ഞാൻ കാപ്പി ഗ്ലാസ്സ് അവിടെ വെച്ച് ഫ്രിഡ്ജിന്റെ മുകളിൽ നിന്ന് ജീപ്പിന്റെ താക്കോലും,പുറകിൽ നിന്ന് ഡബിൾ ബാരൽ 12 ഗേജ് ഷോട്ട് ഗണും എടുത്തു പുറത്തേക്കു നടന്നു. സോഫയിൽ അച്ഛൻ ഇരുപ്പുണ്ട് വെള്ള മുണ്ടും, തേച്ചു വടി പോലെ ഇരിക്കുന്ന വെള്ള കദറും ഇട്ടു വെളുത്ത മീശ പിരിച്ചു കാലും മേൽ കാലും വെച്ച്, പശു അയവിറക്കുന്ന പോലെ മുറുക്കാനും ചവച് വലതു കൈകൊണ്ടു എന്തോ എഴുതുന്നുണ്ട് കക്ഷി ,ഇടതു കൈ ചുമ്മാ നരച്ചു നീണ്ട താടിയിൽ തലോടുന്നു .
സോഫയുടെ അടുത്ത് അച്ഛന്റെ ഡ്രൈവർ/ പി.എ ആന്റണി ചേട്ടനും മറ്റു മൂന്ന് മധ്യ വയസ്കരും. അവരുടെ വെള്ള വസ്ത്രവും ഭാവവും എക്കെ കണ്ടപ്പോൾ രാഷ്ട്രീയകാർ ആണെന്ന് മനസിലായി ,എന്തോ പിരിവാണ് .
എന്നെ കണ്ടപ്പോൾ മൂന്ന് പേരും ചിരിച്ചു കാണിച്ചു . ഞാൻ മറുപടി എന്നോണം ഒരു പുഞ്ചിരി തൂകി .
‘പിള്ളേരെ എക്കെ കുഞ്ഞിലേ കണ്ടതാ ‘ അതിൽ ഉയരം കുറഞ്ഞ ഒരു കഷണ്ടി പറഞ്ഞു.
‘ഇതു രണ്ടാമത്തേത് അല്ലെ അച്ചായോ ?’ വേറൊരുത്തൻ അച്ഛനെ നോക്കി ചോദിച്ചു .
വായിൽ ഇട്ടു ചവച്ചോണ്ടിരുന്ന മുറുക്കാൻ നിലത്തു നിന്ന് ഒരു കോളാമ്പി ഉയർത്തി അതിൽ തുപ്പി, ആന്റണി ചേട്ടൻ കൊടുത്ത തോർത്തിൽ ചുണ്ടു തുടച്ചു അച്ഛൻ പ്രൗഡ ഗാംഭീര്യ സ്വരത്തിൽ മൊഴിഞ്ഞു ‘അതെ മൂത്തവൻ അങ്ങ് ഇറ്റലിയിലാ ,ഡോക്ടറാ…… ഇവനാ ഇപ്പോൾ ഇവിടുത്തെ തോട്ടം എക്കെ നോക്കുന്നെ .എനിക്ക് എവ്ട്ന്നാ സമയം’
‘ഒവ്വ’ കഷണ്ടി തല കുനിച്ചു പറഞ്ഞു.
‘ഇന്ന് തേനി മാരിമുത്തു ഒരു 16 ലോഡ് ചാണകം കൊടുത്തു വിടും, അതു കുമളിയിലെ എസ്റ്റേറ്റിൽ ഇറക്കണം.’ എഴുതിക്കൊണ്ടിരുന്ന ചെക്ക് ലീഫ് നടുവേ മടക്കി കഷണ്ടിയെ ഏല്പിച്ചു കൊണ്ട് എന്നെ നോക്കി അച്ഛൻ പറഞ്ഞു.
‘മ്മ്മ്’ ഞാൻ മൂളി
‘എന്ത് കുമ് ,നിന്റെ അണ്ണാക്കിൽ എന്താ പഴം കുത്തി വെച്ചേക്കുന്നോ…… കഴിഞ്ഞ തവണത്തെ പോലെ കമ്പോസ്റ്റിൽ ഇട്ടു പഴകിയ ചാണകം ആണേൽ തിരിച്ചു കൊടുത്തു വിട്ടേക്ക് …… മകനു മനസ്സിലായോ?’
‘മനസ്സിലായി’ ഞാൻ പറഞ്ഞു തീർത്തു നോക്കിയപ്പോൾ റൂമിൽ നിന്ന എല്ലാരും എന്നെ നോക്കി ചെറുതായി ചിരിക്കുന്നു.
എനിക്കു വിഷമം ആയെന്നു മനസ്സിലാക്കിയ അച്ഛൻ ചിരി അടക്കാൻ ബുദ്ധിമുട്ടുന്ന ആന്റണി ചേട്ടനെ നോക്കി ചോദിച്ചു ‘ ഇവിടെ ചിരിക്കാൻ ആനകുത്തി ചത്തു പോയ നിന്റെ അപ്പൻ ഔറാച്ചൻ തുണി ഇല്ലാതെ നില്പുണ്ടോ’ കേട്ടതും റൂമിലെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.
‘ഇല്ലായെ’ ആന്റണി ചേട്ടൻ പറഞ്ഞു.
ഞാൻ വീടിനു വെളിയിലേക്കു ഇറങ്ങി. നല്ല പൊളപ്പൻ തണുപ്പ്, പല്ലുകൾ കൂട്ടി ഇടിച്ചു ശബ്ദിക്കാൻ തുടങ്ങി , ഞാൻ കൈപ്പത്തി കൂട്ടി തിരുമ്മി വീടിന്റെ പുറകിൽ ഉള്ള പാർക്കിംഗ് സ്പേസിലോട്ടു നടന്നു.
‘റൂബൻ കുഞ്ഞേ’ പുറകിൽ നിന്നും ഓടി വന്നു തോട്ടക്കാരൻ അപ്പുണ്ണി ചേട്ടൻ എന്റെ മുൻപിൽ നിന്നു.
‘മോർണിംഗ് മിസ്റ്റർ അപ്പുണി’ ഞാൻ പുള്ളിടെ തോളിൽ കൈ വെച്ച് പറഞ്ഞു.
‘ഞാൻ പറഞ്ഞ കാര്യം എന്തായി?’ പുള്ളി പ്രിതീക്ഷയോടെ ചോദിച്ചു.
‘എക്കെ ശെരിയാക്കാം’ ഞാൻ തല ആട്ടി പറഞ്ഞു.
പുള്ളി ഒരു ദീർഖ നിശ്വാസം വിട്ട് പറഞ്ഞു ‘എനിക്ക് ചോദിക്കാൻ കുഞ്ഞേ ഉള്ളു’.
ഞാൻ ഒരു ചെറിയ പുഞ്ചിരി തൂകി എന്റെ മഹിന്ദ്ര താർ crDE ടെ അടുത്തേക്ക് നടന്നു. അവൾ മഞ്ഞിൽ കുളിച്ചു എന്നെ കാത്തിരിക്കുന്നത് പോലെ തോന്നി. തോക്ക് പുറകിൽ ഇട്ടു ആ കറുത്ത സുന്ദരിയുടെ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നപ്പോളേക്കും മറ്റൊരാൾ ഓടി വന്നു വണ്ടിയിൽ കേറി, എന്റെ ബെല്ല ഞങ്ങളുടെ 4 വളർത്തു നായകളിൽ വെച്ചും എന്റെ പ്രിയപ്പെട്ടവൾ ,ഒരു ഉശിരൻ റോട്ടവെയ്ലർ. ഞങ്ങൾ പതുക്കെ യാത്ര തുടങ്ങി.

Kollaam……. Nalla Tudakkam.
????
??????
??
എന്താ narration. വളരെ വ്യത്യസ്തമായ ആഖ്യാന ശൈലി.
നായകന്റെ കാഴ്ചപ്പാഡിൽ എഴുത്തുബോൾ ഒരു ഇടുക്കി സ്ലാങ്, നോക്കിയതാണ്. തെറ്റുകൾ ഉണ്ടേൽ ഷെമികണം..
നല്ല തുടക്കം ??
അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി…
??നല്ല തുടക്കം
E ഹൈ റേഞ്ചിൽ നെല്ല് കൃഷി ചെയ്യുമോ??? ??
ചെയും ബ്രോ ??
???
??
Kollam
നന്ദി ബ്രോ…
??????❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി
ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഈ ആഴ്ച്ച തന്നെ അടുത്ത പാർട്ട് ഇടാം…..
അഭിപ്രായം അറിയിച്ചതിനു നന്ദി..
കടുവകുന്നേൽ കുറുവച്ചൻ
?
❤️❤️❤️
നന്ദി സുഹൃത്തേ….
Mwuthe poli?❤️
Starting thanne valare nannayind?
Nxt partin kathirikkunnu?
Snehathoode…….. ❤️
ഒരായിരം നന്ദി,
മുൻപോട്ടും സപ്പോർട്ട് പ്രീതീക്ഷിക്കുന്നു… ??
തുടക്കം കൊള്ളാം. അപ്പൊ അടുത്ത പാർട്ടിനുള്ള പണി തുടങ്ങിക്കോളൂ.
Waiting.
തുടങ്ങി കഴിഞ്ഞു…. ?
നല്ല ബിൽഡപ്. പൂർത്തിയാക്കണം കേട്ടോ. All the best.
തുടർന്നും സപ്പോർട്ട് തരും എന്ന് പ്രേക്ഷിക്കുന്നു…
തുടക്കത്തിൽ തന്നെ കലക്കി കേട്ടോ…?????
Thank you
Super ?❤️♥️?
തുടക്കം കൊള്ളാം
അടുത്ത പാർട്ടിനയീ
Whiting ?????
അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യാൻ പോകുവാണ്… അഭിപ്രായം അറിയിച്ചതിനു നന്ദി..
ഒന്നും നോക്കണ്ട ബാക്കി എഴുതിക്കോ
ഞമ്മള് ഇണ്ട് കൂടെ
നന്ദി സുഹൃത്തേ….
നല്ലൊരു ലൗ സ്റ്റോറി ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പകുതി വഴിക്ക് ഇട്ടിട്ടു പോകാതെ പൂർത്തിയാക്കിയാൽ പൊളിക്കും
പൂർത്തിയാക്കും, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ…