ഗൗരീനാദം [അണലി] 510

പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ ജെന ജെയിംസ് കരുവാകാപ്പൻ വന്നു.
എനിക്ക് ആറു വയസ്സ് ആയപ്പോൾ അച്ഛൻ ഊട്ടിയിൽ ഉള്ള മൌണ്ട് കാർമേൽ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു .ചേർന്ന് രണ്ട് ആറഴ്ച കഴിഞ്ഞപ്പോൾ ആന്റണി ചേട്ടനും കാര്യസ്ഥൻ വേണു ചേട്ടനും വന്നു എനിക്ക് വീണ്ടും ഒരു അനിയൻ ഉണ്ടായി എന്നും നാട്ടിൽ പോകാം എന്നും പറഞ്ഞു.
അമ്മ നേരെത്തെ തന്നെ പറഞ്ഞാരുന്നു പെൺകൊച്ചു ആണേൽ ഡോളി എന്നിടണം എന്ന് ,എങ്കിലേ പ്രേസേവിക്കത്തൊള്ളൂ പോലും പക്ഷെ വിഥി അമ്മെയെ പരാജയപ്പെടുത്തി . തല പോയാലും അപ്പൻ കൊച്ചിന് ഈപ്പൻ എന്ന് പേര് ഇടില്ല എന്നറിയാവുന്ന അമ്മ ഒതുങ്ങി. അങ്ങനെ ഡേൻ ജെയിംസ് കരുവാകാപ്പൻ ജനിച്ചു.
വീട്ടിൽ ഒരു നേഴ്സറി തുടങ്ങാൻ ഉള്ള ആൾ ആയപ്പോൾ അപ്പൻ കാപ്പി എക്കെ വെട്ടി പറിച്ചു എലം ഇട്ടു.
ഇടുക്കിയിലെ തണുപ്പും, ഡോളി എന്ന പേരിൽ ഒരു കൊച്ചു വേണം എന്ന അമ്മയുടെ ആഗ്രഹവും എല്ലാം കൂടി അപ്പനെ പരാജയപ്പെടുത്തി, അമ്മ വീണ്ടും പ്രെസവിച്ചു …… ഞങ്ങളുടെ റൂയിസൻ ജെയിംസ് കരുവാകാപ്പൻ വന്നു. ഡോക്ടർ ‘ഇതൊരു പണി ആകെണ്ട ജെയിംസ് മുതലാളി ,ഇപ്പോൾ തന്നെ വൈഫ് വീക്ക് ആണ് ഇനി ഒരു തവണ കൂടി പ്രെഗ്നന്റ് ആയാൽ കോംപ്ലിക്കേഷൻ വരും’ എന്നു പറഞ്ഞപ്പോൾ ഡോക്ടറിന്റെ അമ്മ തൃശൂരു ഉള്ള തറവാട്ടിൽ ഇരുന്നു നിറുത്താതെ തുമ്മി എങ്കിലും എന്റെ അച്ഛൻ വീട്ടിലെ ജനസംഖ്യ പോളിങ് കൂട്ടുന്ന പരുപാടി നിർത്തി.
റോഡിലെ ചെളിയിൽ എന്റെ വണ്ടിയുടെ ടയർ ചുമ്മാ കിടന്നു കറങ്ങിയത് എന്നെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. ഭൂമിയോടു മല്ലിടാതെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി കുറച്ചു കല്ല് എടുത്തു ടയറിന്റെ ഫ്രണ്ടിൽ ഇട്ടിട്ടു വണ്ടി വീണ്ടും മുൻപോട്ടു എടുത്തു. ഒരു ചാട്ടം ചാടി വണ്ടി മുൻപോട്ടു നീങ്ങിയപ്പോൾ ബെല്ല സൈഡ് സീറ്റിൽ ഇരുന്നു എന്നെ നോക്കി.ഇരു സൈഡിലും മഞ്ഞിൽ പുതഞ്ഞു നിന്ന ഏല ചെടികളെ തരുകി വണ്ടി മുൻപോട്ടു നീങ്ങി ഒരു കൊച്ചു വീടിന്റെ മുന്നില്ലേ വല്യ ഗ്രൗണ്ടിൽ നിർത്തി.ഞാൻ ഇറങ്ങി എന്റെ മുണ്ടു ഒന്ന് മടക്കി കുത്തിയപ്പോളേക്കും ബെല്ല വണ്ടിയിൽ നിന്ന് ഇറങ്ങി, ഞാൻ ഡബിൾ ബാരൽ കൈൽ എടുത്തു ഒന്ന് ഓടിച്ചു നോക്കി ,അതിൽ വിശ്രമിക്കുന്ന ബുള്ളറ്റുകളെ നോക്കി തോക്കു അടിയിൽ നിന്നും നിവർത്തി നേരെ ആക്കി തോളിൽ ഇട്ടു.
ഗ്രൗണ്ടിൽ ഒരു മാരുതി സ്വിഫ്റ്റും ഒരു മഹിന്ദ്ര ജീപ്പും കിടപ്പുണ്ട്. ഞാൻ ആ കൊച്ചു വീടിന്റെ മെയിൻ ഡോർ പോക്കറ്റിൽ കിടന്ന കീ ഇട്ടു തുറന്നു ഉള്ളിൽ കേറി. അവിടെ നിന്ന് 30 കായ് എടുക്കുന്ന തൂക്കു കുട്ട എടുത്തു മിറ്റത്തു വെച്ച് ഡോർ പൂട്ടി.
വീടിന്റെ പുറകിലേക്ക് ചെന്നു, ഒരു വയസി അവിടെ നിന്ന് കണിനു മേലെ കൈ വെച്ച് എന്നെ നോക്കുന്നു.
‘മണിയമ്മേ ഞാനാ റുബന’ എന്ന് പറഞ്ഞു അടുത്ത് ചെന്ന്.
എന്റെ കൈൽ അവർ പിടിച്ചു അടുത്ത് നിർത്തി ‘കുഞ്ഞാരുന്നോ ഇപ്പോൾ വന്നു വന്നു ഒട്ടും കാഴ്ച്ച ഇല്ലെന്നായി’ അവർ പറഞ്ഞു.
‘മണിയമ്മ എന്തെടുക്കുവാരുന്നു ?’ ഞാൻ ചോദിച്ചു …
‘അടുപ്പ് പുകയെണ്ടേ കുഞ്ഞേ, ഉണങ്ങിയ വിറക് പെറുക്കാൻ വന്നതാ’
‘വേറെ ആരെ എങ്കിലും വിട്ടാൽ പോരാരുന്നോ, മൊത്തം മഴ പെയ്തു തെന്നി കിടുക്കുവാ’
‘ആരെ വിടാനാ കുഞ്ഞേ ,ഇളയവൻ കെട്ടിക്കൊണ്ടു വന്ന കെട്ടിലമ്മ വെളിയിൽ ഇറങ്ങുവോ ,വല്ലോം പറഞ്ഞാൽ അങ്ങ് കടിച്ചു തിന്നാൻ വരും ‘ അവർ പറഞ്ഞു.
‘ഞാൻ ആരെ എങ്കിലും വിറകു കൊടുത്തു പറഞ്ഞു വിടാം ,മണിയമ്മ പൊക്കോ ‘
‘ശെരി കുഞ്ഞേ ‘ അവർ തല ആട്ടി.
ഞാൻ ഏലത്തിന്റെ ഇടയിലൂടെ ഒരു ചെറിയ നട പാതയിലോട്ടു കേറി, നല്ല ചെളിയും തെന്നലും മണിയമ്മയെ സമ്മതിക്കണം ഇതുവഴി ഈ പ്രായത്തിലും നടക്കുന്നത്.
‘ജിജിം’ എന്റെ ഫോൺ മന്ത്രിച്ചു ,ഒരു മെസ്സേജ് ആണ് ഞാൻ whatsapp തുറന്നു നോക്കി.റൂയിസൻ ആണ് ‘ചേട്ടായി ….’
‘പറയെടാ ‘ ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
‘ഒരു 5000 ബക്കസ് ട്രാൻസ്ഫർ ചെയ്വോ’ കക്ഷിടെ സ്ഥിരം ഏർപ്പാടാണ് ഈ കടം ചോദിക്കൽ, സിയാസിനോടും ജെനയോടും പിന്നെ എന്നോടും.
‘എന്തിനാടാ’ ഞാൻ ടൈപ്പ് ചെയ്തു.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

33 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nalla Tudakkam.

    ????

  2. ലൗ ലാൻഡ്

    ??????

    1. ??

  3. എന്താ narration. വളരെ വ്യത്യസ്തമായ ആഖ്യാന ശൈലി.

    1. നായകന്റെ കാഴ്ചപ്പാഡിൽ എഴുത്തുബോൾ ഒരു ഇടുക്കി സ്ലാങ്, നോക്കിയതാണ്. തെറ്റുകൾ ഉണ്ടേൽ ഷെമികണം..

  4. നല്ല തുടക്കം ??

    1. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി…

  5. ??നല്ല തുടക്കം
    E ഹൈ റേഞ്ചിൽ നെല്ല് കൃഷി ചെയ്യുമോ??? ??

    1. ചെയും ബ്രോ ??

  6. ലൗ ലാൻഡ്

    ???

    1. നന്ദി ബ്രോ…

  7. തൃശ്ശൂർക്കാരൻ?

    ??????❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി
    ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഈ ആഴ്ച്ച തന്നെ അടുത്ത പാർട്ട്‌ ഇടാം…..
      അഭിപ്രായം അറിയിച്ചതിനു നന്ദി..

  8. കടുവകുന്നേൽ കുറുവച്ചൻ

  9. വിരഹ കാമുകൻ????

    ❤️❤️❤️

    1. നന്ദി സുഹൃത്തേ….

  10. Mwuthe poli?❤️
    Starting thanne valare nannayind?
    Nxt partin kathirikkunnu?
    Snehathoode…….. ❤️

    1. ഒരായിരം നന്ദി,
      മുൻപോട്ടും സപ്പോർട്ട് പ്രീതീക്ഷിക്കുന്നു… ??

  11. തുടക്കം കൊള്ളാം. അപ്പൊ അടുത്ത പാർട്ടിനുള്ള പണി തുടങ്ങിക്കോളൂ.
    Waiting.

    1. തുടങ്ങി കഴിഞ്ഞു…. ?

  12. നല്ല ബിൽഡപ്. പൂർത്തിയാക്കണം കേട്ടോ. All the best.

    1. തുടർന്നും സപ്പോർട്ട് തരും എന്ന് പ്രേക്ഷിക്കുന്നു…

  13. തുടക്കത്തിൽ തന്നെ കലക്കി കേട്ടോ…?????

    1. Thank you

  14. Super ?❤️♥️?
    തുടക്കം കൊള്ളാം
    അടുത്ത പാർട്ടിനയീ
    Whiting ?????

    1. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യാൻ പോകുവാണ്… അഭിപ്രായം അറിയിച്ചതിനു നന്ദി..

  15. ഒന്നും നോക്കണ്ട ബാക്കി എഴുതിക്കോ
    ഞമ്മള് ഇണ്ട് കൂടെ

    1. നന്ദി സുഹൃത്തേ….

  16. അനിരുദ്ധൻ

    നല്ലൊരു ലൗ സ്റ്റോറി ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പകുതി വഴിക്ക് ഇട്ടിട്ടു പോകാതെ പൂർത്തിയാക്കിയാൽ പൊളിക്കും

    1. പൂർത്തിയാക്കും, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ…

Leave a Reply

Your email address will not be published. Required fields are marked *