ഗൗരീനാദം 2 [അണലി] 518

പിന്നീട് അങ്ങോട്ട്‌ എന്നെ ഉറങ്ങാൻ വിടാത്ത ഒരു സ്വോപ്നം ആരുന്നു അയാളുടേയും കുടുംബത്തിന്റേം നാശം.
12 കഴിഞ്ഞപ്പോൾ അതുകൊണ്ട് തന്നെയാണ് ഈ നാട്ടിൽ തന്നെ വന്നു പഠിക്കണം എന്ന് അമ്മയോട് വാശി പിടിച്ച് പോന്നെ….
രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല് എന്ന് പറയുന്ന പോലെ ആണ് റുബൻ ഞങ്ങളുടെ ഇയറിൽ വന്നത്, അതിന് കാരണം പുതിയ പ്രിൻസിപ്പാൾ അച്ഛൻ അവന്റെ അമ്മയുടെ അനിയൻ ആയിരുന്നു. ബികോംമിന് അഡ്മിഷൻ എടുത്ത ഞാൻ bba ഇല്ലോട്ടു മാറി… അവനൊപ്പം പഠിക്കാൻ….. അല്ല അവനെ പെടുത്താൻ.
പക്ഷെ വിധി എനിക്ക് മുന്നിൽ ഒരു ചെക്ക്പോസ്റ്റ് വെച്ചു…..
ഞങ്ങളുടെ ബാച്ചിലെ എന്നല്ല കോളേജിലെ മൊത്തം പിള്ളേരും അവന്റെ പ്രീതി പിടിച്ച് പറ്റാൻ വെമ്പൽ കൊള്ളുന്നത് ഞാൻ കണ്ടു… പ്രിൻസിപ്പാലിന്റെ മരുമകൻ, നാട്ടിലെ പ്രേമാണിയുടെ മകൻ, കോളേജ് ഇരിക്കുന്നത് പോലും അവർ പള്ളിക്കു കൊടുത്ത സ്ഥലത്ത്.
പക്ഷെ വിധി എനിക്കൊരു അവസരം തന്നു, ക്ലാസ്സ്‌ തുടങ്ങി നാലാം മാസം, ഓണം സെലിബ്രേഷൻ ആരുന്നു അന്ന്. കുടിച്ചു ലക്ക് കെട്ട അവൻ എന്തടുത്തു വന്നു
‘ഡാ നീ അടിച്ചിട്ടുണ്ടോ’ അവൻ ചോദിച്ചു.
‘ഇല്ല’ ഞാൻ മറുപടി പറഞ്ഞു…
‘പെങ്ങള് വിളിച്ചു, സ്കൂളിൽ എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞു…. നീ എൻറെ കൂടെ ഒന്നു വരുമോ ‘ അവൻ അതു പറഞ്ഞു മുഴുവിച്ചപ്പോൾ എൻറെ മനസ്സ് തുള്ളി ചാടി. വിശക്കുന്ന പട്ടിക്കു വീണു കിട്ടിയ അപ്പ കഷ്ണം ആരുന്നു അവന്റെ വാക്ക്.
‘അതിനെന്താ അളിയാ… വാ പോകാം’ ഞാൻ പറഞ്ഞപ്പോൾ അവന്റെ അസ്റ്റൺ മാർട്ടിന്റെ താക്കോൽ അവൻ നീട്ടി.
അവന്റെ പെങ്ങൾ പഠിക്കുന്ന സ്കൂളിൽ ഞങ്ങൾ ചെന്നു. പിള്ളേര് എല്ലാരും ഞങ്ങളെ ലേശം ആശുയയോടെ നോക്കുന്നു, വണ്ടി കണ്ടിട്ടാവും….
PTA മീറ്റിംഗിന് ഒരിക്കലും അച്ഛനെ പോലും കൊണ്ടുപോകാൻ സാധിക്കാത്ത എന്നും അമ്മക്ക് ഒപ്പം ബസ്സിന്‌ പോകേണ്ടി വന്ന എനിക്ക് അതൊരു പുതിയ അനുഭവം ആരുന്നു.
അവൻ അടിച്ചിട്ടുള്ളത് കൊണ്ട് വരുന്നില്ലെന്നും, അനിയത്തിയുടെ പേര് ജെന എന്നാണെന്നും പറഞ്ഞു.
ഞാൻ ഇറങ്ങി സ്കൂളിന്റെ മെയിൻ ബിൽഡിങ്ങിലേക്ക് നടന്നു. അവിടെ എന്തോ പറഞ്ഞു നിന്ന രണ്ട് പിള്ളേരോട് ചോദിച്ചു
‘9തിൽ പഠിക്കുന്ന ജെന ജെയിംസ് ‘
അവർ ഒരു മുറി ചൂണ്ടി കാണിച്ചു.
അതിന് മുന്നിൽ നല്ല ആൾക്കൂട്ടം…
ഞാൻ അവിടെ ചെന്നപ്പോൾ ഒരു പെൺകുട്ടി നിന്ന് കരയുന്നു….
കാണാൻ നല്ല സുന്ദരി കുട്ടി…
അവൾക്കു അഭിമുകമായി ഒരു ടീച്ചറും ചെറുക്കനും നില്കുന്നു…. ടീച്ചർ എന്തെക്കെയോ അവനോടു കയർത്തു സംസാരിക്കുന്നുണ്ട്.
ക്ലാസ്സിനു ഫ്രന്റിൽ കൂടി നിന്ന പിള്ളേരോട് ഞാൻ ചോദിച്ചു ‘എന്താ സംഭവം’.
‘സൂരജ് ജനയുടെ കൈയിൽ കേറി പിടിച്ചു’ അവിടെ നിന്ന ഒരു പെണ്ണ് എന്നോട് പറഞ്ഞു . ഞാൻ ടീച്ചർ സംസാരിക്കുന്ന ചെക്കനെ ചൂണ്ടി ചോദിച്ചു
‘അവൻ ആണോ ഈ സൂരജ് ‘
‘ആം ‘ ആരോ ഉത്തരം തന്നു.
ഞാൻ ആ ക്ലാസ്സിന്റെ ഉള്ളിൽ കേറിയപ്പോൾ ടീച്ചറും, ആ പൈയനും എന്നെ നോക്കി, ഇവൻ ആരാ എന്ന് അവരുടെ മുഖത്തു നിന്ന് വായിക്കാമായിരുന്നു…
‘ജെന വാ പോകാം, റുബൻ വണ്ടിയിൽ ഉണ്ട്‌’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുയർത്തി എന്നെ നോക്കി. കരഞ്ഞു കവിൾ എക്കെ ചുമ്മനിരിക്കുന്നു, കണ്മഷി ഒലിച്ചു ഇറങ്ങി അവളുടെ വെളുത്ത കവിൾ തടം കറപ്പിച്ചിരിക്കുന്നു…
ജെയിംസ് സാമൂയൽ കരുവാകാപ്പന്റെ മകൾ എൻറെ മുന്നിൽ കരഞ്ഞു നില്കുന്നു…. എനിക്ക് ഒരു സന്തോഷം തോന്നി..
ജെന അവളുടെ ബാഗ് എടുത്തു പുറകെ നടനു.
എന്ത് വിട്ടിത്തം ആണ് നീ കാണിക്കുന്നേ, എൻറെ മനസ്സ് മന്ത്രിച്ചു….. ഇത് നിനക്ക് കിട്ടിയ അവസരം ആണ്…. ഇതു നീ ഇങ്ങനെ പാഴാക്കുവാണ്ണോ…..
ഞാൻ നിന്നു, തിഴിഞ്ഞു സൂരജിനെ നോക്കി…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

23 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nannayitund.

    ????

  2. ബ്രോ ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, കഥ നന്നായി പോകുന്നുണ്ട്. പിന്നെ ബ്രോ കുറ്റം പറയുന്നതല്ല എനിക്ക് അണ്ണൻ തമ്പിയുടെയും നാട്ടുരാജാവിൻ്റെയും ചില സാമ്യതകൾ കഥയിൽ നിന്നും തോന്നിയിട്ടുണ്ട്.

    1. ബ്രോ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചത്, നമ്മുക്ക് ശരിയാക്കാം…

      1. എന്തായാലും പൊളിയാണ്

        1. ഒരുപാടു നന്ദി ബ്രോ..

  3. തുമ്പി ?

    Villain alu kollatto chumma scire cheyyunnund. Pinne payyan seenilla thantha anu visheyam angerude peru kekumbol enik kuriene ormaveruva Ayyappanum koshiyilem ahh enthayalum thakarkku❤

    1. വരുന്ന പാർട്സും വായിച്ചു അഭിപ്രായം പറയണം കേട്ടോ… അടുത്ത പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്.

  4. വില്ലൻ പണിയാവോ അവറച്ചാ?

    ❤❤❤❤

    1. ആകും

  5. Mwuthe ee partum nannayind❤️?
    Angne nayikayude peru avan arinjalle avrde pranayathin vendi kathirikkunnu?
    Villan mass aanallo?
    Waiting for nxt part?
    Snehathoode…….. ❤️

    1. അഭിപ്രായം പറഞ്ഞതിന് നന്ദി… മുന്നോട്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

  6. നല്ല തഴക്കവും ഇരുത്തവും വന്ന എഴുത്ത്. കഥ തന്തുവും, നായകന്റെയും പ്രതിനായകന്റെയും കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുള്ള കഥപറച്ചിൽ എല്ലാം Class ആയിട്ടുണ്ട് bro. പക്ഷേ Aston Martin… കഥയുടെ ഒഴുക്കിൽ ഒരു ചെറിയ കല്ല് പോലെ തോന്നി. എന്നിരുന്നാലും നല്ല flow and പാകത്തിന് ഉള്ള speed ഉം കഥയ്ക്കുണ്ടായീരുന്നിനാൽ കുലുക്കവൊന്നും അറിയാതെയുള്ള വായനാനുഭൂതിയായിരുന്നു. Waiting for next part.

    1. വളരെ അധികം നന്ദി സുഹൃത്തേ…..

  7. അപ്പൊ സീൻ ഇച്ചിരി ഡാർക്ക്‌ ആണല്ലേ.

    വില്ലന്റെ വ്യൂവിൽ നിന്നും വായിക്കുന്നത് എനിക്ക് ഇച്ചിരി അങ്കലാപ്പ് ഉള്ള കാര്യമാ, കാരണം ടെൻഷൻ കൂടും, എങ്കിലും നോക്കാം ?

    1. താങ്ക്യു ബ്രോ… വരുന്ന പാർട്ടുകൾക്കും സപ്പോർട്ട് വേണം..

  8. Mwone villain vere level…..
    Pwolichu….?
    Kadhayil penn kuttikalde maranam vnda. cheating & reveng mathi….
    Athu aarodum aavam…?

  9. ലൗ ലാൻഡ്

    ???

  10. ♥️

      1. മാത്തുക്കുട്ടീ

        കഥ ഒരു ചെറിയ മൂഡ് ആയി തുടങ്ങി

        കാത്തിരിക്കുന്നു

        ❤️❤️❤️❤️?

        1. അടുത്ത പാർട്ട്‌ ഉടനെ തന്നെ അപ്‌ലോഡ് ചെയ്യും, അല്പം പേജ് കൂട്ടാൻ നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *