മുണ്ടെടുത്ത് മുഖത്തെ കഴ വെളളം തുടച്ച് പിള്ള സെറ്റിയിലേക്കിരുന്നു..
“ എന്ത് പ്രശ്നം മോളേ…?”..
“ അത്… ഇന്നലെ ഒരു സംഭവമുണ്ടായി..”..
ഇന്നലെ രാത്രി സുജിത്ത് വന്നതും, മഹി കയ്യോടെ പൊക്കിയതും, അവൻ തങ്ങളെ തല്ലിയതുമായ എല്ലാ കാര്യങ്ങളും സ്മിത പറഞ്ഞു..
“ചേട്ടാ… അഛനെ കൊന്നവരോടല്ല, ഇവനോടാണ് ഞങ്ങൾക്ക് ആദ്യം പ്രതികാരം ചെയ്യേണ്ടത്… അവന്റെ മൂത്തതാ ഞങ്ങള് രണ്ടാളും… എന്നിട്ടും ഞങ്ങളെ അവൻ തല്ലി… വെറും തല്ലല്ല.. ക്രൂരമായി തല്ലി… അത് ഞങ്ങൾ പൊറുക്കില്ല… “..
പിള്ള വെട്ടിലായി… മഹിയോട് മുട്ടിനിൽക്കാൻ തൽക്കാലം അയാൾക്കാവില്ലായിരുന്നു.. ശരിക്കും അവൻ പറഞ്ഞിട്ടാ താനിങ്ങോട്ട് വന്നത്.. ഇവർക്ക് കാവലിന്..
“ അവനെണീറ്റ് നിൽക്കരുത്ചേട്ടാ… ഞങ്ങളെ തല്ലിയ അവന്റെ കൈ ഇനി അനക്കാൻ പറ്റരുത്…”..
നീതു പകയോടെ പറഞ്ഞു..
“ അതുമല്ല ചേട്ടാ, നമ്മൾ ജോയിച്ചനെ വിളിച്ച് വരുത്തന്നത് അറിഞ്ഞാലും മഹി പ്രശ്നമുണ്ടാക്കും… ഇന്നല്ലെങ്കിൽ നാളെ എന്തായാലും ജോയിച്ചനെ വിളിക്കണം… അതിന് മഹിയൊരു തടസമാവാൻ പാടില്ല…”..
സ്മിതക്കും മഹിയോടുള്ള പക കത്തിയാളുകയാണ്..പിള്ള കുറച്ച് നേരം ആലോചിച്ചു..
“മഹി രാവിലെ പോയാൽ എപ്പഴാ തിരിച്ച് വരുന്നത്…?”..
തന്റെ തടി കേടാകാതിരിക്കാനുള്ള അടവിറക്കി പിള്ള ചോദിച്ചു…
“ ചെലപ്പോ രാത്രി ഒരു പന്ത്രണ്ട് മണിയൊക്കെയാവും…”..

മഹി ആരാണെന്ന് സ്മിതയും നീതുവിനെയും അറിയിക്ക്