ഗൗരീനാദം [അണലി] 530

ഞാൻ ആദ്യമായി ആണ് ഈ സൈറ്റിൽ കഥ എഴുതുന്നത് ,തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കണം എന്ന് നിങ്ങളുടെ സ്വന്തം …….. അണലി

ഗൗരീനാദം

Gaurinadam | Author : Anali

പാഠം ഒന്ന് ; ആരംഭം
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുറുനിലക്കാകുമോ ………
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിനാകുമോ ……………………
മൊബൈൽ സബ്ധിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്, സ്ക്രീനിൽ ഷൈജു ചേട്ടൻ എന്ന് കണ്ടപ്പോളേ കാൾ എടുത്തു ‘വരുന്നു വരുന്നു ,ഒരു 10 മിനിറ്റ് ‘ എന്നും പറഞ്ഞു കട്ട് ചെയ്തു. എഴുനേറ്റു മൊബൈലിൽ സമയം നോക്കിയപ്പോൾ സമയം 7.45 am എന്ന് കണ്ടു . ചാടി കട്ടിലിൽ നിന്നും ഇറങ്ങി പ്രാഥമിക കർമങ്ങൾ എക്കെ നടത്തി ഒരു പച്ച കൈലിയും വലിച്ചു ചുറ്റി കറുത്ത ഷർട്ടും കറുത്ത ജാക്കറ്റും ധരിച്ചു ഫോണും പേഴ്സും ഷർട്ടിന്റെ പോക്കറ്റിൽ തിരുകി റൂമിന്റെ ഡോർ തുറന്ന് ഹാളിലേക്ക് കടന്നു. ഹാൾ തുടക്കുന്ന ആശ ആന്റ്റി ആണ് കണി. ആശ ആന്റ്റി വർഷം കൊറേ ആയി ഇവിടെ വന്നിട്ട്. ഒരു അൻപതു വയസ് കാണും പുള്ളികാരിക്ക് , ഇടയ്ക്കു എക്കെ കാശ് ചോദിച്ചു വരുന്ന ഒരു മകൻ അല്ലാതെ മറ്റു ബന്ധുക്കൾ ഒന്നും ഇല്ലെന്നു തോനുന്നു. ഞാൻ റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ എന്നെ നോക്കി ഒരു ചിരി പാസ് ആക്കി വീണ്ടും നിലം തുടക്കാൻ തുടങ്ങി .
‘എന്റെ റൂം ക്ലീൻ ചെയ്യണ്ട ട്ടോ ….’
ഞാൻ അത് പറഞ്ഞപ്പോൾ ‘മ്മ്മ് ..’ എന്നൊരു മറുപടി കിട്ടി .
വേറൊന്നും കൊണ്ടല്ല ഞാൻ ക്ലീൻ ചെയ്യണ്ട എന്ന് പറഞ്ഞത് ,അവിടെ എക്കെ വെല്ല സിഗ്രെറ്റ് കുറ്റിയും കണ്ടാൽ അത് മതി ഉപദേശിച്ചു കൊല്ലാൻ.
ഞാൻ സ്റ്റെപ്പുകൾ ഒരു താളത്തിൽ ചാടി ഇറങ്ങാൻ തുടങ്ങി. ഞങ്ങളുടെ വീട് മൂന്ന് നില ആണ് . ഏറ്റവും മുകളിത്തെ നിലയിൽ 2 ബെഡ്റൂം ,ഒരു ഹാൾ ,2 ബാൽക്കണി . അതിൽ ഒരു മുറിയിൽ ആണ് എന്റെ കുടിയിരുപ്പു ,രണ്ടാമത്തേതു ഡേവിഡ് ഇന്റെ മുറി ആണ് . ഡേവിഡ്’ എന്റെ ചേട്ടൻ ഇപ്പോൾ ഇറ്റലിയിൽ ആണ് കക്ഷി.
രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ ഒരു മുറി മാത്രം തുറന്നു കിടക്കുന്നു ഞാൻ അതിലേക്കു മെല്ലെ കേറി ഒരു കോണിൽ പുതപ്പിൽ മൂടി ഇരുന്ന് ബുക്കിൽ കണ്ണ് ഓടിക്കുന്ന ജെന ,എന്റെ അനിയത്തി.
അവളുടെ മേശയിൽ ഇരുന്ന കാപ്പി ഗ്ലാസ് എടുത്തു ഞാൻ ചുണ്ടോടു അടുപ്പിച്ചു
‘എന്തുവാ ഏട്ടാ ഈ കാണിക്കുന്നേ ,വേണേൽ കാപ്പി ഇട്ടു തരാൻ പറ ‘ അവൾ ഉറക്കെ പറഞ്ഞു.
‘എനിക്ക് ഇപ്പോൾ പോണം നീ കുറച്ചു നേരം കഴിഞ്ഞു കുടിച്ചാൽ മതി .ഇവിടെ ചുമ്മാ ഇരുപ്പല്ലേ ‘ ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞിട്ട് റൂമിന് വെളിയിലേക്കു നടന്നു .
‘ഏട്ടൻ പിന്നെ മല മറിക്കാൻ പോകുവാണല്ലോ ‘ അവളുടെ ശബ്ദം വീണ്ടും പുറകിൽ കേൾകാം , ഞാൻ അത് ഗൗനിക്കാതെ സ്റ്റെപ് ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തി നേരെ അടുക്കള ലക്ഷ്യം ആക്കി നടന്നു .
അമ്മയും ഹരിത ആന്റിയും കൂടി പരദൂക്ഷണം എക്കെ പറഞ്ഞു കുക്കിംഗ് ആണ് .
ഹരിത ആന്റി ഒരു 35 വയസ്സുള്ള ഇരു നിറത്തിൽ ഒരു സുന്ദരി, അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ഒരു ബൈക്ക് ആക്സിഡന്റിൽ കെട്ടിയോൻ മൂന്ന് വര്ഷം മുൻപ് മരിച്ചപ്പോൾ ഇവിടെ അല്ലറ ചില്ലറ സഹായം എക്കെ ചെയ്തു അമ്മയുടെ കൂടെ അങ്ങ് കൂടി.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

33 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nalla Tudakkam.

    ????

  2. ലൗ ലാൻഡ്

    ??????

    1. ??

  3. എന്താ narration. വളരെ വ്യത്യസ്തമായ ആഖ്യാന ശൈലി.

    1. നായകന്റെ കാഴ്ചപ്പാഡിൽ എഴുത്തുബോൾ ഒരു ഇടുക്കി സ്ലാങ്, നോക്കിയതാണ്. തെറ്റുകൾ ഉണ്ടേൽ ഷെമികണം..

  4. നല്ല തുടക്കം ??

    1. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി…

  5. ??നല്ല തുടക്കം
    E ഹൈ റേഞ്ചിൽ നെല്ല് കൃഷി ചെയ്യുമോ??? ??

    1. ചെയും ബ്രോ ??

  6. ലൗ ലാൻഡ്

    ???

    1. നന്ദി ബ്രോ…

  7. തൃശ്ശൂർക്കാരൻ?

    ??????❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി
    ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഈ ആഴ്ച്ച തന്നെ അടുത്ത പാർട്ട്‌ ഇടാം…..
      അഭിപ്രായം അറിയിച്ചതിനു നന്ദി..

  8. കടുവകുന്നേൽ കുറുവച്ചൻ

  9. വിരഹ കാമുകൻ????

    ❤️❤️❤️

    1. നന്ദി സുഹൃത്തേ….

  10. Mwuthe poli?❤️
    Starting thanne valare nannayind?
    Nxt partin kathirikkunnu?
    Snehathoode…….. ❤️

    1. ഒരായിരം നന്ദി,
      മുൻപോട്ടും സപ്പോർട്ട് പ്രീതീക്ഷിക്കുന്നു… ??

  11. തുടക്കം കൊള്ളാം. അപ്പൊ അടുത്ത പാർട്ടിനുള്ള പണി തുടങ്ങിക്കോളൂ.
    Waiting.

    1. തുടങ്ങി കഴിഞ്ഞു…. ?

  12. നല്ല ബിൽഡപ്. പൂർത്തിയാക്കണം കേട്ടോ. All the best.

    1. തുടർന്നും സപ്പോർട്ട് തരും എന്ന് പ്രേക്ഷിക്കുന്നു…

  13. തുടക്കത്തിൽ തന്നെ കലക്കി കേട്ടോ…?????

    1. Thank you

  14. Super ?❤️♥️?
    തുടക്കം കൊള്ളാം
    അടുത്ത പാർട്ടിനയീ
    Whiting ?????

    1. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യാൻ പോകുവാണ്… അഭിപ്രായം അറിയിച്ചതിനു നന്ദി..

  15. ഒന്നും നോക്കണ്ട ബാക്കി എഴുതിക്കോ
    ഞമ്മള് ഇണ്ട് കൂടെ

    1. നന്ദി സുഹൃത്തേ….

  16. അനിരുദ്ധൻ

    നല്ലൊരു ലൗ സ്റ്റോറി ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പകുതി വഴിക്ക് ഇട്ടിട്ടു പോകാതെ പൂർത്തിയാക്കിയാൽ പൊളിക്കും

    1. പൂർത്തിയാക്കും, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ…

Leave a Reply to FANTCY KING Cancel reply

Your email address will not be published. Required fields are marked *