ഏട്ടത്തി 2 [Achillies] 1725

തനിക്ക് വേണ്ട ഷർട്ടും കുറച്ചു പാന്റ്സും എടുക്കുമ്പോൾ അവളെ കാണിക്കാൻ എന്നോണം നിവർത്തി വെച്ചു അവളെ നോക്കുമെങ്കിലും ചിന്തയിൽ ആണ്ടു നിൽക്കുന്ന നീരജയെ കണ്ട അവനു വല്ലാത്ത വിഷമം തോന്നി.

“ലേഡീസ് വെയർ എവിടെയാ…”

“1st ഫ്ലോറിൽ ആണ്…”

കിച്ചു ചോദിക്കുന്നതും പെണ്കുട്ടി മറുപടി പറഞ്ഞതും പെട്ടെന്ന് കേട്ടു മനസ്സ് എത്തും മുന്നേ അവളുടെ കയ്യിൽ പിടിച്ചു കിച്ചു നടന്നിരുന്നു. പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ അവന്റെ കൈ മുറുകിയപ്പോൾ ഒന്നു വിറച്ചത് അവൾ അറിഞ്ഞു, അധികാരത്തോടെ തന്റെ കയ്യും പിടിച്ചു നടന്നു പോവുന്ന കിച്ചുവിനെ ഒരു നിമിഷം അവൾ കൊതിയോടെ നോക്കി.

“എനിക്കൊന്നും വേണ്ട കിച്ചു…”

കൈ പതിയെ വലിച്ചുകൊണ്ട് നീരജ പറഞ്ഞു.

“എനിക്ക് വേണം…”

അവളെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് കിച്ചു നടന്നു. പിന്നീട് എതിർക്കാൻ നിൽക്കാതെ അവൾ കൂടെ നടന്നു.

“ഇതൊന്നും വേണ്ട കിച്ചു…”

മുൻപിലേക്ക് അവൻ പെറുക്കി ഇട്ട ടോപ്പുകളും ലെഗ്ഗിൻസുകളും കണ്ട നീരജ നീരസത്തോടെ പറഞ്ഞു.

“പിന്നെ ജോലിക്ക് മുണ്ടും നേര്യതും ഒക്കെ എന്നും ഇട്ടോണ്ട് പോവുവോ….ഇതൊക്കെ ഉടുത്ത് ശീലിച്ചാൽ, നല്ലതല്ലേ…എളുപ്പവും ആണ് കംഫർട്ടും കിട്ടും…”

കിച്ചു ടോപ്പുകളുടെ ഡിസൈൻ മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു. അവളെ ഇതുവരെ സാരിയിലോ മുണ്ടും നേര്യതിലോ അല്ലാതെ കണ്ടിട്ടില്ലാത്ത കിച്ചുവിന് അത് ഒരു കൗതുകം കൂടി ആയിരുന്നു.

“ദേ നോക്കിക്കോ…ഇല്ലേൽ ഞാൻ എനിക്കിഷ്ടമുള്ള കളറും ഡിസൈനും നോക്കി എടുക്കുവേ…”

കിച്ചു പറഞ്ഞതും ചിണുങ്ങിക്കൊണ്ടു നീരജ അവയിലോരോന്നും എടുത്തു നോക്കി ഇഷ്ടപ്പെട്ടത് മാറ്റി.

തന്റെ വാക്കുകൾക്ക് വില കൊടുത്തും പഴയപോലെ അല്ലെങ്കിലും ചെറുതായി സംസാരിച്ചും ചിണുങ്ങിയും അടുക്കുന്ന നീരജയെ കണ്ടപ്പോൾ കിച്ചുവിന് ഉള്ളിൽ ഒരു തണുപ്പ് അറിഞ്ഞു., ഇരുട്ടിലെവിടെയോ വെട്ടം വീഴുന്ന പോലെ.

“ട്രൈ ചെയ്തു നോക്കണോ…ട്രയൽ റൂം ഉണ്ട്….”

ഒരു നീല ടോപ്പ് എടുത്തു നീരജയെ കാണിച്ചു കിച്ചു ചോദിച്ചു.

“വേണ്ട…എനിക്ക് കറക്ട ആയിരിക്കും.”

“വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങിച്ചോളൂട്ടോ…ഞാൻ ഇതുമായി ബില്ലിങിൽ കാണും.”

കിച്ചു അതും പറഞ്ഞു വാങ്ങിയ ഡ്രസ് എല്ലാം എടുത്തു നീങ്ങിയപ്പോൾ നീരജ ഒന്നു ചൂളി പോയി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *