“കഴിയും.” അരുന്ധതി പറഞ്ഞു.
“എങ്കിൽ പ്ലീസ് … .“ നിറമിഴികളോടെ അലീന കൈകൾ കൂപ്പി.
കഴുത്ത് ഒന്നു പിന്നാക്കം വെട്ടിച്ച് അരുന്ധതി തന്‍റെ തലമുടിയിഴകൾ പിന്നിലേക്ക് ഒതുക്കി. അവൾ വായ തുറന്നു; അവളുടെ ദംഷ്ട്രകൾ നീണ്ടു വന്നു. അവൾ പൊടുന്നനെ മുന്നോട്ട് ഒന്നാഞ്ഞതും അവ മനുവിന്‍റെ കഴുത്തിൽ ആഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ആ ദൃശ്യം സഹിക്കാൻ കഴിയാതെ അലീന തന്‍റെ മുഖം ഒരു വശത്തേക്കു തിരിച്ച് കൈത്തലം കൊണ്ട് കാഴ്ച മറച്ചു.
ഈ തവണ അരുന്ധതിയുടെ ചുണ്ടുകൾ രക്തം വലിച്ചു കുടിക്കുകയായിരുന്നില്ല; പകരം അവളുടെ വക്ത്രരസം അവന്‍റെ സിരകളിലേക്ക് കടത്തി വിടുകയായിരുന്നു അവൾ ചെയ്തത്. അത് താത്കാലികമായി അമൃതിന്‍റെ ഫലമാണ് ഒരു മനുഷ്യനിൽ ഉളവാക്കുക. അയാൾ ആരോഗ്യവാനും കരുത്തനും ആയി മാറും. കൂടാതെ അതിന്‍റെ ഫലം തീരുന്നതു വരെ അയാൾ ആ പ്രക്രിയ ചെയ്ത യക്ഷിക്ക് വശംവദനായിരിക്കും. ഉണരുമ്പോൾ അയാൾക്ക് അത്രയും നേരത്തിനുള്ളിൽ സംഭവിച്ചത് ഒന്നും ഓർമയുണ്ടായിരിക്കില്ല താനും. പക്ഷേ … .
ആവശ്യത്തിനുള്ള അളവിൽ തന്‍റെ ഉമിനീര് അവന്‍റെ രക്തത്തിലേക്ക് പകർന്നു കഴിഞ്ഞപ്പോൾ അരുന്ധതി മനുവിന്‍റെ കഴുത്തിലെ കടി വിട്ടു. നിവർന്നിരുന്ന് അവൾ തന്‍റെ മുന്നിലേക്ക് തെറിച്ചു വീണിരുന്ന അളകങ്ങൾ കൈത്തലം കൊണ്ട് കോതിയൊതുക്കി.
“കുട്ടീ … .” അരുന്ധതിയുടെ വിളി കേട്ട് അലീന വീണ്ടും അവളുടെ നേർക്ക് മുഖം തിരിച്ചു. അരുന്ധതി വശ്യമായി മന്ദസ്മിതം തൂകി. മനു രക്ഷപെട്ടോ? അവൾ അവനെ നോക്കി. അവന്‍റെ മുഖത്തിന് നഷ്ടപ്പെട്ടിരുന്ന ഓജസ്സ് തിരികെ വന്നതായി അവൾ കണ്ടു. അലീനയുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു. ആഹ്ലാദവും കൃതജ്ഞതയും കൊണ്ട് അലീനയുടെ കണ്ണുകൾ നിറഞ്ഞു. “Thank you … thanks … thank you so much … .” അവളുടെ തൊണ്ട ഇടറി.
“Don’t mention it.” അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. “എന്താ കുട്ടിയുടെ പേര്?” അവൾ ചോദിച്ചു.
“അലീന.”
??????
ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.
പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.