“പ്ലീസ് … അവനെ കൊല്ലരുത് … .” അലീനയുടെ ശബ്ദം ഒരു തേങ്ങലായി.
അരുന്ധതി മുഖം ഉയർത്തി അലീനയെ നോക്കി. യക്ഷിയുടെ കണ്ണുകളിൽ താൻ അല്പം മുൻപ് കണ്ട വന്യക്രൌര്യത്തിനു പകരം ഇപ്പോൾ കരുണാർദ്രമായ ഒരു നോട്ടമാണുള്ളത് എന്ന തിരിച്ചറിവ് അവളിൽ നേരിയ ഒരു ആശ്വാസമായി. എങ്കിലും അവൾ ഒരു തീർച്ചക്കു വേണ്ടി വീണ്ടും പറഞ്ഞു: “പ്ലീസ് … അവനെ ഒന്നും ചെയ്യരുതേ … .”
അരുന്ധതി ഒന്ന് മന്ദഹസിച്ചു. മുൻപ് താൻ കണ്ട നീണ്ട് കൂർത്ത കോമ്പല്ലുകൾ അവൾക്ക് ഇപ്പോൾ ഇല്ല എന്ന് അലീന കണ്ടു. ഉയരം കുറഞ്ഞ അക്രമിയുടെ നിശ്ചേഷ്ടമായ ശരീരം ഉപേക്ഷിക്കുമ്പോൾ അവളുടെ ചുണ്ടുകളിലും കടവായിലും പറ്റിയിരുന്ന രക്തവും ഇപ്പോൾ കാണാനില്ല.
“ഭയപ്പെടേണ്ട കുട്ടീ.” അരുന്ധതി പറഞ്ഞു.
ഏതോ ദേവവീണയുടെ നാദം പോലെ മധുരമായിരുന്നു അവളുടെ സ്വരം. പക്ഷേ പരിഭ്രമഗ്രസ്തയായ അലീനയുടെ മനസ്സിൽ അപ്പോൾ അക്കാര്യം പതിഞ്ഞതു പോലുമില്ല. മനു! അവന്‍റെ നില അപകടത്തിലാണ്! അവളുടെ കാലുകൾക്ക് എങ്ങനെയോ ചലനശേഷി വീണ്ടു കിട്ടി. ഓടിച്ചെന്ന് അവൾ മനുവിന്‍റെ അരികിൽ നിലത്തിരുന്ന് അവന്‍റെ ശിരസ്സ് തന്‍റെ മടിയിൽ എടുത്തു വച്ചു.
“ഇവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ … ഹെൽപ് ചെയ്യുമോ?” അലീന യക്ഷിയോട് ചോദിച്ചു. പറക്കാൻ കഴിവുള്ളവൾക്ക് അത് നിസ്സാരമായി സാധിക്കില്ലേ എന്ന് ആയിരുന്നു അവളുടെ ചിന്ത.
അരുന്ധതി മനുവിന്‍റെ വയറ്റിലെ മുറിവിന്മേൽ കൈവിരലുകൾ കൊണ്ട് സ്പർശിച്ചു നോക്കി.
“അതു കൊണ്ട് ഫലമുണ്ടാവില്ല കുട്ടീ.” അവളുടെ സ്വരത്തിൽ നേർത്ത ഒരു സഹതാപം കലർന്നിരുന്നു.
ഫലമില്ലെന്നോ? അരുന്ധതിയുടെ വാക്കുകൾ അലീനയുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു. എന്‍റെ മനു മരിക്കാൻ പോവുകയാണെന്നോ?
ഏതാനും നിമിഷങ്ങൾ കടന്നു പോയി. അലീനയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു.
“നി … നിങ്ങൾ വിചാരിച്ചാൽ ഇവനെ രക്ഷിക്കാൻ പറ്റുമോ?”
അരുന്ധതിയുടെ മനസ്സിലൂടെയും അപ്പോൾ അതേ ചിന്തയായിരുന്നു കടന്നു പോയത്. താൻ വിചാരിച്ചാൽ ഈ മനുഷ്യന്‍റെ ജീവൻ രക്ഷിക്കാം. പക്ഷേ … അവന്‍റെ പ്രണയിനിക്ക് ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത മറ്റൊരു വില അതിന് കൊടുക്കേണ്ടി വരും. എന്തായാലും അവനെ ജീവനോടെ കിട്ടുക എന്നതാകുമല്ലോ അവളെ സംബന്ധിച്ച് കൂടുതൽ പ്രധാനം. ആദ്യം അതു നടക്കട്ടെ. പിന്നീട് എന്തു വേണം എന്നത് ഈ പെൺകുട്ടിയെ തനിക്ക് പറഞ്ഞു ബോദ്ധ്യപ്പെടുത്താം. അവൾ തീരുമാനിച്ചു.
??????
ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.
പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.