? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

അവിടുന്ന് എഴുന്നേൽക്കുമ്പോ തങ്കിയേച്ചി ഒരു കുസൃതിയായി ചോദിച്ചു.

“”””””””””””””കൂട്ടുകാരി തന്നാ. വേണേ ചേച്ചിയും പോര്., സ്‌പീക്കറിൽ ഇട്ട് സംസാരിക്കാം, അപ്പൊ വിശ്വസിക്കുമല്ലോ…..??””””””””””””

“””””””””””അയ്യോ ഇനിയതും സീരിയസ് ആക്കിക്കോ, ഞാൻ വെറുതെ പറഞ്ഞതാണേ, എന്നോട് ഷെമിക്കണേ….””””‘”””””””

തൊഴു കൈകളോടെ ചിരിച്ച് ചേച്ചിയത് പറയുമ്പോ ഞാനുൾപ്പടെ ചേച്ചിയോടൊപ്പം എല്ലാവരും ചിരിച്ച് പോയി.

“”””””””””””പോയിട്ട് വരാം…….!!””””””””””””

“”””””””””””പേടിയുണ്ടോ പെണ്ണേ നിനക്ക്……??”””””””””””

“””””””””””””എനിക്കൊരു പേടിയും ഇല്ലാ.”””””””””””

അവളെ കാൾ ചെയ്ത് കൊണ്ട് തന്നെ ഞാൻ സ്റ്റെപ് കേറി മുകളിലേക്ക് ചെന്നു.

അവിടെ ഞാൻ കണ്ടു., കാണുന്നത് സ്വപ്നം ആയി മാത്രം പോണെന്ന് പ്രാർത്ഥിച്ചു. ചുറ്റിനും പുകമയം അവിടെയൊരു പുരുഷരൂപം. ഇതിനിയാരാണോ….?? തെക്കേപ്പറമ്പിലെ വാസുദേവനെ പണ്ടാരോ പച്ചക്ക് തീ വച്ച് കൊന്നതാ., അതും പിൻഭാഗത്തെ പണയില് വച്ച്. ഇനിയിത് അയാളുടെ എങ്ങാനും പ്രേതമാണോ…..?? എന്റെ ഭഗവതി.

 

വരണത് വരട്ടെ എന്നുള്ള മട്ടിൽ തിരിഞ്ഞോടാൻ തുനിഞ്ഞു. അപ്പോഴാണ് ആ രൂപത്തിന്റെ നിക്കറും ബനിയനും ഞാൻ ശ്രദ്ധിക്കുന്നത്. ഇത്‌ ഞാനെവിടെയോ…..??

 

കുട്ടന്റെ മുഖം മനസ്സിലേക്ക് വന്നു. എനിക്കാകെ സങ്കടായി., എന്റെ കുട്ടനീ ദുശീലമൊക്കെയുണ്ടോ……?? ഇതൊക്കെ എവിടുന്നാ എന്റെ ഭഗവതി ഇവൻ പഠിക്കണേ…….?? ആകെ മൊത്തം ദേഷ്യവും സങ്കടവും കണ്ണുനീരും ഒക്കെയായി എനിക്ക് സഹിക്കാനായില്ല. പോയൊന്ന് പൊട്ടിക്കണം എന്നുണ്ട്, അങ്ങനെയെങ്കിലും നന്നാവും എങ്കിൽ നന്നാവട്ടെ. അവനടുത്തേക്ക് കാലെടുത്ത് വച്ചതും മണത്തറിഞ്ഞത് പോലവൻ തിരിഞ്ഞു നോക്കി. അന്നേരത്ത് അവന്റെ കൈയിലിരുന്ന് എരിയുന്ന സിഗരറ്റ് കൂടെ കണ്ടതും എന്റെ മുഖമൊക്കെ വലിഞ്ഞു മുറുകി പോയി.

എന്നെ നോക്കികൊണ്ട് തന്നെ അവൻ ചുമച്ചു. അതും തൊണ്ട പൊട്ടിയുള്ള ചുമ. അവനെ അടിക്കാൻ ഒരുങ്ങിയിരുന്ന ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. കൈയിലിരുന്നത് പണയിലേക്ക് എറിഞ്ഞ് അവനെന്തോ പറയാനായി വന്നൂ., എന്നാ അത് പോലും കേൾക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല. കണ്ണുനീര് പോലും അടക്കാനാവാതെ ഞാൻ ഓടുകയായിരുന്നു താഴോട്ട്. അപ്പോഴും ഫോണിലൂടെ ഹലോ ഹലോ ന്നുള്ള ശബ്ദം ഞാൻ കേട്ടിരുന്നു.

ഇങ്ങനെ താഴോട്ട് പോയാൽ അത് ശെരിയാവില്ല. അടക്കാനാവാത്ത കണ്ണുനീര് അല്പനേരത്തെക്കെങ്കിലും എല്ലാവരിൽ നിന്നും ഒളിച്ച് വച്ച് ഞാൻ ഹാളിലേക്ക് നടന്നു.

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *