ഗൗരീനാദം [അണലി] 510

‘ഒരു ഷൂ വാങ്ങാനാ’ അവന്റെ മെസ്സേജ് സെക്കൻഡ് കൊണ്ടു വന്നു.
ഞാൻ മൊബൈൽ ബാങ്കിങ് എടുത്തു 5000 അയച്ചു.ഗർർർ….. ഗെർർർ…… ബൗ ബൗബൗബൗ ….
ബെല്ലയുടേ മുരൾച്ച കേട്ട് ഞാൻ തോക്കിൽ കൈ വെച്ച് ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തി നോക്കി.
‘ഈശ്വരാ’ എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ ശബ്ദിച്ചു.
എന്റെ മുന്നിൽ ഒരു പെണ്ണ് ഭയന്നു നിൽക്കുന്നു. പെണ് എന്നു പറഞ്ഞാൽ പോരാ ………… ഒരു അപ്സരസ്സ് ,എന്റെ ചുറ്റും ഉള്ളതെല്ലാം നിശ്ചലം ആയപോലെ സന്ദർഭത്തിനു അനുയോജ്യം എന്നപോലെ ഒരു കാറ്റു എന്നിൽ കുളിരു കോരിയിട്ടു ……. അവളുടെ മുടിയെ ആ ഇളം കാറ്റു പിടിച്ചുലച്ചു,തലയിൽ ചൂടിയ തുളസി കതിർ ചെറുതായി വിറക്കുന്നു അവളുടെ നെറ്റിയിൽ വരച്ച ഒരു ചന്ദന കുറി അതിനു മുന്നിൽ പാറിപ്പറക്കുന്ന മുടി ഇഴകൾ , ചന്ദനത്തിന്റെ നിറം തന്നെയാണ് അവൾക്കും. ഭയം കൊണ്ട് കൂമ്പിയ അവളുടെ വല്യ കാപ്പിപ്പൊടി കൃഷ്ണമണി കണ്ണുകൾ എന്നിൽ ഒരു തരിപ്പ് ഉണ്ടാക്കി. അവളുടെ ചെറിയ മൂക്കും , ആപ്പിൾ തൊലി പോലെ ഉള്ള അവളുടെ ചുണ്ടുകൾ ,വെള്ള കസവു സാരിയിൽ എടുത്തു കാണിക്കുന്ന മാറിടങ്ങൾ പൊതിഞ്ഞു പച്ച ബ്ലൗസ് ,സാരി അരയിൽ പൊക്കി കുത്തിയിരിക്കുന്നു,എന്റെ പൊന്നു സാറേ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.
ബെല്ല അവളുടെ നേരെ ചാടി ,ഞാൻ അലറി ‘സ്റ്റോപ്പ് ബെല്ല നോ ……….’
കടിഞ്ഞാൻ വലിച്ച പോലെ ബെല്ല നിന്നു ,ഭയന്നു ഓടാൻ തുടങ്ങിയ അവൾ തെന്നി വീണു ,ഞാൻ അവളുടെ അടുത്തേക്ക് ഓടി ചെന്ന് കൈ നീട്ടി പറഞ്ഞു ‘ഇവള് കടികത്തൊന്നും ഇല്ലനെ ,ചുമ്മാ പേടിപ്പിച്ചതാ ..’
എന്റെ കൈ പിടിക്കാതെ എണിറ്റു നിന്നു സാരിയിൽ പറ്റിയ ചെളി തുടച്ചു കൊണ്ട് പറഞ്ഞു
‘നാട്ടുകാർക്കു വഴി നടക്കേണ്ടെ ….. നാശം ‘
അതെന്റെ ഈഗോയിൽ കൊണ്ടു
‘നാട്ടുകാർക്കു വഴി നടക്കാൻ അല്ല ഞങ്ങളു വഴി ഉണ്ടാക്കി ഇട്ടേക്കുന്നെ ‘
അവൾ എന്തോ പിറുപിറുത്തു കൊണ്ട് നടന് പോയി , വെളുത്ത സാരി ചെളി പുരണ്ടു അവളുടെ നിതംബ ആകൃതി നടത്തത്തിൽ വ്യക്തം ആക്കി വടിവൊത്ത ശരീരം ഒരു വെണ്ണക്കൽ ശിൽപം പോലെ ,എന്ത് ഭംഗി ആണ് ഇവളെ കാണാൻ.നടത്തത്തിന്റെ താളം പിടിച്ചു ആടിയ മുടി അവൾ തോളിലൂടെ മുൻപോട്ടു ഇട്ടപ്പോൾ എന്റെ കണ്ണ് അവളുടെ കഴുത്തിലും പുറത്തും പതിഞ്ഞു , ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ദൈവി രൂപം . അവൾ നടന്നകന്നു……. ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ നോക്കി നിന്നു.
മുൻപോട്ടു ഒരു യന്ത്രം പോലെ ഞാൻ നടന്നു ……
എന്റെ മനസ്സിൽ മുഴുവൻ അവൾ ആയി , ആരാണവൾ? എന്തിനാണവൾ ഇവിടെ വന്നേ? ഇനി അവളെ കാണുമോ ?
കാണും …… എന്റെ മനസ്സ് മന്ത്രിച്ചപ്പോൾ ഞാൻ ചിരിക്കുന്നുണ്ടാരുന്നു ….
തുടരും.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

33 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nalla Tudakkam.

    ????

  2. ലൗ ലാൻഡ്

    ??????

    1. ??

  3. എന്താ narration. വളരെ വ്യത്യസ്തമായ ആഖ്യാന ശൈലി.

    1. നായകന്റെ കാഴ്ചപ്പാഡിൽ എഴുത്തുബോൾ ഒരു ഇടുക്കി സ്ലാങ്, നോക്കിയതാണ്. തെറ്റുകൾ ഉണ്ടേൽ ഷെമികണം..

  4. നല്ല തുടക്കം ??

    1. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി…

  5. ??നല്ല തുടക്കം
    E ഹൈ റേഞ്ചിൽ നെല്ല് കൃഷി ചെയ്യുമോ??? ??

    1. ചെയും ബ്രോ ??

  6. ലൗ ലാൻഡ്

    ???

    1. നന്ദി ബ്രോ…

  7. തൃശ്ശൂർക്കാരൻ?

    ??????❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി
    ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഈ ആഴ്ച്ച തന്നെ അടുത്ത പാർട്ട്‌ ഇടാം…..
      അഭിപ്രായം അറിയിച്ചതിനു നന്ദി..

  8. കടുവകുന്നേൽ കുറുവച്ചൻ

  9. വിരഹ കാമുകൻ????

    ❤️❤️❤️

    1. നന്ദി സുഹൃത്തേ….

  10. Mwuthe poli?❤️
    Starting thanne valare nannayind?
    Nxt partin kathirikkunnu?
    Snehathoode…….. ❤️

    1. ഒരായിരം നന്ദി,
      മുൻപോട്ടും സപ്പോർട്ട് പ്രീതീക്ഷിക്കുന്നു… ??

  11. തുടക്കം കൊള്ളാം. അപ്പൊ അടുത്ത പാർട്ടിനുള്ള പണി തുടങ്ങിക്കോളൂ.
    Waiting.

    1. തുടങ്ങി കഴിഞ്ഞു…. ?

  12. നല്ല ബിൽഡപ്. പൂർത്തിയാക്കണം കേട്ടോ. All the best.

    1. തുടർന്നും സപ്പോർട്ട് തരും എന്ന് പ്രേക്ഷിക്കുന്നു…

  13. തുടക്കത്തിൽ തന്നെ കലക്കി കേട്ടോ…?????

    1. Thank you

  14. Super ?❤️♥️?
    തുടക്കം കൊള്ളാം
    അടുത്ത പാർട്ടിനയീ
    Whiting ?????

    1. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യാൻ പോകുവാണ്… അഭിപ്രായം അറിയിച്ചതിനു നന്ദി..

  15. ഒന്നും നോക്കണ്ട ബാക്കി എഴുതിക്കോ
    ഞമ്മള് ഇണ്ട് കൂടെ

    1. നന്ദി സുഹൃത്തേ….

  16. അനിരുദ്ധൻ

    നല്ലൊരു ലൗ സ്റ്റോറി ലക്ഷണങ്ങൾ ഒക്കെ ഉണ്ട് പകുതി വഴിക്ക് ഇട്ടിട്ടു പോകാതെ പൂർത്തിയാക്കിയാൽ പൊളിക്കും

    1. പൂർത്തിയാക്കും, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ…

Leave a Reply

Your email address will not be published. Required fields are marked *