ഗൗരീനാദം 7 [അണലി] 439

അതിൽ അല്പം നുണഞ്ഞിട്ട് അവൾ എൻറെ നേരെ അത് നീട്ടി..
‘വേണ്ടടാ നല്ല തണുപ്പ് ‘ ഞാൻ പറഞ്ഞു, പിന്നെ നിന്റെ എച്ചില് തിന്നാൻ അല്ലെ ഞാൻ.
കാറ്റിൽ അവളുടെ മുടി പറക്കുന്നതും ചുണ്ടുകൾ വിറക്കുന്നതും എല്ലാം ഞാൻ നോക്കി..
ദൈവമേ എൻറെ ഉള്ളിൽ ഇവളോട് പ്രേമം വെല്ലോം ആണോ..
ഏയ്‌ അല്ലാ… ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു..
എനിക്ക് തണുക്കുനുണ്ടെന്നു മനസിലായ ജെന എന്നെ കെട്ടി പിടിച്ചു.
ഞങ്ങൾ അവിടുന്ന് തിരിച്ചു ഇറങ്ങുമ്പോൾ എല്ലാം ഞാൻ അവളെ തന്നെ നോക്കി..
പണ്ട് കോളേജിൽ പഠിക്കുമ്പോൾ റുബൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ലോകത്തു ഏറ്റവും ഭാഗ്യവാൻ വിളിക്കുമ്പോൾ വിശ്വസിച്ചു ഇറങ്ങി വരാൻ ഒരു പെണ്ണ് ഉള്ളവൻ ആണെന്ന്.
ജെന എന്നെ വിശ്വസിച്ചു എൻറെ കൂടെ ഇറങ്ങി വന്നു… അവളുടെ പണവും, സുഖങ്ങളും എല്ലാം ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു..
എൻറെ ഉള്ളിൽ ഒരു നീറ്റൽ തോന്നി..
ഞങ്ങൾ ഉച്ചയോടെ എൻറെ കൂട്ടുകാരന്റെ പാലായിൽ ഉള്ള വീട്ടിൽ എത്തി.. അവിടെ ഉണ്ണി ചേട്ടൻ എന്നൊരു ആള് ഉണ്ടെന്നും പുള്ളിയോട് പറഞ്ഞാൽ കീ തരുമെന്നും ഗൾഫിൽ ഉള്ള അവൻ പറഞ്ഞു..
അവൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ പുള്ളിയെ കാണാൻ എത്തി..
പുള്ളിയുടേം ലവ് മാര്യേജ് ആണെന്നും, കൊറേ വിശേഷം എക്കെ പറഞ്ഞു കീ വാങ്ങി ഞങ്ങൾ ഇറങ്ങി..
വീട്ടിൽ ചെന്നപ്പോൾ ഞാൻ ജനയോടു ചോദിച്ചു…
‘നീ എന്ത് വിശ്വസിച്ചു ആണ് എൻറെ കൂടെ ഇറങ്ങി വന്നത് ‘
‘എനിക്ക് മാഷിനെ വിശ്വാസം ആണെടോ ‘
അവൾ അത് പറഞ്ഞപ്പോൾ എൻറെ കണ്ണുകൾ കലങ്ങി..
ദൈവമേ ഞാൻ എന്ത് ചതി ആണ് ചെയ്തത്.
ഞാൻ ഇത്രയും നാൾ ഇവളെ മാത്രം അല്ലാ എന്നെ തന്നെ ചതിക്കുക ആയിരുന്നു, ജനയോടു എനിക്ക് ശെരിക്കും ഇഷ്ടം ആണ്…
എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ എന്നെ വെറുക്കും.
ഒരു മഴ മെല്ലെ ഭൂമിയെ തഴുക്കാൻ തുടങ്ങി..
ജെന എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ചുടു ചുംബനം നൽകി കുളിക്കാൻ പോയി..
ഇവളോട് ഇനി എങ്കിലും എല്ലാം പറയണം..
ദൈവമേ അവളോട്‌ പറയാൻ ഉള്ള ധൈര്യം എനിക്ക് തരണേ…
അവൾ കുളിച്ചു ഒരു റോസ് നൈറ്റി ഇട്ട് വന്ന് ഞാൻ ഇരുന്ന ബെഡിന് എതിരു ഒരു കസേര വലിച്ചു ഇട്ടു പറഞ്ഞു
‘എന്താ മാഷേ ഇങ്ങനെ ആദ്യം കാണുന്ന പോലെ നോക്കുന്നെ, ഇപ്പോഴേ നോക്കി മടുക്കണ്ട ഇനി എന്നും എന്നെ കാണാൻ ഉള്ളതാ ‘..
‘ജെന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ ‘ എൻറെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു..
‘എന്താ പറ ‘ അതും പറഞ്ഞു അവൾ എൻറെ കൈയിൽ പിടിച്ചു..
ഞാൻ തുടക്കം മുതൽ മൊത്തം പറഞ്ഞു..
മുഖത്ത് ഒരു അടിയാണ് ഞാൻ അർഹിച്ചത് പക്ഷെ നിറഞ്ഞ് ഒഴുകുന്ന മിഴിയുമായി അവൾ എൻറെ കാലിൽ വീണു
‘എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിച്ചോളാം, പക്ഷെ എന്നെ വെറുക്കരുതേ ‘ അവളുടെ വാക്കുകൾ എൻറെ മനസ്സിലെ വർഷങ്ങൾ ആയി എരിയുന്ന പകയുടെ മേൽ ഒരു മഹാ മാരിയായി പെയ്തു ഇറങ്ങി..
ഞാൻ അവളെ ഉയത്തി കെട്ടി പിടിച്ചു.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

30 Comments

Add a Comment
  1. Adutha partenna varukaa story super ❤️❤️❤️

  2. അലീവാൻ രാജകുമാരി 2 – ഔട്ട്‌ ലുക്ക്‌. Due on 10th of october..

    AD 120
    നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു..
    നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു..
    കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

    കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു.
    ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

    അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

    കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

    പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

    അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു…

    സാമ്പത്ത് : ഞാൻ സാമ്പത്ത്….

    ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ… ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..

    സാമ്പത്ത് : അതെ… ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു… ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.

    ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..

    ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും…..

    ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.

    സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..

    ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും, നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും… യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും …

    സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..

    ടോടാ : പക്ഷെ….. നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..

    സാമ്പത്തിന്റെ മുഖം കനത്തു…
    അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..

    ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..

    അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..

    വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി…
    അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി…

    ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..

    1. ❤️❤️❤️

    2. ഖുറേഷി അബ്രഹാം

      വെയ്റ്റിങ് ബ്രോ,, ഈ പാർട്ടും ഗംഭീരം ആകട്ടെ എന്നാശംശിക്കുന്നു

  3. ഖുറേഷി അബ്രഹാം

    റൂബൻ ഇത്രയും നാൾ സ്നേഹിച്ച ഗവ്‌രിയിൽ നിന്നുമുള്ള ഈ മാറ്റത്തിൽ എന്തോ ഒരു പന്തികേട് മണക്കുന്നുണ്ട്. ചിലപ്പോ അത് റൂബന്റെ അച്ഛൻ കാരണമാകും. പക്ഷെ എന്താണ് എന്ന് അടുത്ത ഭാഗത്ത് മനസിലാകുമെന്ന് കരുതുന്നു.

    ജെറിയുടെ പ്രെതികാരം ജെനയിലൂടെ അവളുടെ അപ്പനിൽ തീർക്കുകയാണ് എന്നറിഞ്ഞിട്ടും അവൾ അവനോട് പറഞ്ഞ വാക്ക് മനസ്സിൽ കൊണ്ട് അതാണ് പെണ്ണ്, സ്നേഹിക്കുന്നവർക് വേണ്ടി എന്തും ചെയ്യുന്നവൾ. അവൾക് ജെറിയോടുള്ള മുടിഞ്ഞ പ്രേമം അവൻ മനസിലാക്കിയപ്പോൾ അവൻ എടുത്ത തീരുമാനവും നന്നായിരുന്നു. അവർ രക്ഷപെടാൻ നിൽകുമ്പോൾ സിയാസിന്റെ വരവും പിന്നെ അവനെ കുത്താൻ നില്കുന്നതുമൊക്കെ ജെറിക്ക് അബകടം മണത്തെങ്കിലും. സിയാസ് അവനെ വിട്ടെത്‌ ഒരു ട്വിസ്റ്റായി പോയി അവർ ഇനി എന്ത് ചെയ്യുമെന്ന് അടുത്ത ഭാഗത്ത് ഉണ്ടാകുമെന്ന് കരുതുന്നു.

    ഖുറേഷി അബ്രഹാം,,,,

  4. രാഹുൽ കൃഷ്ണ

    എന്തോ കാര്യത്തിന് ഇതു എസ്ഗ

    എഴുതുന്നത് . വായിച്ചു ഫ്‌ലോ ആകുമ്പോൾ തീരും . Waste

  5. ഒന്ന് page കൂട്ടിക്കൂടെ മനുഷ്യ വായിച്ചു oru flow ഇല് വരുമ്പോഴേക്കും തീരാണ്

  6. Dear Brother, വായിച്ചു തുടങ്ങുമ്പോ തന്നെ തീർന്നു. കുറച്ചു പേജസ് കൂട്ടണം. കഥ ഈ ഭാഗവും നന്നായിട്ടുണ്ട്. ഗൗരി എന്തുകൊണ്ടാണ് ഇറങ്ങി വരാഞ്ഞത് എന്ന് അറിയില്ലല്ലോ. അതുപോലെ ജെനയോട് എല്ലാം തുറന്നു പറഞ്ഞത് നന്നായി. അതുകൊണ്ട് സിയാസ് അവരെ ഒന്നും ചെയ്തില്ല. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
    Regards.

  7. ഈ പാർട്ടും നന്നായിട്ടോണ്ട് ബ്രോ ?

    1. നന്ദി ബ്രോ

  8. ഏത് അസുരന്റെയും മനസ്സിലാക്കാൻ ശക്തിയുള്ള പ്രതിഭാസമാണ് പ്രണയം പിന്നല്ലേ ലവൻ ??.
    ഇജ്ജ് സ്പീഡ് ഒന്ന് കൊറക്ക് മുത്തേ, ഈ പോക്കുകയാണെങ്കിൽ 5 പേജോണ്ട് 5 കൊല്ലാത്തെ കഥ പറയാല്ലോ, ചുമ്മാ ??.

    അപ്പൻ കാര്യമറിഞ്ഞു മണിക്കൂറുകൾക്ക് ശേഷമല്ലേ റൂബൻ നാട്ടിലെത്തിയത്, അതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് ഗൗരീ കാലുമറിയതെന്ന് തോന്നുന്നു.

    ബൈദുബായ് നെക്സ്റ്റ് പാർട്ട്‌ സുബ്മിറ്റ് ചെയ്തോ അതാണല്ലോ പതിവ് ,ന്നാലും കുട്ടേട്ടൻ കനിയണം പെട്ടന്നിങ് കിട്ടാൻ.
    അപ്പൊ കഥ ഇഷ്ടം ❣️❣️❣️❣️
    സ്നേഹത്തോടെ

    1. രാവിലെ തന്നെ സബ്‌മിറ്റ് ചെയ്തു…
      ബാക്കി എല്ലാം കുട്ടേട്ടൻ ആണ്…

  9. Mwuthe ee partum polichu❤️?
    Pakaram veettan vanna jeriyum jenayum onnichu?
    Pakshe gouri endha kaniche
    Jaimesinulla pani jery vegm thanne kodkkatte
    Nxt partin kathirikkunnu?
    Snehathoode…..❤️

    1. നന്ദി സഹോ ?

  10. വിരഹ കാമുകൻ???

    ❤️❤️❤️

  11. ഇത്രയും കാലം ശത്രു എന്ന് പറഞ്ഞവളുടെ പ്രണയം അവനെ മാറ്റി…
    ഗൗരിക്ക് എന്ത് പറ്റി എന്ന് മനസ്സിലായില്ല

    next പാർട്ട്‌നു വേണ്ടി വെയ്റ്റിംഗ്

    1. ഇന്ന് സബ്‌മിറ്റ് ചെയ്യും

  12. സംഭവം കിഡു ലന സ്റ്റോറി തന്നെ, പക്ഷേ എനിക്ക് സ്ഥിരം പറയാൻ ഉള്ള കാര്യങ്ങൾ തന്നെ ആണ്. എന്തിനാണ് ഇത്രയും സ്പീഡിൽ എഴുതുന്നത്. പ്രണയം ഏതൊരു മനുഷ്യനെയും മാറ്റാൻ സാധിക്കും എന്ന് ഈ പാർട്ടിലും തെളിയിച്ചിരിക്കുന്നു.

    1. അടുത്ത 2 പാർട്സും സ്ലോ ആണ്..

  13. Speed kurachu page kootiyal onnoode feel aayene….

    1. വേറെ ഒരു കഥ കൂടെ ഇതിന്റെ കൂടെ എഴുതുന്ന കൊണ്ടാണ് bro…

  14. Speed kurach ezhuthumo?

    1. ബ്രോ 2 പാർട്ടിൽ ഈ കഥ ഇനി തീർക്കാൻ സ്പീഡ് കൂട്ടിയത് ആണ്..

  15. story super ayitundu bro

    1. നന്ദി സഹോ

  16. i am first in first time

    1. ???

Leave a Reply

Your email address will not be published. Required fields are marked *