടെ തന്നെ നിൽക്കാം എന്ന് കരുതിയെ”

അവളുടെ ഫാമിലിയെ പറ്റി നല്ലൊരു അഭിപ്രായം ഉണ്ടാക്കാനും എന്നോട് കുറച്ചൂടെ വിശ്വാസം ഉണ്ടാകാനുമായി ഞാൻ വിവരിച്ചു പറഞ്ഞുകൊടുത്തു..

“അയ്യോ.. അനാഥനോ”

ചേച്ചിക്ക് പക്ഷെ അതിൽ നിന്നും കിട്ടിയത് അതാണ്… ഞാൻ അധികം ആരോടും പറഞ്ഞു സെന്റി അടിപ്പിക്കാത്ത കാര്യം..

“ആ ചേച്ചി.. ഞാൻ എങ്ങനെ ജനിച്ചു എന്നെനിക്കറിയില്ല.. വളർന്നത് തിരുവനന്തപുരത്തുള്ള ഒരു അനാഥാലയത്തിൽ.. ”

“അയ്യോടാ.. എന്നെ പോലെയാ അപ്പൊ.. ആരുമില്ലല്ലേ”

“അങ്ങനെ അല്ല.. എനിക്കിപ്പോ എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.. ”

“മ്.. മ്.. അവളെ പറ്റി പറ..”

ഞാൻ അശ്വതിയെ പറ്റി പറഞ്ഞു തുടങ്ങി.. ഒരു വായാടി.. വളർന്നത് നാഗ്പുർ ആണെങ്കിലും തനി മലയാളി.. അവളുടെ അമ്മയുടെ കഴിവാണത്.. അവിടെ ദാവണി ഉടുക്കുന്ന ഒരേയൊരുവൾ ഇവളാകും.. എപ്പോഴും ഒരു ചന്ദനക്കുറി നെറ്റിയിൽ കാണും.. എന്റെ സുന്ദരിക്കുട്ടി..

“കൊള്ളാല്ലോ നീ.. “

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. നല്ല തീമും അവതരണവും. തുടരുക. പേജ് കൂട്ടാൻ ശ്രമിക്കൂ. All the best.

  2. ഡിയര്‍ ധനന്ജയ്, കഥയുടെ രണ്ടുഭാഗങ്ങളും നന്നായിട്ടുണ്ട്. നല്ല ഫ്ലോ ഉള്ള ഭാഷയും, വായനക്കാരനെ പിടിച്ചിരുത്താനുള്ള അവതരണവും. നഗ്പുറിന്‍റെ പശ്ചാത്തലത്തില്‍ കഥ വികസിക്കുന്നത് ഓര്‍ക്കുമ്പോള്‍ രസമുണ്ട്. കാത്തിരിക്കുന്നു.

  3. പാഞ്ചോ

    കിടിലം

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. ഉഷാറായിക്കണ്…. മികച്ച ഒരിത്…. വൈശാലീടെ കഥകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…

  5. പൊന്നു.?

    Kolaam….. Nannayitund.

    ????

Leave a Reply

Your email address will not be published. Required fields are marked *