അലീന അതു വാങ്ങി ധരിച്ചു. അരുന്ധതി അവളുടെ നിറുകയിൽ അരുമയായി തലോടി. മനുവിനെ തന്‍റെ കൈകളിൽ കോരിയെടുത്ത് അരുന്ധതി ചിറകുകൾ വീശി അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഏതാനും നിമിഷങ്ങൾ അങ്ങനെ പാറി നിന്നു കൊണ്ട് അവൾ അലീനയോട് പറഞ്ഞു: “ഇവിടെ കാത്തു നിന്നോളൂ; ഞാൻ അധികം വൈകാതെ മടങ്ങിയെത്താം.”
ആ വാക്കുകളുടെ മാറ്റൊലി അവസാനിക്കും മുൻപ് അരുന്ധതിയും അവളുടെ കൈകളിൽ ബോധമറ്റു കിടന്ന മനുവും അപ്രത്യക്ഷമായി. അദ്ഭുതസ്തബ്ധയായി അലീന നിമിഷങ്ങളോളം ഒരേ നിൽപ്പ് നിന്നു. പിന്നെ കൺകോണിൽ ഊറിയ നനവു തുടച്ചു കൊണ്ട് അവൾ അടുത്തു നിന്നിരുന്ന വാകമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.
———— മനു പതിയെ കണ്ണുകൾ തുറന്നു. ആദ്യം അവന്‍റെ കണ്ണുകൾ പതിഞ്ഞത് മനുവിന്‍റെ തൊട്ടരികിൽ അവന്‍റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്ന അലീനയുടെ മുഖത്താണ്. അവൾ മന്ദഹസിച്ചു. “മനൂ … are you okay?” അലീന ചോദിച്ചു. “Yeah … I think so.“ അവൻ പറഞ്ഞു. തന്‍റെ വയറ്റിൽ കത്തിക്കുത്തേറ്റ ഇടത്ത് അവൻ തടവി നോക്കി. പക്ഷേ അതിന്‍റെ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? അയാൾ എന്നെ കുത്തിയില്ലേ? ഞാൻ സ്വപ്നം കണ്ടതാണോ? അല്ല … ഞാൻ ഇത് എവിടെയാണ്? മനു ചുറ്റും നോക്കി. ഒരു വലിയ ഹോട്ടൽ മുറി പോലെ ഉള്ള ഒരു സ്ഥലത്ത്, വൃത്താകൃതിയിലുള്ള, രണ്ടാൾക്കു കിടക്കാൻ വേണ്ടതിലും അധികം വീതിയുള്ള ഒരു കിടക്കയിൽ കിടക്കുകയാണ് താൻ. ഇത് എവിടമാണ്? ഒരു ഹോസ്പിറ്റൽ ആകാൻ സാദ്ധ്യത ഇല്ല.
”അലീനാ, ഇത് … നമ്മൾ … എവിടെയാ ഇത്?“ മനു ചോദിച്ചു.
”ശ്‌്് … .“ അലീന അവന്‍റെ ചുണ്ടുകൾക്കു മീതെ തന്‍റെ കൈവിരൽ വച്ചു. ”ഒന്നും മിണ്ടല്ലേ. അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം.“ അവൾ പറഞ്ഞു.
അലീനയുടെ സ്വരത്തിന് അഭൌമമായ ഒരു മാധുര്യം വന്നു ചേർന്നിട്ടുണ്ടോ? മനു അദ്ഭുതപ്പെട്ടു. താൻ കേട്ടത് അലീനയുടെ ശബ്ദം തന്നെ … പക്ഷേ … മന്ദമൊഴുകുന്ന ജലധാര പോലെ, വീണാനാദം പോലെ, മനസ്സിനെ വശീകരിക്കുന്ന ഏതോ ഒരു ശ്രുതി അതിൽ അലിഞ്ഞു ചേർന്നിരിക്കുന്നതു പോലെ ഒരു തോന്നൽ.
??????
ഹൊ ഇത് ഒരുമാതിരി അന്യായ സാഹിത്യമായിപ്പോയി. കമ്പി ആസ്വതിക്കാൻ പറ്റാത്ത അത്ര സാഹിത്യം.
പണ്ട് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ്. ഇതൊന്ന് മനുഷ്യനു വായിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയെടുക്കാൻ കുറേ എഡിറ്റിങ് വേണ്ടി വന്നു. എന്നാലും എൻ്റെ പഴയ ആ സങ്കീർണ്ണമായ എഴുത്തുശൈലിയുടെ പ്രേതം പൂർണമായും വിട്ടു മാറിയിട്ടില്ല.