കൊറെയൊക്കെ ചിന്തിച്ചും മനസ്സിനെ പറഞ്ഞ് അശ്വസിപ്പിച്ചും ഞാനങ്ങനെ കിടന്നു. ആദ്യാനുരാഗത്തിൽ മൊട്ടിടുന്ന സ്വപ്നങ്ങളുമായി……….!!
ഇണക്കം
ഞാൻ എന്താ ഇത്രക്ക് ദുഷ്ടൻ ആയിപ്പോയെ……?? അവളൊരു പെണ്ണാണെന്ന് കൂടി ഓർക്കാതെ, ശ്ശേ….. പാവം ഞാൻ കാരണം അവള് കരഞ്ഞു, എന്നിട്ടും, ആ കണ്ണുനീര് കണ്ടിട്ട് പോലും എന്റെ മനസ്സ് അലിഞ്ഞില്ല., പകരം സന്തോഷം ആയിരുന്നു തോന്നിയത്. ഉള്ള സമാധാനവും പോയി. അവളെ കണ്ടൊരു സോറി പറഞ്ഞാലോ……?? അല്ലേ വേണോ..??, അവളെ കാണാണ്ട് അങ്ങ് നടന്നാ പോരെ അതാവുമ്പോ വേറെ പ്രശ്നവുമില്ല. പക്ഷെ അപ്പോഴുമുള്ള പ്രശ്നം ചേച്ചി പറഞ്ഞത് പോലെ എത്ര നാൾ……?? ഇപ്പൊ ഒരു സോറി പറഞ്ഞാൽ പിന്നെ പ്രശ്നമില്ല. മ്മ് ഒരു സോറി അല്ലെ പൈസ ചെലവ് ഉള്ള കാര്യമൊന്നും അല്ലല്ലോ അങ്ങ് പറഞ്ഞേക്കാം. അല്ലെങ്കിൽ എന്തിനാ സോറി പറയണേ രണ്ടാളുടെ ഭാഗത്തും തെറ്റില്ലേ….?? രാവിലെ അവിടെ വച്ച് നടന്നത് നോക്കുവാണേ, എന്റെ മേത്ത് വന്നിടിച്ചത് അവളാ. എന്നിട്ടോ എന്നെ പറയേണ്ടത് ഒക്കെ പറയേം ചെയ്തു. ഇപ്പൊ നടന്നത് നോക്കുവാണേ അതിനൊക്കെ ഞാൻ പകരം വീട്ടി. വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു. ഇപ്പൊ ഇക്വൽ ആയല്ലോ. ഇനിയൊരു പ്രശ്നം ഉണ്ടാവാണ്ട് നോക്കിയാൽ പോരെ……?? അഹ് അത് തന്നെയാ ശെരി.
മനസ്സ് നിറയെ അവളുടെ കലങ്ങി നിറഞ്ഞ ആ ഉണ്ടക്കണ്ണുകൾ ആണ്. ഈശ്വരാ ഒരു സ്വസ്ഥത കിട്ടുന്നില്ലല്ലോ., തളർന്ന് പോവുവാണല്ലോ ഞാൻ………!! ഞാൻ ചെയ്തൊരു തെറ്റ്, ശെരിക്കുമത് തെറ്റാണോ…..?? എന്റെ കണ്ണില് അത് തെറ്റല്ല എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അത് തെറ്റ് തന്നാണ്. അതിൽ നിന്നുമവൾക്ക് എത്രത്തോളം വേദന എടുത്തോ, അതിനേക്കാൾ എത്രയോ മടങ്ങ് ഇപ്പൊ ഞാൻ വേദനിക്കുന്നു. ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല. വിച്ചന് മെസ്സേജ് ഇട്ടിരുന്നു. നടന്ന കാര്യങ്ങളൊക്കെയും പറഞ്ഞു., ഓഫ്‌ലൈൻ ആയത് കൊണ്ട് അവനൊന്നിനും റിപ്ലേ ചെയ്തിട്ടില്ല. അവനെ വിളിക്കാന്ന് വച്ച ആ തെണ്ടിയുടെ ഇൻകമിങ് കട്ടാണ്. ചേച്ചിമാര് നേരത്തെ വന്ന് അങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പൊ ഈ തീ തിന്നണ്ട ആവശ്യം ഇല്ലായിരുന്നു. അവരിറങ്ങി പോവുമ്പോ തൊടുത്തുവിട്ടാ അമ്പ് ഇപ്പോഴും നെഞ്ചിലിരുന്ന് നീറുവാ……!! ഇപ്പൊ എനിക്ക് വേണ്ടത് കുറച്ചേലും സമാധാനം ആണ്. സോറി പറഞ്ഞെന്ന് കരുതി ചേച്ചി പറഞ്ഞത് പോലെ പ്രശ്നം തിരില്ലായിരിക്കും., എന്നാലുമിതെന്റെ ഒരു സമാധാനത്തിന് വേണ്ടി മാത്രാ………!!
?♥️♥️❤️
Good to read.
ഇഷ്ട്ടായില്ലേൽ അത് പറഞ്ഞാൽ പോരെ വെറുതെ എന്തിനാ ചളി എന്നൊക്കെ പറഞ്ഞ് sed ആക്കുന്നെ…..??
??
പൊന്ന് ബ്രോ…
നെഗറ്റീവ് പറയാൻ ഒരുപാട് പേർ വരും…
അതൊന്നും കാര്യമാക്കണ്ട…മലയാളത്തിൽ നാലക്ഷരം കൂട്ടിയോചിച്ച് എഴുതാനറിയാത്തവർ വന്ന് വല്ലതും പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ ബേജാറാവല്ലേ… നിങ്ങൾ ആരെയും നിർബന്ധിച്ചില്ലല്ലോ കഥ വായിക്കാൻ…
ഇവിടെ എങ്ങനെ കഥ എഴുതാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.. നിങ്ങടെ കഥ നിങ്ങടെ ഇഷ്ടത്തിനെഴുതുക… ആരെങ്കിലും വല്ലതും പറഞ്ഞെന്നും പറഞ്ഞ് നിങ്ങൾ തളരരുത്…
അത്ര മാത്രം പറയുന്നു…..
അടിപൊളി മച്ചാനെ
The new part with ചളി?. പൊളി സാനം ഡാവേ????
വായിക്കാൻ നല്ല സുഖമുണ്ട്…
ആസ്വാദ്യകരമായ ആവിഷ്കാരണം.