?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

ചൈതന്യ :അത് വരെ ഓകെ ബാക്കി ഉള്ളത് പറ.. എന്തിനു ഇവിടെ വന്നു.. ആരാണ് ബാക്കി നിന്റെ കൂടെ ഉള്ളവർ..

ശ്യാം മിണ്ടാതെ ഇരുന്നപ്പോൾ നന്ദൻ അവന്റെ കൈയിലെ ഇരുമ്പ് വള മെല്ലെ ഊരാൻ പോകുന്നത് ശ്യാം കണ്ടു.

ശ്യാം :അയ്യോ വേണ്ട ഉപദ്രവിക്കരുത് ഞാൻ പറയാം എല്ലാം…!

നന്ദൻ :ഉം എന്നാൽ പറയെടാ…

ശ്യാം :അത് അന്ന് നന്ദൻ കൂടെ വഴക്ക് ആയപ്പോൾ എന്നേ വന്നു രക്ഷിച്ചില്ലേ അത് എന്റെ ഒരു പഴയ ഫ്രണ്ട് ആണ്. ഞാൻ ഹരിതയെ പോലെ കുറെ കുട്ടികളെ കൊണ്ട് നടന്നിട്ടുണ്ട് അവസാനം പലപ്പോഴും അവനും അവരെ കൂട്ടി കൊടുക്കും.

അപ്പോൾ ആണ് താൻ എന്തുകൊണ്ട് ഇവിടെ എത്തിയത് എന്ന് പൂർണ്ണമായും മനസ്സിൽ ആക്കിയത്. പെട്ടെന്ന് ശ്യാമിന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അരുൺ അത് പോക്കറ്റിൽ നിന്ന് എടുത്തു നോക്കി. അതിൽ സലീം എന്നാണ് കണ്ടത്.

അരുൺ :ഉം സ്പീക്കർ ഇട്..

അവൻ സ്പീക്കർ ഇട്ടു..

സലീം :എടാ നീ എവിടാ…. നീ പോയ പിറകെ പോലീസ് വന്നിരുന്നു. ഭാഗ്യത്തിന് ഞാൻ അപ്പോൾ ടോയ്‌ലെറ്റിൽ പോയി. എന്നേ പൊക്കിയേനെ പക്ഷേ ജനൽ വഴി പുറത്ത് ചാടി. നീ എവിടെ സേഫ് ആണോ…

ശ്യാം :അതേ മച്ചാ സേഫ് ആണ്..

സലീം :ജോണിനെയും ഗോപികേയും ഗ്ലോറിയെ എല്ലാം പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി എന്ന് തോന്നുന്നു.

അത് കേട്ടപ്പോൾ ഒരു നിമിഷം അരുൺ സൈലന്റ് ആയി. ചൈതന്യ അരുണിന്റെ തോളിൽ തട്ടി അശ്വസിപ്പിച്ചു. നന്ദൻ അവനോടു ഇവിടെക്ക് വരാൻ ആംഗ്യം കാണിച്ചു..

ശ്യാം :എടാ ഞാൻ ഈ മതിലിന്റെ പുറത്ത് ഉണ്ട്…. നീ ഇങ്ങോട്ട് വാ

സലീം :ഏതു വശത്ത്…

ശ്യാം :ആ മാവ് നിൽക്കുന്ന ഭാഗത്ത്‌ നിന്ന് താഴേക്കു ചാടി വാ…

സലീം ഫോൺ കട്ട് ചെയ്തു അവൻ പറഞ്ഞിടത്തേക്ക് ചെന്നു. മതിലിന്റെ അപ്പുറത് ശ്യാമിനെ കണ്ടപ്പോൾ സലീം വേഗം മതിൽ ചാടി ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *