ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ] 96

പെട്ടെന്ന് ഒരു വലിയ പക്ഷി പറന്നു വന്ന് ഇറങ്ങിയതു പോലെ ഒരു ശബ്ദം അയാളുടെ പിന്നിൽ ഉണ്ടായി. ഏതാണ്ട് ഒപ്പം തന്നെ മാംസളമായ ഒരു ”ക്ര്ർശ്ച്“ ശബ്ദവും. അലീനയുടെ കണ്ണുകളിൽ പെട്ടെന്ന് വന്നു കൂടിയ സംഭ്രമം കണ്ട് ഉയരം കൂടിയ അക്രമി തിരിഞ്ഞു നോക്കി. എന്താണത്! ഒരാൾ ഉയരമുള്ള ഒരു ഭീമൻ പരുന്തോ? അല്ല … ഉടലിനോടൊട്ടുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ. തന്‍റെ കൂട്ടാളിയെ അവൾ ഇറുക്കിപ്പിടിച്ചിരിക്കുകയാണ്‌. അവൾ സ്വന്തം മുഖം കുനിച്ച് അവന്‍റെ കഴുത്തിനോടു ചേർത്തു പിടിച്ചിരിക്കുന്നു … എന്ത്? അവൾ അവന്‍റെ കഴുത്തിൽ കടിച്ചു പിടിച്ചിരിക്കുകയാണല്ലോ! എന്തൊരു നീളമുള്ള കോമ്പല്ലുകളാണ് അവളുടേത്! അവ ഒരു മനുഷ്യസ്ത്രീയുടേതു തന്നെയോ? എന്താണു സംഭവിക്കുന്നത്?

”എടീ!“ അയാൾ അലറി. അവൾ കേട്ട ഭാവം ഇല്ല.

അപ്പോഴാണ്‌ ഉയരം കൂടിയ കൊള്ളക്കാരന്‍റെ തലയിൽ പതിയെ വെളിവു വീണത്. കറുത്ത വേഷം … കടവാവാലിന്‍റേതു പോലുള്ള ചിറകുകൾ … നീണ്ട ദംഷ്ട്രകൾ! കഥകളിൽ താൻ കേട്ടിട്ടുള്ള ഒരു രക്തരക്ഷസ്സോ യക്ഷിയോ ആയിരിക്കില്ലേ ഇവൾ? അതെ — അതു തന്നെ! ആ യക്ഷി തന്‍റെ കൂട്ടുകാരന്‍റെ ചോര കുടിക്കുകയാണ്‌!

അയ്യോ! നിലവിളിക്കാൻ ശ്രമിച്ച അയാളുടെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. പുറം തിരിഞ്ഞ് അയാൾ ജീവനും കൊണ്ട് ഓടി. തല കറങ്ങുന്നു … എവിടെയോ കാൽ തടഞ്ഞ് അയാൾ വീണു. വീണ്ടും എഴുന്നേറ്റ് ഓടി. അപ്പോഴേക്കും അയാളുടെ കൂട്ടാളിയുടെ ജീവനറ്റ ശരീരം താഴെയിട്ട് അരുന്ധതി തന്‍റെ രണ്ടാമത്തെ ഇരയെ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അലീന ഭയന്നു വിറച്ചു കൊണ്ട് നോക്കി നില്ക്കേ അവൾ തന്‍റെ ചിറകുകൾ വിടർത്തി ഉയരം കൂടിയ അക്രമിയെ ലക്ഷ്യമാക്കി പറന്നു.

തന്‍റെ മുന്നിൽ സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ അലീന സ്തംഭിച്ചു നിന്നു. മുറിവേറ്റു വീണ്‌ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന മനുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു; പക്ഷേ നിന്നയിടത്തു നിന്നും അനങ്ങാനുള്ള ശേഷി അവളുടെ കാലുകൾക്ക് നഷ്ടപ്പെട്ടിരുന്നു. “മനൂ … .” വേദനയോടെ അവൾ വിളിച്ചു. അലീനയുടെ മിഴികൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ്‌ ആ ചിറകടിയൊച്ച വീണ്ടും അവളുടെ കാതുകളിൽ അലച്ചത്. യക്ഷി! അവൾ ഞങ്ങളെയും കൊല്ലും! അവളുടെ മനസ്സിൽ ഭീതി വന്നു നിറഞ്ഞു. അലീനയുടെ മുന്നിൽ മനുവിനു തൊട്ടരികിലായി അരുന്ധതി വന്ന് ഇറങ്ങി. അവൾ കാൽമുട്ടുകൾ മടക്കി അവന്‍റെ അരികിൽ ഇരുന്നു.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ. ഇവിടെ എഴുതുന്ന കഥകളെക്കുറിച്ച് കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം.

3 Comments

Add a Comment
  1. ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.

    1. വാത്സ്യായനൻ

      പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law