നീരജയെ അവിടെ ജോലിക്ക് എടുക്കാൻ താല്പര്യം കാണിച്ചതും ഏറെക്കുറെ ഒരേ പ്രായം ആയതുകൊണ്ട് നീരജയോട് കൂടുതൽ കൂട്ടു കൂടുന്നതും അവളെക്കാൾ ഉയർന്ന പൊസിഷനിൽ ഉള്ള ദീപ്തി ആണെന്ന് നീരജ ഒത്തിരി പറഞ്ഞു കിച്ചുവിന് അറിയാമായിരുന്നു. താൻ കാരണം നീരജയ്ക്കും നാണക്കേടായോ എന്നോർത്തു കിച്ചു വല്ലാതെ ആയിരുന്നു.
“ദേ….കൂടുതൽ നിന്നു കണ്ട പെണ്ണുങ്ങളെ നോക്കാതെ കേറി പൊക്കോണം, എനിക്ക് ദേഷ്യം വന്നിട്ട് പാടില്ല…”
ചെവിയിൽ അത്രയും പല്ലു കടിച്ചു പിടിച്ചു മുരണ്ടിട്ട് നീരജ കിച്ചുവിന്റെ കൈ വലിച്ചുകൊണ്ട് നടന്നു നീങ്ങി. അപ്പോഴും ദീപ്തി തന്നെ നോക്കി കണ്ണുരുട്ടിയതും കവിൾ ചുവപ്പിച്ചതും എന്തിനാണ് എന്നറിയാതെ കിച്ചു നീരജയുടെ കൂടെ നടന്നു നീങ്ങി.
*******************************
യാത്രയിലുടെ നീളം കിച്ചുവും നീരജയും ദീപ്തിയും ഒരേ വരിയിൽ ഇരുന്നു സംസാരം ആയിരുന്നു. സൂര്യനെല്ലിയിൽ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങുമുന്നെ തണുപ്പ് ചുറ്റും മഞ്ഞിന്റെ പുതപ്പ് പുതച്ചിരുന്നു.
കയ്യും കാലും നീട്ടിയും വലിച്ചും ആളുകൾ ഒന്നു ഞൊട്ടയൊടിച്ചു നടന്നപ്പോൾ കിച്ചുവിന്റെ കയ്യിൽ തൂങ്ങി കുറച്ചു ക്ഷീണിച്ച കണക്കായിരുന്നു നീരജ.
“എന്തു പറ്റി നീരജ…ക്ഷീണം ആണോ…”
കവിളിൽ തട്ടിക്കൊണ്ടു ദീപ്തി ചോദിച്ചപ്പോൾ ഒന്നു പുഞ്ചിരിച്ചവൾ കണ്ണു ചിമ്മി.
“എന്തായാലും എല്ലാവർക്കും റൂം അലോട് ചെയ്തിട്ടുണ്ട്,…മേ ബീ ഇനി റെസ്റ്റ് എടുത്തിട്ടു ഒരു ഡിന്നർ ടൈം ആവുമ്പോഴേ ബാക്കിയുള്ള പ്രോഗ്രാംസ് ഒക്കെ ഉണ്ടാവുള്ളൂ എന്നു തോന്നുന്നു…”
നീരജ കിച്ചുവിന്റെ തോളിൽ കവിൾ അമർത്തി വെച്ചു അവന്റെ കയ്യും തന്നിലേക്ക് ചുറ്റി ചൂട് പിടിച്ചു നിന്നു.
റൂമിന്റെ ചാവി കിട്ടിയതും കോട്ടേജിലേക്ക് എല്ലാവരുടെയും കൂടെ അവരും പതിയെ നടന്നു തുടങ്ങി.
“ഇതു ഒത്തിരി ദൂരെ ആണെന്ന തോന്നുന്നെ…ന്നെ എടുക്കുവോഡാ കിച്ചു നീ, എനിക്ക് ഇനി നടക്കാൻ മടിയാകുവാ…പോരാത്തതിന് ഒടുക്കത്തെ മഞ്ഞും…ങ് ഹും ങ് ഹും…”
അവന്റെ കയ്യിലേക്ക് ബലം കൊടുത്തു കുഞ്ഞിനെ പോലെ ചിണുങ്ങി നീരജ കൊഞ്ചി നോക്കി.
“അയ്യടി….മല മുഴുവൻ നടന്നു കേറീതൊന്നും അല്ലല്ലോ ചുമ്മ കാലും നീട്ടി വണ്ടീലിരുന്നല്ലേ ഉള്ളൂ അപ്പൊ എന്റെ മോള് കുറച്ചൊന്നു നടക്കട്ടോ…”
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????
Kazhinjo bro? Waiting aanu?
The light seeker…❤️❤️❤️
എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi…❤️❤️❤️
അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️
പ്രേം…❤️❤️❤️
പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…
സ്നേഹപൂർവ്വം…❤️❤️❤️
ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…
Ashane evida eppo varum
Kamuki…❤️❤️❤️
വൈകില്ല കാമുകി…
തീരാറായി…❤️❤️❤️
?
Eagerly waiting?. Ee month undaville bro?
The light seeker…❤️❤️❤️
എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…
കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം…❤️❤️❤️
അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️