ഗൗരീനാദം [അണലി] 510

ഒരു അഞ്ചു മിനിറ്റ് ഓടിയപ്പോൾ വീടിന്റെ മെയിൻ ഗേറ്റ് എത്തി, ഗേറ്ററിനോട് ചേർന്ന മുറിയിൽ സെക്യൂരിറ്റി റോണക് ഭായ് ഫോണിൽ കുത്തികൊണ്ടു ഇരിക്കുന്നു.ഞാൻ കൈ ആട്ടി ‘റോണക് ഭായ്’ എന്ന് വിളിച്ചു.
ഫോണിൽ നിന്നും കണ്ണെടുക്കാതെ കൈ പൊക്കി ‘ റൂബൻ സാഹിബ് ‘ എന്നും പറഞ്ഞു ഗേറ്ററിന്റെ സ്വിച്ച് ഞെക്കി. ചെറിയ വിമ്മിഷ്ട്ട ശബ്ദം പുറപ്പെടുവിച്ചു കൊണ്ടവൾ നടുവേ പിളർന്നു മതിലിന്റെ ഉള്ളിലേക്ക് പിൻവലിഞ്ഞു.
എന്റെ താർ ആ ഗേറ്റ് ഒരുക്കി കൊടുത്ത വിടവിലൂടെ റോഡിലേക്ക് ഇറങ്ങി.
എന്റെ പേര് റൂബൻ ജെയിംസ് കരുവാകാപ്പൻ, ഇടുക്കിയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ തലപ്പത്തു ഉള്ള കരുവാകാപ്പൻ കുടുംബത്തിലെ ജെയിംസ് സാമുവൽ കരുവാക്കാപ്പന്റെയും പാലാകാരി അച്ചായത്തി അഗന്സ് ജെയിംസ് കരുവാകാപ്പന്റെയും ആറ് മകളിൽ രണ്ടാമത്തെ പുത്രൻ.
ബ്രിട്ടീഷ് ഭരണ കാലത്താണ് മുങ്ങിയ മാമോദീസാടെയും,അറിയാവുന്ന എ.ബി.സി.ഡി ടേം ബലത്തിൽ വല്യച്ഛന്റെ അച്ഛൻ തോമസ് ഭാര്യ എലിസബേത്തിനേം കൂട്ടി ഇടുക്കിയിൽ വരുന്നത്. കട്ടുറുമ്പു തൊട്ടു കടുവ വരെ ഉള്ള ഹൈറേഞ്ചിൽ മുണ്ടും മടക്കി കുത്തി മണിനോടും മനുഷ്യനോടും മല്ലിട്ടു കണ്ണെത്താ ദൂരത്തോളും ഭൂമി തോമസ് പിടിച്ചെടുത്തു .ഓപിയം മാറ്റി ഹൈറേഞ്ചിൽ തേയില വന്നപ്പോളേക്കും തോമസിനും എലിസബെത്തിനും ദൈവം 11 മക്കളെ നൽകി.മക്കൾ പല ഇടങ്ങളിലായി ചിതറിയപ്പോൾ ഏറ്റവും ഇളയ പുത്രൻ സാമുവൽ ഹൈറേഞ്ചിൽ തന്നെ നിന്നു, വയസ്സ് അറിയിച്ചപ്പോൾ തോമസും എലിസബത്തും കൂടി മകന് മറിയം എന്നൊരു സുന്ദരി കൊച്ചിനെ കെട്ടിച്ചു കൊടുത്തു.മറിയത്തിന്റെ സൗന്ദര്യവും ഇടുക്കിയുടെ മനം കുളിർക്കുന്ന തണുപ്പും കൂടി ആയപ്പോൾ മറിയവും പെറ്റു ഒന്നിന് പുറകെ ഒന്നായി ഒൻപതു എണ്ണത്തെ. അവരുടെ സന്തോഷം അധികം നീണ്ടില്ല ലോകം മൊത്തം ബാധിച്ച ഇൻഫ്ലുൻസ പനി മദ്രാസിൽ നിന്ന് ഇന്ത്യ മൊത്തം വ്യാപിച്ചപ്പോൾ ഹൈറേഞ്ചിലും വന്നു. സാമുവലിന്റെ 5 മക്കളെ കൊണ്ടുപോയ ദീനം മറിയത്തെ കൂടി അങ്ങു വിളിച്ചു. സാമുവൽ തളർന്നെങ്കിലും തന്റെ മക്കൾ ജെയിംസിനും ,റോസ്ലിനും ,കത്രീനക്കും ,ആനിക്കും വേണ്ടി ജീവിച്ചു. ജെയിംസ് കാര്യപ്രാപ്തി ആയപ്പോൾ തേയില മാറ്റി കൃഷി കാപ്പികുരുവും,കുരുമുളകും ,നെല്ലും ആക്കി,ഇതുകണ്ട് മകന് കാര്യപ്രാപ്തി ആയെന്ന് മനസ്സിലാക്കിയ സാമുവൽ ബ്രോക്കർ സന്തോഷ് മുഖേന മകന് വധുവായി പാലായിലെ മുന്തിയ പാറകുന്നേൽ കുടുംബത്തിലെ അഡ്വ. ഈപ്പൻ ജോസെഫിന്റെം, ഡോളി ഈപ്പന്റെയും മൂത്ത മകൾ ആഗ്നെസിനെ ഉറപ്പിച്ചു. സാമ്പത്തികത്തിലും,കുടുംബ പാരമ്പര്യത്തിലും ഒത്ത ബന്ധം കിട്ടിയ സന്തോഷത്തിൽ സാമുവലും അഡ്വ.ഈപ്പനും വേടവേ കണ്ണന്റെ വാറ്റുപുരെന്നു രണ്ടു ചീർസ് പറഞ്ഞപ്പോൾ വർഷങ്ങളായി ഓവർലോഡ് വലിക്കുന്ന സാമുവലിന്റെ കരളു രണ്ടും ബൈ പറഞ്ഞു.
പെണ്ണ് കെട്ടാൻ മൂത്തിരുന്ന ജെയിംസ് വീണ്ടും കാത്തിരിക്കേണ്ടി വന്നു ഒന്നര കൊല്ലം. കാത്തിരുപ്പു വെറുതെ ആയില്ല ആഗ്നെസിനെ ജയിംസ് കെട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ഏട്ടൻ ഡേവിഡ് ജയിംസ് കരുവാകാപ്പൻ ജനിച്ചു.വീണ്ടും രണ്ടു കൊല്ലം കഴിഞ്ഞു ഏട്ടന്റെ അത്ര നിറം ഒന്നുമില്ലാതെ ഞാൻ പിറവി കൊണ്ടു. നല്ല വെളുത്ത അമ്മയെ വകവെക്കാതെ എന്റെ ചർമ്മം അച്ഛന്റെ ഇരുനിറം സ്വീകരിച്ചു.
‘ആൺകോച്ചാണ് ,…… അവന്റെ ചിരി കണ്ടില്ലേ ‘ എന്നും പറഞ്ഞു എന്നെ അച്ഛന്റെ കൈയിൽ കൊടുത്തിട്ടു സിസ്റ്റർ മെല്ലെ മാറിയപ്പോൾ എന്നെ അച്ഛൻ ഒന്ന് എടുത്തു പൊക്കി ,എന്നിട്ട് സൈഡ് മാറി നിന്ന ആന്റണി ചേട്ടനെ നോക്കി പറഞ്ഞു ‘ആൺകൊച്ചു തന്നെയാ …… ആ സിസ്റ്റർ കൊച്ചു ,ചിരി കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ ഓർത്തു ഇനി ചിരി നോക്കിയാണോ അവൾ കൊച്ചു ആൺ ആണോ പെണ് ആണോന്നു പറയുന്നേ എന്ന് ‘
ആന്റണി ചേട്ടൻ ഒന്നും പറഞ്ഞില്ല , ആന കുത്തി ചത്തു പോയ അപ്പനു വിളി കേൾക്കാൻ പറ്റാതെ കൊണ്ടാ ….
കാല ചക്ക്രം വീണ്ടും ഉരുണ്ടു,രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അമ്മ വീണ്ടും ഡെലിവറി റൂമിൽ കേറി ….. എന്റെ അനിയൻ സിയാസ് ജെയിംസ് കരുവാകാപ്പൻ വന്നു .

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

33 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nalla Tudakkam.

    ????

  2. ലൗ ലാൻഡ്

    ??????

    1. ??

  3. എന്താ narration. വളരെ വ്യത്യസ്തമായ ആഖ്യാന ശൈലി.

    1. നായകന്റെ കാഴ്ചപ്പാഡിൽ എഴുത്തുബോൾ ഒരു ഇടുക്കി സ്ലാങ്, നോക്കിയതാണ്. തെറ്റുകൾ ഉണ്ടേൽ ഷെമികണം..

  4. നല്ല തുടക്കം ??

    1. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി…

  5. ??നല്ല തുടക്കം
    E ഹൈ റേഞ്ചിൽ നെല്ല് കൃഷി ചെയ്യുമോ??? ??

    1. ചെയും ബ്രോ ??

  6. ലൗ ലാൻഡ്

    ???

    1. നന്ദി ബ്രോ…

  7. തൃശ്ശൂർക്കാരൻ?

    ??????❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി
    ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഈ ആഴ്ച്ച തന്നെ അടുത്ത പാർട്ട്‌ ഇടാം…..
      അഭിപ്രായം അറിയിച്ചതിനു നന്ദി..

  8. കടുവകുന്നേൽ കുറുവച്ചൻ

  9. വിരഹ കാമുകൻ????

    ❤️❤️❤️

    1. നന്ദി സുഹൃത്തേ….

  10. Mwuthe poli?❤️
    Starting thanne valare nannayind?
    Nxt partin kathirikkunnu?
    Snehathoode…….. ❤️

    1. ഒരായിരം നന്ദി,
      മുൻപോട്ടും സപ്പോർട്ട് പ്രീതീക്ഷിക്കുന്നു… ??

  11. തുടക്കം കൊള്ളാം. അപ്പൊ അടുത്ത പാർട്ടിനുള്ള പണി തുടങ്ങിക്കോളൂ.
    Waiting.

    1. തുടങ്ങി കഴിഞ്ഞു…. ?

  12. നല്ല ബിൽഡപ്. പൂർത്തിയാക്കണം കേട്ടോ. All the best.

    1. തുടർന്നും സപ്പോർട്ട് തരും എന്ന് പ്രേക്ഷിക്കുന്നു…

  13. തുടക്കത്തിൽ തന്നെ കലക്കി കേട്ടോ…?????

    1. Thank you

  14. Super ?❤️♥️?
    തുടക്കം കൊള്ളാം
    അടുത്ത പാർട്ടിനയീ
    Whiting ?????

    1. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യാൻ പോകുവാണ്… അഭിപ്രായം അറിയിച്ചതിനു നന്ദി..

  15. ഒന്നും നോക്കണ്ട ബാക്കി എഴുതിക്കോ
    ഞമ്മള് ഇണ്ട് കൂടെ

    1. നന്ദി സുഹൃത്തേ….

  16. അനിരുദ്ധൻ

    നല്ലൊരു ലൗ സ്റ്റോറി ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പകുതി വഴിക്ക് ഇട്ടിട്ടു പോകാതെ പൂർത്തിയാക്കിയാൽ പൊളിക്കും

    1. പൂർത്തിയാക്കും, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ…

Leave a Reply

Your email address will not be published. Required fields are marked *