” എങ്കിൽ ഇങ് വാ .. എന്നിട്ട് എന്റെ കാലൊന്നു ഉഴിഞ്ഞു താ …”
അവൾ പറയുന്നത് കേള്കുകയല്ലാതെ എനിക്ക് വേറേ വഴിയില്ലായിരുന്നു …
ഞാൻ അവളുടെ കാൽ മാറി മാറി ഉഴിഞ്ഞു …
ഞാൻ ഇതൊകെ ചെയ്യുമ്പോഴും അവൾ അത് ആസ്വദിക്കുന്നുണ്ടായിരുന്നു …
മെഹ്റു ഒരു സുന്ദരി കൊന്തയാണ് …നല്ല അസ്സൽ ചരക്ക് .. അവൾ ഈ നാട്ടിൽ വരുന്നത് വരെ ഇത്രയും മൊഞ്ചുള്ള ഒരു കുട്ടി ഇവിടെങ്ങും ഇല്ലായിരുന്നു …സ്കൂളിലും നാട്ടിലും ആൺകുട്ടികൾ മുഴുവൻ അവളുടെ പുറകെ ആയിരുന്നു … അതിൻറെ അഹങ്കാരം അവൾക്കെന്നും ഉണ്ടായിരുന്നു …
…എല്ലാ ആൺകുട്ടികളും ഒരുപോലെയാ എല്ലാം വായി നോക്കികളാണ് , ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെയാണ് അവളുടെ വാദങ്ങൾ ….
പക്ഷെ അവളുടെ കളിയൊന്നും എന്റടുക്കൽ നടക്കില്ലായിരുന്നു … അതിന്റെ ഒരു ദേഷ്യം അവൾക്ക് എന്നോട് ഉണ്ട് …
അതിന്റെയൊക്കെ പ്രതികാരമാണ് അവളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് …
അവൾക്ക് വീണു കിട്ടിയ ഒരവസരം .. അതവൾ മുതലെടുക്കുക തന്നെ ചെയ്യും …
ആ ബുക്ക് അവളുടെ അടുത്തുള്ളടുത്തോളം കാലം ഞാൻ അവൾ പറയുന്നത് കേൾക്കേണ്ടി വരും …അത് എങ്ങനെയെങ്കിലും കൈകളാക്കണം …
“ഹമ്മ് മതി മതി …”
മെഹ്റു കാല് കൊണ്ട് എന്നെ ചെറുതായി തള്ളി മാറ്റി
ഞാൻ നേരെ ബെഡിലേക്ക് ഇരുന്നു …
” എനിക്കൊരു കാര്യം അറിയണം .. അത് നീ പറയണം … ഞാൻ ചോദിച്ചിട്ട് നീ ഇതുവരെ അത് പറഞ്ഞിട്ടില്ല …””
ഒരു രാജ്ഞിയെ പോലെ സോഫയിലിരുന്ന് എന്നോട് ചോദിച്ചു ….
” എന്ത് കാര്യം …”
” ആ ജസ്‌നയും നീയും എന്താ പ്രശ്‌നം ഉണ്ടായേ ..”
” അത് ഒന്നുല്ല വെറുതെ എന്തൊക്കെയോ സംഭവിച്ചു …””
” മോൻ മറന്ന് പോയോ … ദേ ഈ ബുക്ക് എന്റടുത്ത് ഉള്ളടത്തോളം കാലം ഞാൻ പറയുന്നത് നീ കേൾക്കും … അപ്പൊ
എങ്ങനാ പറയുവല്ലേ …”
എനിക്ക് ആ സമയം അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു … പക്ഷെ എനിക്കപ്പോ അവൾ പറയുന്നത് കേൾക്കയല്ലാതെ വേറേ വഴി ഇല്ലായിരുന്നു ….
ഈ സ്റ്റോറിയുടെ ബാക്കി എവിടെ?
ബാക്കി എവിടെയാ ബ്രോ
Baaki evide bro
Pwolichu
നിർത്തിയോ ബ്രോ
കൊള്ളാം. ?
Suppar polichu ❤️❤️❤️❤️????