ഫാൻ ബോയ് [Danmee] 240

” തോമസ് ചേട്ടാ  ഇനി എന്ത് ചെയ്യും ”

” നീ പേടിക്കണ്ട നമ്മുക്ക് നോകാം ”

തോമസ് ചേട്ടൻ തന്ന ധൈര്യത്തിൽ ഞാൻ എന്റെ കാത്തിരിപ്പ് തുടർന്നു. ലോക്ക് ഡൗൺനിൽ  ചില അയവുകൾ വന്നപ്പോൾ ഒരു ദിവസം തോമസ് ചേട്ടൻ എന്നോട് പറഞ്ഞു.

” ഡാ ഞാൻ നാട്ടിൽ പോകുകയാ….. കുറച്ച് കഴിഞ്ഞേ വരൂ ”

” ചേട്ടൻ ഇപ്പോൾ പോയാൽ എങ്ങനെയാ ”

” ഡാ  കുറച്ച് നാൾ അഴില്ലേ അവളെ കണ്ടിട്ട്. ഞാൻ ഒന്ന് പോയി തല കാണിച്ചിട്ട് വരാം ”

ഒരു മൂളിപ്പാട്ടും പാടി തോമസ് ചേട്ടൻ പോയപ്പോൾ ഇനി എന്ത് എന്ന ഭാവത്തിൽ ഞാൻ നിന്നു. ചേട്ടൻ പോയതിൽ പിന്നെ  എന്നെ വിളിച്ചിട്ടില്ല. കുടുംബം ആയിട്ട് ഇരിക്കുവല്ലേ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വിചാരിച്ചു ഞാനും വിളിച്ചില്ല.

അപ്പോയെക്കും ഞാൻ എന്റെ ബോഡി ഒക്കെ ബിൽഡ് ചെയ്ത് ഒരു കള കുട്ടനെ പോലെ ആയിരുന്നു. ജിമ്മിൽ നിന്നും വന്ന് കുളിക്കുന്നതിനു മുൻപ് ഞാൻ ഫോൺ ചുമ്മാ നോക്കികൊണ്ട് ഇരിക്കുമ്പോൾ ആണ്‌ ഞാൻ അത് കാണുന്നത്. ദിനേശ്ന്റെ പേജിൽ അവന്റെ അടുത്ത സിനിമയുടെ  അനൗൻസ്മെന്റ് പോസ്റ്റർ ഇട്ടിരിക്കുന്നു. എനിക്ക് ആദ്യം അത് വിശ്വസിക്കാൻ ആയില്ല.ഞാൻ പെട്ടെന്ന് യൂട്യൂബിൽ ഞാൻ ഫോളോ ചെയ്യുന്ന ഒരു ചാനൽന്റെ  വീഡിയോ കണ്ട് നോക്കി.

” കോവിഡ് വിലക്കുകൾ മാറി സിനിമ മേഖല വീണ്ടും സജീവം ആകുന്നു. സൂപ്പർ സ്റ്റാർ ദിനേശ് കുമാർ തന്റെ പുതിയ സിനിമ അനൗൺസ് ചെയ്തിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം തോമസ് പി ആണ്‌ സംവിധാനം. പി ആൻഡ്‌ എഫ് പ്രൊഡക്ഷൻസും ദിനേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ചിത്രികരണം  ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ആണ്‌ റിപ്പോർട്ടുകൾ ”

ന്യൂസ്‌ കണ്ടതും ഞാൻ വല്ലാണ്ടായി. തോമസ് ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞില്ലല്ലോ. ഇനി എന്നെ ഒഴിവാക്കിയോ എന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു. ഞാൻ പെട്ടെന്ന് തോമസ് ചേട്ടനെ വിളിച്ചു. കുറെ കഴിഞ്ഞാണ് ചേട്ടൻ ഫോൺ എടുത്തത്.

” ഹാലോ ചേട്ടാ…… ഞാൻ കുറെ നേരം ആയി ട്രൈ ചെയ്യുക ആയിരുന്നു.”

” ഞാനും നിന്നെ വിളിക്കണം എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. ഞാൻ നിന്നോട് എങ്ങനെ പറയും എന്നോർത്ത വിളിക്കാതിരുന്നത്…….. ഡാ  നിനക്ക് ഇപ്പോഴത്തെ സിറ്റുവേഷൻസ് അറിയാമല്ലോ. ഒരുപാട് ആൾക്കൂട്ടം ഒന്നും ഇപ്പോൾ പറ്റില്ല . അങ്ങനെ ഉള്ള സീൻസ് മുഴുവനും മാറ്റി എഴുതി.  നിനക്ക് വെച്ചിരുന്ന പ്രധാനപെട്ട സീൻസ് എല്ലാം ഒഴിവാക്കാൻ ആണ്‌ തീരുമാനം. നീ പറഞ്ഞത് പോലെ ദിനേശ്ന് അത് ആദ്യം മുതലെ മാറ്റണം

The Author

9 Comments

Add a Comment
  1. കഥ സൂപ്പർ ബ്രോ❤️??.. ക്ലൈമാക്സ്‌ ഇങ്ങനെ തീരും എന്നും പ്രതീക്ഷിച്ചില്ല . ഇനിയും എഴുതുക .അടുത്ത കഥക്ക് ഫുൾ സപ്പോർട്ട് ??❤️?

  2. കിടിലൻ കഥ
    പക്ഷെ ക്ലൈമാക്സിൽ അവരുടെ ബന്ധം അവസാനിച്ചത് വിഷമം ഉണ്ടാക്കി

  3. ❤❤❤
    നല്ല രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള തീം ആണു.
    സൂപ്പറായിട്ടുണ്ട് ?

  4. സാംസൺ തരകൻ

    കൊള്ളാം mahn ❤️. Nice improvisation.
    Last dialogues ഒക്കെ to the point ആയിരുന്നു ?. ഇനിയും എഴുതണം ?. All the Best ??

  5. ഡാ മോനേ,
    നിനക്ക് ഉള്ളിലുള്ളത് ഉള്ളത് പോലെ പറഞ്ഞ് ഫലിപ്പിക്കാനറിയാം..സാഹചര്യങ്ങൾക്കനുസരിച്ച് സ്വാഭാവികമായ സംഭാഷണങ്ങൾ രചിക്കാനും അതിലൂടെ നാടകീയത വർധിപ്പിക്കാനും..നീ ഒരു സിനിമാക്കാരൻ..”ഡാ..നിങ്ങൾ സീരിയസാണോ”..ഇനിയും വേണം നിന്നിൽനിന്നൊത്തിരി കഥകൾ..സത്യവും മിഥ്യയും കെട്ടുപിണഞ്ഞ കേട്ടിട്ടില്ലാത്ത കേട്ടിരിക്കാൻ തോന്നുന്ന കഥകൾ…

  6. Sooper mone

    1. sorry for wasting your time

Leave a Reply

Your email address will not be published. Required fields are marked *