ഏട്ടത്തി 2 [Achillies] 1618

അവളെ കെട്ടിപ്പിടിച്ചു പറഞ്ഞതും പരിഭവം നിറച്ചു അവൾ അവന്റെ നെഞ്ചിൽ പതിയെ തല്ലി.

കാഴ്ച്ച കാണാൻ പല വഴിക്ക് പിരിഞ്ഞവരൊക്കെ ഗ്രൂപ്പിലേക്ക് തിരികെ എത്തുമ്പോഴും നീരജ കിച്ചുവിന്റെ കയ്യിൽ തന്നെ കോർത്തു കയ്യിൽ തല ചേർത്തു കിടക്കുവായിരുന്നു.

“എന്റെ നീരുക്കുട്ടി…അവനെ ആരും തന്റെ കയ്യീന്ന് തട്ടിപ്പറിച്ചു കൊണ്ടോവത്തൊന്നും ഇല്ല…ഇങ്ങനെ എപ്പോഴും വിടാതെ കൂടെ നടക്കാൻ…ഹ ഹ ഹ ഹ….”

കൂട്ടത്തിലെ സീനിയർ ആയ രാധിക അവരെ കളിയാക്കി വാരി. ഒന്നു ചൂളിപ്പോയെങ്കിലും കിച്ചു അവളെ ഒന്നൂടെ അടുപ്പിച്ചു പിടിച്ചപ്പോൾ നാണം നിറഞ്ഞ ചിരിയോടെ നീരജ ഒന്നു കൂടെ അവനിലേക്ക് ചേർന്നു നിന്നു.

“ദേ വരുന്നു അടുത്ത സയാമീസ് ഇരട്ടകൾ.”

കൈചൂണ്ടി ഗോകുൽ പറഞ്ഞതും, നിവിന്റെ തോളിൽ തൂങ്ങി ചുറ്റിപ്പിടിച്ചു വരുന്ന ദീപ്തിയെയും അവരെല്ലാം കണ്ടു.

ദീപ്തിയുടെ കലങ്ങിയ കണ്ണും, ഇളകി കിടക്കുന്ന മുടിയും ചുളുങ്ങിയ ഷർട്ടും കണ്ട കിച്ചു നീരജയുടെ ഇടുപ്പിൽ ഒന്നു നുള്ളി.

“പോടാ…”

ചുണ്ടനക്കി ശബ്ദം ഇല്ലാതെ… അവൾ പറഞ്ഞത് കേട്ട കിച്ചു ഒന്നും അറിയാത്ത പോലെ നിന്നു.

രാത്രി ക്യാമ്പ് ഫയറിന് ചുറ്റും എല്ലാവരും ആട്ടവും പാട്ടുമായി കൂടി… പടർത്തിയ ഇരുട്ടിന് മേലേ മഞ്ഞകയ്കൾ വിടർത്തി ആടുന്ന തീയ്ക്കു ചുറ്റും ചെറു താളങ്ങളിൽ ആടി ആടി കിച്ചുവിന്റെ നെഞ്ചിൽ പതിഞ്ഞാണ് നീരജ നിന്നിരുന്നത്… ഇടുപ്പിലൂടെ കൈ ചുറ്റി നീരജയെ പുണർന്നുകൊണ്ടു കിച്ചുവും പതിയെ ചുവടുകൾ വെച്ചു… ആടി തുള്ളി തളർന്നു വീണ ഒറ്റയാൾ പട്ടാളങ്ങൾ ടെന്റിൽ അവർക്കായി കാത്തു വെച്ചിരുന്ന മദ്യത്തിലേക്ക് തലകുത്തി വീണതിനാൽ ചെറിയ പ്രണയഗാനങ്ങൾ നിറഞ്ഞ വേദി കാമുകി കാമുകന്മാർക്കും കെട്ടിയ ആളുകൾക്കുമായി വിട്ടു കൊടുത്തിരുന്നു.

അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന നീരജ ഇടയ്ക്ക് കുളിരുംപോലെ അവനെ അമർത്തി പിടിക്കും. ആ നേരം തടിച്ച ചുണ്ടുകൾ നെഞ്ചിലെ രോമത്തിൽ തീ പടർത്തും.

“നമുക്ക് കോട്ടേജിൽ പോവാം…പെണ്ണേ…”

കൊഴുപ്പിൽ ഞെരിച്ചും ഇടയ്ക്ക് വാരിപുണർന്നും, തടിച്ച കവിളിൽ ആരോരും കാണാതെ ഉമ്മ വെച്ചും കിച്ചു ചോദിക്കും.

നിഷേധാർത്ഥത്തിൽ തലയാട്ടി.അവനെ ചുറ്റിപ്പിടിച്ചു തന്നെ നീരജ നിന്നു ചുവടുകൾ ഒപ്പിച്ചു വെക്കും.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

155 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  5. പനി എങ്ങനെയുണ്ട് ക്ലിയർ ആയ…. നോവൽ ഈ മാസം ഇടാൻ പറ്റുമോ…. ഈ നോവൽ എഴുതി കഴിഞ്ഞാൽ ദീപക് എഴുതിയ കല്യാണത്തിന് ശാപമോക്ഷം എഴുതാൻ പറ്റുമോ. പുള്ളിക്കാരൻ നോവൽ നിർത്തിപോയി. ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ താങ്ക്സ്

    1. പ്രേം…❤️❤️❤️

      പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

      എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
      അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

      സ്നേഹപൂർവ്വം…❤️❤️❤️

      1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
        എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

Leave a Reply

Your email address will not be published. Required fields are marked *