“ഞാൻ അരുന്ധതി.”
“അരുന്ധതി.” അലീന അത് ഏറ്റു പറഞ്ഞു.
“അതെ.” അരുന്ധതി വീണ്ടും മന്ദഹസിച്ചു. “ഈ കുട്ടിയുടെ പേര് … .” അരുന്ധതി മനുവിനെ നോക്കി.
“മനു.” അലീന പറഞ്ഞു.
“മനു, ങ്ഹാ?” അരുന്ധതി തുടർന്നു. “കുട്ടീ, ഇപ്പോൾ മനുവിന്‍റെ ശരീരത്തിൽ ഞാൻ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുകയാണ്. അതിന്‍റെ ഫലം ആറു മണിക്കൂർ നേരത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളൂ. അതു കഴിഞ്ഞാൽ … .” അരുന്ധതി അർത്ഥപൂർണ്ണമായി ഒന്നു നിർത്തിയിട്ട് അലീനയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.
അരുന്ധതിയുടെ വ്യംഗ്യം മനസ്സിലാക്കിയ അലീനയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. “അയ്യോ!” സ്വയം അറിയാതെ അവൾ വിളിച്ചു പോയി.
അരുന്ധതി എഴുന്നേറ്റ് നിന്നു; ഒപ്പം അലീനയും.
“പക്ഷേ അത് സ്ഥിരമാക്കാൻ ഒരു മാർഗം ഉണ്ട്.” അരുന്ധതി പറഞ്ഞു. “പക്ഷേ … അത് കുട്ടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും.”
“എന്തായാലും സാരമില്ല അരുന്ധതിച്ചേച്ചീ!” അലീന കെഞ്ചി. “എന്‍റെ മനു … അവൻ ജീവിച്ചാൽ മതി … എന്‍റെ ജീവൻ പോയാലും എനിക്ക് വിഷമമില്ല.”
അവളുടെ “ചേച്ചീ” എന്ന വിളി അരുന്ധതിയുടെ ഹൃദയത്തെ ഒന്നു സ്പർശിച്ചുവോ?
അലിവൂറുന്ന മിഴികളോടെ അലീനയെ നോക്കിക്കൊണ്ട് അരുന്ധതി ആ മാർഗം അവളോടു പറഞ്ഞു. യക്ഷിയുടെ ലാലാരസം കരുത്തു നല്കിയ പുരുഷൻ കാൽദിവസത്തിന്‍റെ ഇടവേളയ്ക്കുള്ളിൽ അവളുമായി രതിയിൽ ഏർപ്പെടുകയാണെങ്കിൽ മാത്രമേ അതിന് അവന്‍റെ ശരീരത്തിൽ ഉണ്ടായ ഫലം സ്ഥിരമായിത്തീരൂ. അലീനയുടെ കമിതാവിനെ മറ്റൊരു സ്ത്രീ ഭോഗിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയില്ല എങ്കിൽ … മനുവിന്‍റെ ജീവൻ അവനിൽ അവശേഷിക്കുക ഇനി വെറും ആറു മണിക്കൂറുകൾ കൂടി മാത്രം.
അലീനക്ക് വേറെ ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.
“എന്തു വേണമെങ്കിലും ചെയ്തോളൂ ചേച്ചീ … എനിക്ക് എന്‍റെ മനുവിനെ കിട്ടിയാൽ മാത്രം മതി.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി.
അരുന്ധതി കൈത്തലം നീട്ടി അലീനയുടെ കൺതടങ്ങളിലെ നനവ് തുടച്ചു. അവൾ തന്‍റെ കൈത്തണ്ടയിൽ കിടന്നിരുന്ന സ്വർണക്കാപ്പ് അഴിച്ചെടുത്ത് അലീനയുടെ നേർക്ക് നീട്ടി. “ഇതു വാങ്ങിക്കൊള്ളൂ കുട്ടീ”, അരുന്ധതി പറഞ്ഞു, “ഇത് ശരീരത്തിൽ ഉള്ളപ്പോൾ നിന്നെ ആർക്കും ഉപദ്രവിക്കാൻ കഴിയില്ല.”
??????
ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.
പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.