ഇത് ഞങ്ങളുടെ ലോകം 7 [Ameerali] 174

” ഹലോ മിസ്റ്റർ അമീർഅലിയല്ലേ? ഞാൻ ഡോക്ടർ സഫിയയാണ്.”

” ആ പറയൂ ഡോക്ടർ ഇന്ന് ഞാൻ നല്ല തിരക്കിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇന്ന് ഡോക്ടറെ കാണാൻ വന്നത് അതിനാൽ കുറച്ചുപേരെ കാണാനുള്ളത് പിന്നീടത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. ഇപ്പോൾ എല്ലാം കഴിഞ്ഞ് തിരിച്ചു പോകുന്നു.”

“അയ്യോ ആണോ? ഇപ്പോൾ ഒറ്റയ്ക്കാണോ? അതോ നസിമോളും ഉണ്ടോ കൂടെ?”

“ഇല്ല ബിസിനസ് മീറ്റിങ്ങിനൊക്കെ ഞാൻ ഒറ്റക്കാണ് പോകാറ്”, ഒന്ന് നിർത്തി അവൻ വീണ്ടും തുടർന്നു. ” ഉച്ചയ്ക്ക് ഡോക്ടറെ കണ്ടതിനുശേഷം അവരെ രണ്ടുപേരും ഫ്ലാറ്റിലാക്കിയിട്ടാണ് ഞാൻ പോന്നത്” ഡോക്ടർ ചോദിക്കാതെ തന്നെ അവൻ ഒരു മുഴം നീട്ടിയെറിഞ്ഞു. അത് നന്നായി തന്നെ കുറിക്കുകൊള്ളുകയും ചെയ്തു.

“അപ്പോൾ ഒറ്റയ്ക്കാണോ ഡ്രൈവ് ചെയ്തു പോകുന്നത്? അതോ ഡ്രൈവറുണ്ടോ? ”

അവർക്ക് തന്നോടെന്തോ പേഴ്സണലായി സംസാരിക്കാൻ ഉണ്ടെന്ന് അവന് മനസ്സിലായി. ഉം എത്രത്തോളം പോകുമെന്ന് നോക്കട്ടെ. അവൻ ചിന്തിച്ചു.

” അതേയ് ആ കാശ് കിട്ടി. എന്തിനായിരുന്നു അത്? ഞാൻ ചോദിച്ചില്ലല്ലോ. മാത്രമല്ല ആയിരം ദിർഹം ഉണ്ടായിരുന്നു. തെറ്റു പറ്റിയതാണോ? ”

ഡോക്ടർ ചോദിച്ചു.

“അതും എങ്ങനെ എന്റെ ബാഗിൽ വച്ചു ? ഭാര്യയെ കൊണ്ട് ഇടീച്ചതാണോ?”

“അതെ ഡോക്ടർ വാങ്ങാത്തത് കൊണ്ട് ഞാൻ രഹസ്യമായി ഇടീപ്പിച്ചതാ. എന്റെ കാർഡും ഉണ്ടായിരുന്നല്ലോ?” അവനും തിരിച്ചു ചോദിച്ചു. അപ്പോഴും അവൻ കാശിന്റെ കാര്യം മിണ്ടിയില്ല.

“ആ കാർഡ് കിട്ടിയത് കൊണ്ടാണല്ലോ ഞാൻ നേരെ ഈ നമ്പറിലേക്ക് വിളിച്ചത്. പിന്നെ നിങ്ങളുടെ വിഷയം  ഒരുവിധം ഗൗരവമുള്ളതാണെന്ന് തോന്നി. നിങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ജീവിതം തുടങ്ങിയവരല്ലേ?എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് തുടങ്ങണമെന്ന് പറയാൻ കൂടിയാണ് ഞാൻ വിളിച്ചത്. വലിയൊരു ജീവിതം ബാക്കി കിടക്കുവല്ലേ?” സഫിയ ഒരു പ്രത്യേക ടോണിൽ പറഞ്ഞു.

അത് അമീറിന് നന്നായി മനസ്സിലാവുകയും ചെയ്തു. പക്ഷേ അവനത് പുറമെ കാണിച്ചില്ല.

” അതേ ഡോക്ടർ എത്രയും പെട്ടെന്ന് തെറാപ്പി തുടങ്ങണം. ഒട്ടും വൈകിപ്പിക്കില്ല”.

“എന്നാൽ ഇപ്പോൾ ഈ ദെയ്‌റ- ബുർദുബായ് ഭാഗത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് പോന്നോളൂ. നമുക്ക് ഇപ്പോൾ തന്നെ തുടങ്ങിവക്കാം ” സഫിയ പ്രതീക്ഷയോടെ പറഞ്ഞു.

4 Comments

Add a Comment
  1. Adipolli
    Pollichu muthee

    Avale oru padam padippikannam

    Aval pidichu vachavare Evan rashikannam

  2. ✖‿✖•രാവണൻ ༒

    Egane പോട്ടെ. Aa Dr oru padam padipikkanam

  3. ഈ അദ്ധ്യായം പോര

    ഹിപ്നോട്ടിസവും തേങ്ങയുമൊക്കൊ ബോറായിരുന്നു

    തെറ്റു തിരുത്തി അടുത്ത അദ്ധ്യായത്തിനായ് കാത്തിരിക്കുന്നു

  4. പൊന്നു.?

    വൗ….. നല്ല മൂഡ് വന്ന സമയത്താണ് ആ ഫോൺ വന്നത്……

    ????

Leave a Reply

Your email address will not be published. Required fields are marked *