ഗൗരീനാദം 8 [അണലി] 431

അവൻ എന്തെക്കയോ പറഞ്ഞു എങ്കിലും ഞാൻ ഒന്ന് ഞെട്ടി, അതൊന്നും എൻറെ കാതിൽ വീണില്ല..
ജെസ്സ് എന്നെ ഒന്ന് തോണ്ടി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു, പിന്നെ പറയാം എന്ന് ഞാൻ മുഖം കൊണ്ട് തന്നെ മറുപടി പറഞ്ഞു…’ഡേവിഡ് ഏട്ടന്റെ കല്യാണത്തിന് ജനയും ജെറിയും വരും, അപ്പൻ വിളിച്ചിട്ടുണ്ട് ‘ സിയാസ് തുടർന്നു..
‘അപ്പനോ? ‘ ഞാൻ ചോദിച്ചു, അപ്പൻ വിളിച്ചെന്നോ?

‘അപ്പൻ ആള് മൊത്തം ഇപ്പോൾ മാറി, ആരോടും അധികം സംസാരിക്കാറില്ല ‘..
സിയാസ് പറഞ്ഞപ്പോൾ ഞാൻ അത് ഏതായാലും നന്നായി എന്ന് ഓർത്തു.. വാ തുറന്നാൽ അങ്ങേരു വേണ്ടാദീനവേ പറയത്തൊള്ളൂ..

ഗൗരിയെ കുറിച്ച് ചോദിക്കണം എന്ന് ഉണ്ടെങ്കിലും ഞാൻ ആ വിചാരം മനസ്സിൽ തന്നെ അങ്ങ് പൂട്ടി വെച്ചു..
വീടിന്റെ ഗേറ്റിൽ തന്നെ അമ്മയും, ഡേവിഡും, റൂയസനും നിൽപ്പുണ്ട്..
വണ്ടി അകത്തോട്ടു കേറിയപ്പോൾ ഞാൻ റോണക്കു ഭായിയെ തപ്പി, പക്ഷെ അവിടെ വേറെ ആരോ ആണ്.
സിയാസ് വണ്ടി നിർത്തി ഇറങ്ങി, ഞാനും പുറകെ ഇറങ്ങി…

അമ്മ ഓടി വന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി, എൻറെ കണ്ണും ചെറുതായി നിറഞ്ഞു.. എൻറെ മാത്രം അല്ല അവിടെ നിന്ന സിയാസിന്റെയും, ഡേവിഡിന്റേം, റുയസിറ്റെം, ജെസ്സിന്റേം തൊട്ട് 7 മാസം പ്രായമുള്ള എൻറെ ജോർദാൻ വരെ കരഞ്ഞു..

കൊറേ നേരത്തെ കരച്ചിലും പിഴിച്ചലും എല്ലാം കഴിഞ്ഞ് അമ്മ ജെസ്സിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.
ഞാൻ പുറകെ ചെന്നു..
പടി വാതിൽക്കൽ അപ്പൻ നിൽപ്പുണ്ട്… പണ്ടെക്കെ ഈ മനുഷ്യനെ കാണുമ്പോൾ എനിക്ക് പേടി ആയിരുന്നു, പക്ഷെ ഇപ്പോൾ പുച്ഛം മാത്രമേ ഉള്ളൂ….
എന്നെ നോക്കി പുള്ളി ഒരു ചിരി വിടർത്തി..
ഞാനും മടിച്ച് ഒരു ചെറിയ ചിരി തൂകി..
അകത്തു കേറിയപ്പോൾ അമ്മ മൊഴിഞ്ഞു
‘മോന്റെ പഴയ റൂം തന്നെ ആണ്, ചെല്ല് ‘

 

‘എല്ലാം വിരിച്ച് ഇട്ടിട്ടുണ്ട് ‘ ഹരിത ആന്റി പറഞ്ഞു..
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് സ്റ്റെപ് കേറാൻ തുടങ്ങി..
എല്ലാരും എന്തിനാ എന്നെ പന്തം കണ്ട പേരുചാഴിയെ പോലെ ഈ നോക്കുന്നെ, ജിമ്മിൽ പോയി കുറച്ച് ബോഡി എക്കെ ആയതു നോക്കുവാരിക്കും..
എൻറെ പുറകെ വരാൻ തുടങ്ങിയ ജെസ്സിനെ അമ്മ കൈയിൽ പിടിച്ചു നിർത്തി, വെല്ലോം പറയാൻ ആരിക്കും…. എങ്കിൽ അമ്മ ഇന്ന് കൊറേ വെള്ളം കുടിക്കും..

ഞാൻ സ്റ്റെപ്പുകൾ കേറി ചെന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് അടന്നു കിടക്കുന്ന ജനയുടെ റൂം ആണ്..
ഞാൻ വീണ്ടും സ്റ്റെപ് കയറി ചെന്നപ്പോൾ ഡേവിഡിന്റെ റൂമിനു ഉള്ളിൽ കൊറേ ബാഗും, ബോക്സും എല്ലാം ഉണ്ട്‌,
ഞാൻ വേഗം തന്നെ തിരിഞ്ഞു എന്റെ റൂമിലോട്ടു നോക്കി.
എൻറെ റൂം തുറന്നു കിടക്കുന്നു, അകത്തു കേറിയപ്പോൾ ഒരു പൂപലിന്റെയും, പഴമയുടേം എക്കെ മണം…. ദൈവമേ റൂം മാറണം, ഇവിടെ കൊച്ചിനെ കിടത്തിയാൽ വെല്ല രോഗവും വരും, ഓരോന്ന് ആലോചിച്ചു ഞാൻ കട്ടിലിലേക്ക് നോക്കി…

അവിടെ ഒരു ഡയറി കിടക്കുന്നു, ഞാൻ അത് കൈയിൽ എടുത്ത് തുറന്നു..
ആദ്യ പേജിൽ ഗ്ലിറ്റർ പേന വെച്ച് എന്തോ കുറിച്ചിരിക്കുന്നു, ഞാൻ അത് വായിച്ചു.
.

…. …. ‘ഗൗരിനാദം’ ….. …..
.

തുടരും

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

33 Comments

Add a Comment
  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. കുട്ടേട്ടൻ ചതിച്ചതാ

    1. ഇന്നലെ രാവിലെ സബ്‌മിറ്റ് ചെയ്തതാ ബ്രോ

      1. ബ്രോ അടുത്ത പാർട്ട്‌ എവിടെ?

  2. As usual ee partum valare nannayind?
    Gouri ippozhum avne kathirikkunnundavo
    Waiting for nxt part?
    Snehathoode…….❤️

  3. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഗൗരി ആ വീട്ടിലുണ്ട്. ഒരു ഭ്രാന്തിയായി…

  4. ഇതും പൊളിച്ചു പിന്നെ റുബന് കല്യാണം കഴിച്ചത് നല്ല കാര്യം. പിന്നെ ഗൗരി കാത്തിരിക്കണം എന്ന് പറയാൻ പാടില്ല അവളും ഫ്ബിയിൽ ഇവരുടെ marage kandukannum. So ഒരു നല്ല കഥ ഇനി പ്രതീക്ഷിക്കാം. പിന്നെ പേജ് കൂട്ടിയിലേകിലും gap ഇല്ലാതെ പാർട്ട് ഇട്ടാൽ മതി

  5. രാവണാസുരൻ

    റൂബന്റെ marriage ഒരു എടുത്തുചാട്ടം ആയിപോയോ എന്നൊരു doubt
    But jess അവൾക്ക് അവന്റെ depression മാറ്റാൻ പറ്റിയല്ലോ so വലിയ കുഴപ്പമില്ല
    Lyf അല്ലേ നമ്മൾ പ്രതീക്ഷിക്കുന്നത് അല്ലാലോ നമ്മളെ കാത്തിരിക്കുന്നത്

    ഗൗരി കാത്തിരിക്കുകയാകും എന്നാണ് എന്റെ വിശ്വാസം
    നോക്കാം….
    Nxt part submit ചെയ്തല്ലോ നാളെ വരുമായിരിക്കും അല്ലേ

    1. സബ്‌മിറ്റ് ചെയ്തു, വരുവാരിക്കും…

  6. സബ്‌മിറ്റ് ചെയ്തു

    1. Time vellom paranjo bro.

  7. ഖുറേഷി അബ്രഹാം

    റൂബൻ ചെയ്തത് തന്നെയാണ് ശെരി ഗൗരിക്ക് വേണ്ടി അവൻ കുറെ കഷ്ട്ടപെട്ടങ്കിലും വിളിച്ചപ്പോൾ അവൾ വേണ്ടാന്ന് പറഞ്ഞത് അല്ലെ. അവൾ വേണ്ടന്ന് പറഞ്ഞ സ്ഥിതിക്ക് ഗൗരിയെ ഒഴിവാക്കിയത് തന്നെയാണ് ശെരി. ജെസ്സിക്ക അവന്റെ ജീവിതത്തിൽ പല മാറ്റങ്ങളും പിന്നീട് കൊണ്ട് വന്നു ഇപ്പോൾ അവൾ അവന്റെ ഭാര്യയായി ജീവിക്കുന്നു കൂടെ അവൻ ഇപ്പോൾ ഗൗരിയേക്കാളും പ്രാധാന്യം ജെസികയ്ക് കൊടുക്കുന്നു.
    ജെറിയുടെയും ജനയുടെയും കഥ എങ്ങനെ ആകുമെന്ന് അടുത്ത ഭാഗം അറിയാം.ഗൗരിക്കും എന്താണ് സംഭവിച്ചെതെന് അടുത്ത ഭാഗത്തറിയാമെന്ന കരുതുന്നു.

    ഖുറേഷി അബ്രഹാം

    1. അറിയാം, അടുത്ത part

    2. അറിയാം, അടുത്ത partഅടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

  8. Jenayum jeriyum oude

    1. ഇല്ലാ അടുത്ത പാർട്ട്‌ ഗൗരിയുടെ ഡയറി ആണ്, നെക്സ്റ്റ് പാർട്ട്‌ ഈസ്‌ ക്ലൈമാക്സ്‌

  9. വിരഹ കാമുകൻ???

    ഗൗരി ഇപ്പോഴും അവനെ കാത്തിരിക്കുന്നുവോ???

    1. കണ്ടറിയാം..

  10. Gouri kke kutti aayindakum lle ruben nte

  11. Bro 9th part um itto

  12. Gouriye konno dushtaaa

  13. ലൗ ലാൻഡ്

    സൂപ്പർ പേജ് കുട്ട്‌ക

  14. അപ്പൊ ചെക്കന് ഭാര്യേം പിള്ളേരുമായി. ഗൗരിയുടെ കാര്യം എന്തായി എന്തോ…

  15. Dear Brother, കഥ ഒരു സസ്പെൻസ് ആണല്ലോ. റൂബനും ഭാര്യയും മോനും വന്നു. അപ്പച്ചനും കുറച്ചു മാറ്റം വന്നിട്ടുണ്ട്. പക്ഷെ ഗൗരിയുടെ വിവരം അറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

  16. അവൻ പെണ്ണ് കെട്ടി അപ്പൊ ഗൗരിയൊ….?

    1. നോക്കാം

  17. Gouri avane kettiya mathiyayirunu???

    1. ജീവിതം നമ്മൾ ഒന്നും കരുതുന്ന പോലെ അല്ലല്ലോ

  18. ഇനി എന്താകുമോ എന്തോ ???

    1. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

      1. എന്നിട്ട് ഇതുവരെ വന്നില്ലല്ലോ ബ്രോ കുട്ടേട്ടനോട് ചോദിക്കരുതോ അത് ഇടാൻ

Leave a Reply

Your email address will not be published. Required fields are marked *