ഗോപിക 5 [Vivek] 197

ജയകൃഷ്ണൻഗോപികയുടെ മുഖം ഉയർത്തി ഒരുമ്മകൂടി ആ മറുകിൽ കൊടിത്തിട്ട് മനസില്ലാമനസോടെ തന്റെ മുറിയിലേക്ക് കയറി പോയി.ഗോപിക കുറച്ചു നേരം അവിടെത്തന്നെ നിന്ന് പിന്നെ അടുക്കളയിലേക്ക് പോയി.

അത്താഴത്തിന് ഒന്നും ഒണ്ടാക്കണ്ട കാര്യമില്ലെങ്കിലും ജയകൃഷ്ണനുവേണ്ടി ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള തയാറെടുപ്പിലാണ് ഗോപിക.രാത്രി സ്ഥിരം ചപ്പാത്തിയാണ്.പിന്നെ ബാക്കിയൊള്ളവർക്കുള്ള ഭക്ഷണം കല്യാണത്തിന്റെ ബാക്കിവന്നത് ഒണ്ടാരുന്നു.അമ്മയെ സഹായിക്കാൻ രോഹിണിയും ബേനസീറും ഒപ്പം ഒണ്ട്. ആ മോളെ ബേനസീറെ ഇന്ന് എന്താരുന്നു വിച്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ ഒപ്പിച്ച് വെച്ചിരുന്നത്. രോഹിണി ചോദിച്ചു. ഇന്നൊന്നും ചെയ്തില്ല.പക്ഷെ വഴക്ക്‌ കേട്ടു.ബേനസീർ പറഞ്ഞു.ശരിക്കും എന്നിട്ട് എടി മണ്ടി എന്നും പറഞ്ഞ് ചെവിക്കു പിടിച്ചതോ.

ഗോപിക ചോദിച്ചു.ഞാൻ ഹാളിലേക്ക് വന്നപ്പോൾ കണ്ടാരുന്നു.ചിരിച്ചോണ്ട് ഗോപിക പറഞ്ഞു. അതോ അത് ഞാൻ ചെറിയൊരു മണ്ടത്തരം കാണിച്ചു. എന്ത് മണ്ടത്തരം രോഹിണി ചോദിച്ചു.അത് അവര് എല്ലാരും വരുന്നതിനു മുൻപ് ഞാൻ എന്തോ തിന്നോണ്ട് നടക്കുവല്ലാരുന്നോ. അപ്പോളാ ഫോൺ ബെല്ലടിച്ചത്.റസിയ ഇത്ത ആരുന്നു.ഞാൻ തിന്നോണ്ടിരുന്നതും എടുത്തോണ്ട് മുറിയിൽ പോയി അതും അവടെ വെച്ചിട്ട് ഫോണും എടുത്ത് ഉമ്മറത്തു വന്നു സംസാരിച്ചോണ്ടിരുന്നു.

ആകെ ഇത്ത മാത്രമാണല്ലോ എന്നെ വിളിക്കുവൊള്ളൂ.നാത്തുനാണേലും എന്നെ വല്യ സ്നേഹമാ.ഞാൻ പാമ്പ് കടിച്ചു മരിച്ചു പോയിന്നാ ഉപ്പ എല്ലാരോടും പറഞ്ഞെ അങ്ങനൊരുത്തി ജീവനോടില്ല എന്ന്.അതും കേട്ടിരുന്നുപോയമ്മേ .അതാ പറ്റിപ്പോയത്. ഏഹ് ഇതിനെന്തിനാ അവൻ വഴക്കു പറഞ്ഞേ.ഒന്നുമില്ലേലും സ്വന്തം നാത്തൂനേ അല്ലെ വിളിച്ചേ. അവരല്ലേ നിന്നെ അവനൊപ്പം പോരാൻ മതിലുചാടാൻ സഹായിച്ചേ.രോഹിണി ചോദിച്ചു. ഈ ഈ റസിയ ഇത്തയോട് സംസാരിച്ചതിനല്ല വിച്ചുവേട്ടൻ വഴക്കു പറഞ്ഞത്.ബേനസീർ ചമ്മലോടെ പറഞ്ഞു.പിന്നെ ഗോപികയും രോഹിണിയും ഒരുമിച്ച് ചോദിച്ചു. ഞാനാ തിന്നോണ്ട് പോയത് പുതിയ ഡ്രെസ്സിന്റെ പുറത്താ വെച്ചത്.അത് ചീത്തയായി.അതിന് ഞാൻ ചീത്ത കേട്ടു.അവൾ കൊച്ചു പിള്ളേര് കഥ പറയുന്നത് പോലെ പറഞ്ഞു.

ബെസ്ററ് നീ എന്തുവാ തിന്നോണ്ട് പോയത്.രോഹിണി ചോദിച്ചു.ഒരു പ്ലേറ്റ് അവിയൽ.അതും നല്ല ചൂടൊള്ളത് പേപ്പർ താഴെ വെച്ച് അതിനു മണ്ടേൽ പ്ലേറ്റിൽ അവിയലും ഇട്ട് ചൂടന്നെന്നും പറഞ്ഞു തിന്നനോണ്ടാരുന്നു.ഗോപിക ചിരി അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.അത് മാറാനായിട്ട് കൊണ്ടുവന്ന ഡ്രെസ്സിന്റെ പുറത്താ വെച്ചത്ഞാൻ.അവിയലിന്റെ എണ്ണ മെഴുക്ക് അതിൽ പിടിച്ചു. കൊറച്ചു ഭാഗം ഉരുകി. ബേനസീർ പറഞ്ഞു. ഞാനിത്രയെ ചെയ്തോള്ളൂ അതിനാ എന്നും പറഞ്ഞ് രോഹിണി പൊട്ടി ചിരിച്ചു.ഗോപികയും പൊട്ടി ചിരിച്ചു. അമ്മേ ബേനസീർ പരിഭവിച്ചു.അല്ല നീ എന്തിനാ ഡ്രസ്സ് വേറെ വാങ്ങണേ ചേരില്ലേ.രോഹിണി ചോദിച്ചു.അളവ് ചേരും.

പക്ഷെ നിഴലടിക്കും.അതാ അവൾ പറഞ്ഞു.മേടിച്ചപ്പോൾ അതറിഞ്ഞില്ലേ ഗോപിക ചോദിച്ചു.ഇല്ല 1200 രൂപ മുടക്കി ചുരിദാർ എടുക്കേണ്ടന്നും പറഞ്ഞു.പിന്നെ രണ്ടുദിവസം കഴിഞ്ഞപ്പോൾ വാങ്ങി കൊണ്ട് വന്നു. നിരാഹാരം ഒഴികെ ബാക്കി എല്ലാ സമര മുറയും പയറ്റി ഒടുവിൽ വാങ്ങി തന്നതാ. അതിങ്ങനെയും ആയി.മുടിഞ്ഞ പിശുക്കാന്നേ.അവൾ പറഞ്ഞു.അത് പാരമ്പര്യമാ മോളെ മാറില്ല.ഗോപിക പറഞ്ഞു.

The Author

9 Comments

Add a Comment
  1. ബ്രോ കഥ സൂപ്പർ ഗോപികയുടെയും ജയകൃഷ്ണൻറ്റെയും ഫ്ലാഷ്ബാക്ക് എപ്പോ വരും വെയ്റ്റിംഗ് ആണ്? ബാക്കി എവിടെ ബ്രോ?

  2. കൊള്ളാം, ഇത്രേം ലേറ്റ് ആവാതെ നോക്കണം, കളിക്കിടയിൽ സംഭാഷണങ്ങൾ കൂട്ടണം. ഗോപികയുടെയും ജയകൃഷ്‌ണന്റെയും ആദ്യ സംഗമവും, അതിലേക്ക് എത്തിയതും ഒരു ഫ്ലാഷ്ബാക്ക് പോലെ പറഞ്ഞാൽ നന്നാവും

  3. കൊള്ളാം ഈ പാർട്ടും തുടരുക ബ്രോ.

  4. A photoyil illa pennu etha

  5. Ente ponnu…. Sammatichirikunu.. Nice story.. Nxt part vegam..

  6. വല്ലാണ്ട് വൈകി പോയോ?

Leave a Reply

Your email address will not be published. Required fields are marked *