ഗൗരിയേട്ടത്തി 2 [Hyder Marakkar] 1666

“””വിടെടാ പട്ടി…….”””
അവളെന്റെ കയ്യിൽ കിടന്ന് പിടഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കാതെ അവളെ ഇറുക്കെ പിടിച്ചു വെച്ചു…..

“”””കഴിഞ്ഞോ നിന്റെ പിണക്കം??””””
അവളൊന്ന് അടങ്ങിപ്പോൾ ഞാൻ ചോദിച്ചെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല…

“””ഡീ…. മതി……””””

“””എന്ത് മതീന്ന്….ഏഹ്?? പറയെടാ…..”””””
പെട്ടെന്ന് തിരിഞ്ഞ് എന്റെ കുപ്പായത്തിൽ പിടിച്ച് വലിച്ചുകൊണ്ടവൾ ഉറക്കെ ചോദിച്ചു….

“”””ഞാനാണോടാ കൊരങ്ങാ മിണ്ടാണ്ടെ നിന്നേ….. നീയല്ലേ ആരോടും മിണ്ടാതെ ഒഴിഞ്ഞ് മാറി നടന്നത്…… രാവിലെ കോഴി കൂവുന്നെന്റെ മുന്നെ പറമ്പിലേക്ക് പോവും, എന്നിട്ട് പാതിരാത്രി നാല് കാലിൽ കയറി വരേം ചെയ്യും…… എന്നിട്ട് ഇപ്പോ കിനാരം പറയാൻ വന്നേക്കണു… കഴുത………….
അല്ല ഇന്നെന്ത് പറ്റി മോന്… മുഖം ഒക്കെ ഒന്ന് തെളിഞ്ഞിട്ടുണ്ടല്ലോ, എന്തേ ശിവേട്ടൻ ഗൗരിയേച്ചിയേ ഒഴുവാക്കിയോ??”””””
അവളങ്ങനെ പരിഭവപ്പെട്ടി അവളുടേതായ രീതിയിൽ തുറന്നു….

 

“”””നിനക്ക് അറിയാലോടി എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാ നടന്നേ….. ഞാൻ ആകെ തളർന്ന് പോയി””””

 

“”””അതിന്?? ഇങ്ങനെ ആരോടും മിണ്ടാതെ നടന്നാ എല്ലാം ശരിയാവോ?? ഏഹ്… ആവോ ന്ന്??””””
അതിന് ഞാൻ ഇല്ലെന്ന് തലയാട്ടി….

 

“”””എന്റെ കാശി…. നീയിങ്ങനെ ഒരു കിഴങ്ങനായി പോയല്ലോ….. എടാ നീയിങ്ങനെ നിന്ന് കഴിഞ്ഞാ എന്നും ഇങ്ങനെ ഒരു മണ്ടനായി ജീവിക്കേണ്ടി വരും….. നീ ധൈര്യായിട്ട് ഒരു തീരുമാനം എടുക്ക്””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

200 Comments

Add a Comment
  1. വിഷ്ണു ⚡

    ഈ വേണ്ടക്കയുടെ അവസ്ഥയാണ് നിന്നേ കാണുമ്പോ ഓർമ്മ വരണേ ???

    എൻ്റെ മോനെ നിനക്ക് ഇതൊക്കെ എവിടെന്നു കിട്ടണ്.. ചിരിച്ച് ചത്ത് ?

    എന്താ പറയുക വായിച്ച് അവസാനം ഒക്കെ ആവണ വരെ ഏറെക്കുറെ ഒരു ഊഹം ഉണ്ടായിരുന്നു.പക്ഷേ അവസാനം ആയപ്പോൾ എല്ലാ പ്രതീകയും തീർന്ന ഒരു അവസ്ഥ ആയി. എന്തായിരിക്കും ഏട്ടത്തി എങ്ങനെ പറഞ്ഞത്..? അവൾക്ക് ഇഷ്ടം ഒക്കെ ഉണ്ട് എന്നാലും അവസാനം ആയപ്പോ ആകെ കൺഫ്യഷൻ ആയി?

    പിന്നെ ഉണ്ണി ആയിട്ട് ഉള്ളത് ഒക്കെ ഒന്നും പറയാൻ ഇല്ലായിരുന്നു.. അവൾക്ക് എന്തോ ഒരു ഇത് ഉണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയിരുന്നു. പിന്നെ കല്യാണത്തിനു സമ്മതിച്ചപോൾ ഓർത്ത് എനിക്ക് വെറുതെ തോന്നിയത് ആവുന്നു.. പക്ഷേ അവളും എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കളഞ്ഞു.. അത് നന്നായിരുന്നു.. എന്നാലും അവള് പോയത് ഒക്കെ വായിച്ചപ്പോ ചെറിയ ഒരു സങ്കടം ഓക്കേ തോന്നി…

    അതേപോലെ എന്നും തെറി പറഞ്ഞ് നടന്ന കുമാരൻ വന്നു രക്ഷ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതേപോലെ നമ്മുടെ അമ്മിണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കൂട്ടിൽ നിന്നതും?.

    അവസാനം ഏട്ടത്തി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയണം .. അവളുടെ മനസ്സിൽ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല.. ഇഷ്ടം ആണെന്ന് തന്നെ തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ കാണാം..

    അപ്പോ ഈ ഭാഗവും ഗംഭീരം ആയിരുന്നു ടാ
    ഇക്കാചി തെണ്ടി..അടുത്ത ഭാഗത്തിൽ പാകലാം
    സ്നേഹത്തോടെ
    വിഷ്ണു❤️?

  2. പൊന്നു.?

    Wow……Super.

    ????

    1. പൊന്നു?

  3. പച്ചാളം ഭാസി

    പെട്ടെന്ന് ആവട്ടെ ബ്രോ waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ഒരാഴ്ച കൂടി, അതിനുള്ളിൽ ശരിയാക്കാം

      1. Ok Waiting

  4. ബ്രോ എഴുത്ത് കഴിഞ്ഞോ . ഏകദേശം എന്ന് വരും. ഒരു മറുപടി തരു

    1. ഈ മാസം അവസാനം

      1. ഉം ഇനിയും10 ദിവസത്തിൽ കൂടുതൽ.

        ഈ മാസം കഴിഞ്ഞാൽ
        ഞാൻ വീണ്ടും വരും.

        നീണ്ട് പോവില്ല എന്ന് വിചാരിക്കുന്നു

      2. ????♥️♥️♥️♥️

      3. വിരഹ കാമുകൻ

        ?

  5. എന്ന് വരും

  6. Hyder bro enthayi kariyangal gouri aduthanganum varumo

  7. നർദാൻ

    എന്തായി തീർന്നോ എന്ന് വരും

    1. ഇല്ല ബ്രോ…. സാധാരണ തിരക്കായാലും സൈറ്റിൽ കയറി റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്, ഇപ്പോ അതിനും കഴിയാത്ത സാഹചര്യത്തിലായി പോയി….
      കുറച്ചൂടെ കാത്തിരിക്കണം അവസ്ഥ അതായിപ്പോയി?

      1. യക്ഷി ഫ്രം ആമ്പൽക്കുളം

        Marakkaare,

        തിരക്ക് കഴിഞ്ഞ് സമയം പോലെ ഇട്ടാൽ മതി.പക്ഷേ ഇടണം.

        Waiting ?

  8. നർദാൻ

    അല്ല , ഒരു വിവരവുമില്ല എന്തായി

    എന്ന് വരും

  9. തീരാറായോ
    Waiting ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *