ഹരിത :എനിക്ക് നിന്റെ അസുഖം മനസ്സിൽ ആയി ഇപ്പോൾ.. നീ എന്നേ ഇങ്ങനെ ആയിരുന്നോ കണ്ടത്. നിന്നെ മാത്രം വിശ്വസിച്ചു ആണ് എന്റെ വീടും എന്നേ ഒരുപാട് സ്നേഹിച്ച എന്റെ നന്ദേട്ടനെ പോലും ഞാൻ ഉപേക്ഷിക്കേണ്ടി വന്നത്.
അവൾ എഴുന്നേറ്റു ഡ്രസ്സ് എല്ലാം എടുത്തു ഇടാൻ തുടങ്ങി. അതേ സമയം അരുൺ അകത്തു കയറി കഴിഞ്ഞിരുന്നു. അവൻ എവിടെ എങ്ങോട്ടാണ് എന്നറിയാതെ കുഴങ്ങി. പെട്ടെന്ന് ആണ് അത് സംഭവിച്ചത് അവിടേക്ക് പോലീസ് വണ്ടി പാഞ്ഞു വന്നു തുടങ്ങി. അനശാസ്യം നടക്കുന്നു എന്നുള്ള ഇൻഫോർമേഷൻ അനുസരിച്ചു ആണ് അവിടെ എത്തിയത്. ഈ ക്ലബ് ഇൽ ലീഗൽ ആണ്. അതുപോലെ ഇതിന് ലൈസൻസോ ഒന്നും തന്നെ ഇല്ല. സിറ്റിയിൽ നിന്ന് മാറി ആയത് കൊണ്ട് ആരുടേയും കണ്ണിൽ പോലും പെടില്ലായിരുന്നു. കുറെ പെൺകുട്ടികൾ ഈ ക്ലബ്ബിൽ വന്നു പിഴച്ചു പോയി. അവരുടെ ബന്ധുക്കൾ എല്ലാം കൂടി ആണ് ആ പണി കൊടുത്തത്.പോലീസ് വന്നത് കൂടി സെക്യൂരിറ്റി ഗാർഡ് എല്ലാം പറ പറക്കാൻ തുടങ്ങി. അപ്പോഴേക്കും ഹരിത ഡ്രസ്സ് എടുത്തു ഇട്ടു റൂം തുറന്നു പുറത്തേക്ക് ഓടി ഇറങ്ങി. അവൾക്ക് എങ്ങോട്ട് ഓടണം എന്നറിയാതെ കുഴങ്ങി എന്നാൽ ശ്യാം പെട്ടെന്ന് ഡ്രസ്സ് എടുത്തു ഇട്ടു അവളുടെ പുറകെ പോകാൻ ഒരുങ്ങി. ഹരിത വെപ്രാളത്തിൽ ഓടി ഇറങ്ങി ചെന്നത് അരുണിന്റെ അടുത്തേക്ക് ആയിരുന്നു. അരുണിനെ കണ്ടപ്പോൾ മുൻ പരിചയം ഇല്ലാത്തത് കൊണ്ട് ഹരിത ഒന്ന് ഭയന്നു. കുറച്ചു മുൻപ് ചൈതന്യ പറഞ്ഞപ്പോൾ കാറിന്റെ ഫ്രണ്ടിൽ ഇരുന്ന ആ സ്ത്രീയുടെ മുഖം പോലെ തോന്നിയത് കൊണ്ട് അരുൺ പറഞ്ഞു..
അരുൺ :ഹരിത..
തിരിഞ്ഞു ഓടാൻ നോക്കിയ ഹരിത പെട്ടെന്ന് നിന്ന്.
ഹരിത :നിങ്ങൾ ആരാ..
അരുൺ :അതൊന്നും ഇപ്പോൾ പറയാൻ സമയം ഇല്ല വേഗം പുറത്ത് പോകണം ചൈതന്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. നന്ദൻ വന്നു കൊണ്ട് ഇരിക്കുക ആണ്.
നന്ദന്റെ പേര് പറഞ്ഞപ്പോൾ.
ഹരിത :നന്ദേട്ടനെ എങ്ങനെ അറിയാം…
അരുൺ :ഞാൻ പറഞ്ഞില്ലേ അതൊക്കെ പിന്നെ സംസാരിക്കാം…
നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ