അപ്പോഴാണ് ഞാനാ ബുക്കിന്റെ പഴക്കം ശ്രദ്ധിച്ചത്. ജീർണ്ണതയോടടുക്കുന്നു. എന്നിട്ടും അത് നശിച്ചിട്ടില്ല.
“ഗീതു ഇത്. ഇത് ശരിക്കും ഒരു നിധിയാണ്. ”
“കോപ്പ്. ഈ പുരാവസ്തുവോ.”
“എടീ നമ്മളറിയാത്ത ഒരു കാലഘട്ടമാണ് ഇതിനകത്ത്. ”
“ഒഹ് അത് ആ പെണ്ണും പിള്ളേടെ ദൈനദിന കാര്യങ്ങളല്ലെ . പല്ല് തേച്ചു. ചായ കുടിച്ചു എന്നൊക്കെ ”
“ആ…. അത് വായിച് നോക്കിയാലല്ലേ അറിയൂ.. ” അവളുടെ പറച്ചില് കേട്ട് എന്റേം മൂഡ് പോയി.
“എന്നാലെ മക്കളാദ്യം പോയി കുളിക്ക് എന്നിട്ട് നമ്മുക്ക് വായിക്കാം ഇല്ലേൽ മഴ വെള്ളം താഴ്ന്ന് പനി പിടിക്കും. ഒന്നാം തീയതി ആയിട്ട് വെറുതെ പനി പിടിക്കണ്ട…” അവൾ ബുക്ക് എന്റേന്ന് പിടിച്ച് വാങ്ങി കട്ടിലിലിട്ടു.
“എഹ്. ഒന്നാം തീയതിയോ ? ഇന്ന് 26 അല്ലെ?”
“എന്റെ ബുദ്ധൂസെ ഞാൻ മലയാള മാസത്തിന്റെ കാര്യമാ പറഞ്ഞത്. ”
“അത്ശരി. ഒകെ.”
“വെയ്റ്റ്…’ ഞാൻ തിരിഞ്ഞതും ഗീതുവും എന്നെ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. അവൾ വേഗം കട്ടിലിൽ നിന്ന് ഡയറി എടുത്ത് തുറന്നു .
ഫസ്റ്റ് എൻട്രി. ജൂലൈ 26
ഇന്നും 26 ആണ്…. എക്സാറ്റ് ജൂലൈ 26!
ഗീതുവിന്റെ കണ്ണിൽ ഭയം ഉരുണ്ട് കൂടുന്നത് ഞാൻ കണ്ടു.
“ഇതിനെയൊക്കെയാണ് യാദ്യച്ഛികത്വം എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. അല്ലേ ഗീതു….. ”
സിറ്റുവേഷൻ മാറ്റാൻ വേണ്ടി ഞാനത് പറഞ്ഞ് മെല്ലെ അവളുടെ കയ്യിൽ നിന്നും ആ ബുക്ക് മേശയ്ക്കുള്ളിൽ വച്ച് പൂട്ടി.
“അത് നമ്മുക്ക് ഇന്ന് രാത്രി വായിക്കാം. നീ ഇങ് വന്നേ ഇച്ചിരി എണ്ണ തേച്ച് തന്നെ. ” ഞാൻ ഗീതുവിനേം വിളിച്ച് പുറത്തേയ്കിറങ്ങി.
അന്ന് രാത്രി ഗോവിന്ദിനേക്കാളും ആ ഡയറിയോട് താത്പര്യം കാണിച്ചത് ഗീതുവായിരുന്നു.
“എന്താടീ പുരാവസ്തുക്കളോട് പെട്ടെന്ന് ഒരു താത്പര്യം. ”
Super story ann bro drop ചൈത് പോവരുത് 😘😘😘
അപ്പൊ ബൈ ബ്രോ നെക്സ്റ്റ് ഇയർ കാണാം അല്ലെ 🤣
ഇങ്ങേരെ കോൺടാക്ട് ചെയ്ത് സ്റ്റോറി അപ്‌ലോഡ് ആകാൻ റിക്വസ്റ്റ് ചെയുവോ കഥ നല്ലതായിരുന്നു
@kambikuttan
Bro baki evide
ബാക്കി എവടെ
Please continue bro
ബാക്കി എവിടെ
Please continue bro eagerly waiting for your story♥️
Bro bakki