ഗീതാഗോവിന്ദം 7 [കാളിയൻ] 473

 

അരവിന്ദന്റെ പരിഭ്രാന്തി കണ്ട് ശങ്കർ ഞെട്ടി.

 

“നീ എന്താടാ ഈ പറയുന്നത്. കൊച്ച് പിന്നെ വാതില് തുറന്നോടിയോ…?”

 

“എനിക്… എനിക്കറിയില്ല ശങ്കരേ…”

 

കഥയറിഞ്ഞ് എല്ലാരും ഞെട്ടി. ആദ്യമാരും വിശ്വാസിച്ചില്ലെങ്കിലും കുട്ടിയെ കാണാതായതോടെ ആ വീട്ടിൽ ഒരു കൂട്ട പരിശോധന തന്നെ നടന്നു.മുക്കും മൂലയും തപ്പി. ശങ്കരൻ സ്വന്തം മോനെ സുരക്ഷിതനാക്കി. അവസാനം കുട്ടിയെ മുകളിലത്തെ മുറിയിലെക്കുള്ള വഴിയിൽ നിന്ന് കണ്ടെത്തി. സുഖമായി ഉറങ്ങുകയായിരുന്നവൻ. ഒരു പോറലുമില്ല..പക്ഷെ അവനെ ഒരു പുത്തൻ ചുവപ്പ് പട്ടിൽ പൊതിഞ്ഞിരുന്നു.

 

ചർച്ച വിഷയമാണ്. ലോക്ക് ചെയ്ത മുറിയിൽ നിന്ന് 2 വയസ്സ് മാത്രം പ്രായമുള്ള കുട്ടി എങ്ങനെ പുറത്ത് വരാനാണ്. അതും ആരും കയറാത്ത ഈ മൂന്നാമത്തെ നിലയിൽ. ഇത്തവണ പലരും ഞെട്ടി. കാരണം മുത്തശ്ശീടെ സംസാരമെല്ലാം വെറും വിഢിത്തരമാണെന്ന് കരുതിയ പലരും ആ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷെ ഇതോടെ ഈ വീട്ടിൽ എന്തോ വശപിശകുള്ളതായി അവർക്ക് തോന്നി തുടങ്ങി. ഇതാരും ചെയ്യാതെ കുട്ടി മുകളിലേക്കെത്തില്ല. ഇത്തരം പ്രവർത്തി ആരാവും ചെയ്യുക. അതും കുട്ടിയെ വച്ച്.

 

അവനെ കിട്ടിയെന്നറിഞ്ഞതും മുത്തശ്ശീടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

“നിന്നെ നഷ്ടപ്പെട്ടൂന്ന അമ്മമ്മ കരുതിയത് മോനേ…” വയസ്സി വിതുമ്പി.

 

ഇന്ദൂന് ശ്വാസം നേരെ വീണെങ്കിലും ഇപ്പോൾ പഴയതിലും പേടി കൂടി. കൂടെ അവൾക്ക് പല സംശയങ്ങളും മനസിൽ മുളച്ചിരുന്നു. ഗീതു . ഗീതൂന് കൂട്ടിയോടുള്ള അമിത സ്നേഹ പ്രകടനമാണ് അവൾക്കിപ്പോൾ കരടായി തോന്നിയത്. പിന്നെ അവൾക്ക് സ്വന്തം കുട്ടിയെ നഷ്ടപ്പെട്ടതല്ലെ. എന്റെ വാവയെ കണ്ടപ്പോൾ അവൾക്ക് അസൂയ തോന്നി കാണും. ഇന്ദു മനസ്സിൽ കണക്ക് കൂട്ടി. ഗീതു മുറിയ്ക്കകത്ത് എങ്ങനെ കേറി എന്നുള്ള ചോദ്യം അവൾ മനപൂർവ്വം കുഴിച്ച് മൂടി.

 

 

“ഇനി താമസിക്കാൻ പാടില്ല. വിഘ്നങ്ങൾ കണ്ട് തുടങ്ങിയിരിക്കണു. ഇന്ന് തന്നെ പൂജയും കർമ്മ നടപ്പടികളും ആരംഭിക്കണം. ” മുത്തശ്ശി നിർദേശിച്ചു.

 

“എല്ലാവരും കുളിച്ച് കുറി ചാർത്തി ഇന്ന് സസ്യയ്ക് തന്നെ മുകളിലെത്തണം. പൂജ അവിടെയാണ്. ഞാനതിന്റെ ഏർപ്പാടുകളെല്ലാം ചെയ്ത് കഴിഞ്ഞു. ഇനി കർമ്മിയെ വിളിച്ചാൽ മാത്രം മതി. അശുദ്ധി ഉള്ളവർക്ക് പിൻവാങ്ങാം. “

The Author

44 Comments

Add a Comment
  1. ഈ കഥയ്ക്ക്‌ ഇനി ഒരു തുടര്‍ച്ച ഉണ്ടാവുമോ…

  2. Bro ith onn complete cheyy

  3. Bro 1 year aayi

  4. കാളിയൻ bro Happy New Year.. അടുത്ത ഭാഗം ഉടനെ കാണില്ലേ..

  5. Super story ann bro drop ചൈത് പോവരുത് 😘😘😘

  6. അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣

  7. ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
    @kambikuttan

  8. Bro baki evide

  9. ബാക്കി എവടെ

  10. Please continue bro

  11. ബാക്കി എവിടെ

  12. Please continue bro eagerly waiting for your story♥️

Leave a Reply

Your email address will not be published. Required fields are marked *