? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം] 223

“”””””””””””പിങ്കി ആ രണ്ട് ലെഗ് പിസ്സ് അങ്ങ് ഇട്ട് കൊടുക്ക്…….!!””””””””””'”‘

അമ്മയുടെ ശബ്ദം കേട്ടു. വേണ്ടാന്ന് പറയണം എന്നുണ്ട്. പക്ഷെ എന്ത് ചെയ്യാം, കാലാണ് അതും നല്ലസ്സൽ കോഴികാല്. കുനിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് കണ്ണ് മൊത്തം പത്രത്തിലേക്ക് സ്കോപ്പ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. എന്നാ എത്രയൊക്കെ സ്കോപ്പ് ചെയ്ത് നോക്കിട്ടും, കിട്ടണ്ട സമയം കഴിഞ്ഞിട്ടും കാല് മാത്രം പാത്രത്തിലേക്ക് വീണില്ല. പക്ഷെ ഞാനറിയാതെ പോയൊരു കാര്യം., അത് വീഴണ്ട സമയത്ത് അടുത്തിരുന്ന പത്രത്തിൽ വീണിരുന്നു. അത് കണ്ട് പിടിക്കാൻ ഞാൻ കുറച്ച് വൈകി പോയി. ശെരിക്കും പറഞ്ഞാൽ കാല് പോയ ദണ്ണത്തിലാണ് തലപ്പൊക്കി നോക്കണേ. ഇവിടൊരാള് ഇങ്ങനെ കിഴങ്ങ് പോലെ ഇരിക്കുന്നുണ്ട് എന്ന് ശ്രദ്ധിക്കുക പോലും ചെയ്യാണ്ട്, വന്ന് കേറിയ അതിഥിയെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു എല്ലാരും. എന്റെ ഇടത് ഭാഗത്താണ് എല്ലാരുടേം കണ്ണും. അങ്ങോട്ടേക്ക് തല വെട്ടിച്ചപ്പോ കണ്ടത് ബിരിയാണി ആദ്യമായി കഴിക്കുന്ന അല്ലെങ്കിൽ കാണുന്ന രീതിയിൽ ആക്രാന്തം ഒട്ടും തന്നെ കാട്ടാതെ കുത്തി കേറ്റുന്ന അവളെയാണ്. ഇത്തവണ കണ്ണ് അവളുടെ പാത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു., മൂന്ന് കാലാണ് പാത്രത്തിൽ ഇരിക്കുന്നത്. എന്റെ പത്രത്തിലേക്ക് തിരിഞ്ഞതും, എനിക്കെന്നോട് തന്നെ പുച്ഛം തോന്നിപ്പോയി., ഒരു കഴുത്ത് പിന്നെ ചെറിയൊരു പീസ്. കഴിഞ്ഞു…….!!

യോഗം ഇല്ലാത്തത് കൊണ്ട് അമ്മിണിയോട് പായ മടക്കി വക്കാൻ പറഞ്ഞിട്ട് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. ആസ്വദിച്ച് കഴിക്കുന്നതിന് ഒരു വർണന കൂടി ആയിക്കോട്ടെന്ന് കരുതി, കണ്ണുകൾ അടച്ച് തലയാട്ടി ആ രുചിയെ പരമാവധി ഞാൻ ആസ്വദിച്ചു. അടച്ച കണ്ണ് പിന്നീട് തുറക്കുമ്പോ കാണുന്നത് അതുവരെയും പത്രത്തിൽ ഇല്ലാണ്ടിരുന്ന രണ്ട് കാലുകളെയാണ്. ഇതെന്ത് മറിമായം എന്ന് ചിന്തിച്ച് തല പൊക്കി നോക്കുമ്പോ നേരത്തേത് പോലെ തന്നെ നമ്മളെയൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അഹ് എന്തേലും ആവട്ടേന്ന് കരുതി വീണ്ടും ബിരിയാണി കറിയും കൂട്ടി കുഴച്ച് വായിലോട്ട് വാക്കുമ്പോ ഞാൻ കണ്ടു പത്രത്തിലേക്ക് വീഴുന്ന വെറൊരു മുഴുത്ത പീസിനെ. അത്ഭുതത്തോടെ ഇടത്തേക്ക് തല വെട്ടിക്കുമ്പോ, എന്റെ നോട്ടം കണ്ട് അവളൊന്ന് പതറി. ഞാൻ നോക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സാരം. നോട്ടം മാറ്റിയ അവൾ എന്നെ കാണിക്കാൻ ആവും കഴിക്കുന്നത് പോലഭിനയിച്ചു. എനിക്ക് മനസ്സിലായി അത് വരെ ഇല്ലാതിരുന്ന കാല് എങ്ങനെ വന്നൂന്ന്. ഞാനപ്പോ തന്നെ അവളിട്ട് തന്ന മൂന്ന് പീസുകളും തിരിച്ച് ഇട്ട് കൊടുത്തു. എന്നാ നിമിഷങ്ങൾക്കുള്ളിൽ തന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ച ശേഷം അവളാ പീസുകള് എന്റെ പത്രത്തിലേക്ക് തിരിച്ച് ഇട്ട് തന്നു. എന്താ എന്ന് അവളുടെ മുഖത്തേക്ക് നോക്കുമ്പോ

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️♥️❤️

  2. Good to read.

  3. നെടുമാരൻ

    ഇഷ്ട്ടായില്ലേൽ അത് പറഞ്ഞാൽ പോരെ വെറുതെ എന്തിനാ ചളി എന്നൊക്കെ പറഞ്ഞ് sed ആക്കുന്നെ…..??

    ??

    1. പൊന്ന് ബ്രോ…
      നെഗറ്റീവ് പറയാൻ ഒരുപാട് പേർ വരും…
      അതൊന്നും കാര്യമാക്കണ്ട…മലയാളത്തിൽ നാലക്ഷരം കൂട്ടിയോചിച്ച് എഴുതാനറിയാത്തവർ വന്ന് വല്ലതും പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ ബേജാറാവല്ലേ… നിങ്ങൾ ആരെയും നിർബന്ധിച്ചില്ലല്ലോ കഥ വായിക്കാൻ…
      ഇവിടെ എങ്ങനെ കഥ എഴുതാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.. നിങ്ങടെ കഥ നിങ്ങടെ ഇഷ്ടത്തിനെഴുതുക… ആരെങ്കിലും വല്ലതും പറഞ്ഞെന്നും പറഞ്ഞ് നിങ്ങൾ തളരരുത്…

      അത്ര മാത്രം പറയുന്നു…..

  4. അടിപൊളി മച്ചാനെ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    The new part with ചളി?. പൊളി സാനം ഡാവേ????

  6. വായിക്കാൻ നല്ല സുഖമുണ്ട്…

  7. ആസ്വാദ്യകരമായ ആവിഷ്കാരണം.

Leave a Reply

Your email address will not be published. Required fields are marked *