?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

നന്ദൻ :കുഴപ്പമില്ല എല്ലാം ഇപ്പോൾ കെട്ട് അടങ്ങി ഇല്ലേ..

ഹരിത :ഇല്ല നന്ദേട്ടാ നന്ദേട്ടന്റെ ഭാര്യ ആയിരിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇപ്പോൾ ഇല്ല..

നന്ദൻ :നീ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ഒരു മാറ്റവും അതിന് ഇല്ല..

ഹരിത :അല്ല നന്ദേട്ടാ.. ഏട്ടന്റെ ഹരിത കുട്ടി പിഴച്ചു അറിയാതെ എല്ലാം കൈ വിട്ടു പോയി എനിക്ക്..

നന്ദൻ കണ്ണീർ ഒഴുകി പറഞ്ഞു.

നന്ദൻ :കഴിഞ്ഞത് ഒന്നും ഞാൻ ചോദിയ്ക്കുന്നില്ല അത് എനിക്ക് കേൾക്കുകയും വേണ്ട. നീ എന്നും എനിക്ക് എന്റെ പഴയ പെണ്ണ് തന്നെ ആണ്.

അത് കേട്ടപ്പോൾ ഹരിത അവനെ കെട്ടിപിടിച്ചു. ഇത് കണ്ടപ്പോൾ ചൈതന്യക്കും അരുണിനും സന്തോഷം ആയി. പിന്നെ ഒരു നിമിഷം വൈകി ഇല്ല എങ്ങനെ എങ്കിലും ഈ നാട്ടിൽ നിന്ന് പോകണം എന്നായിരുന്നു ചിന്ത.. അപ്പോൾ തന്നെ അവരെ ബസ് സ്റ്റാൻഡിലേക്ക് അരുണും ചൈതന്യയും കൊണ്ട് ആക്കി. അവർ ബസ്സിലേക്ക് കയറി.ബസ് പോകും വരെ രണ്ടാളും അവിടെ തന്നെ നിന്നു. അത് കഴിഞ്ഞു അവർ തിരികെ വീട്ടിലേക്ക് പോരുന്നു. ചൈതന്യ ആയിരുന്നു കാർ ഓടിച്ചിരുന്നത് അവൾ നോക്കുമ്പോൾ അരുൺ കണ്ണടച്ചു സീറ്റിലേക്ക് ചാരി മയങ്ങുക ആയിരുന്നു. ഉറക്കം ആയത് കൊണ്ട് ശല്യ പെടുത്തേണ്ട എന്ന് കരുതി. അപ്പോൾ ആണ് അവൾ അത് കണ്ടത് അടഞ്ഞ കൻപോളകൾക്ക് ഇടയിൽ കൂടി കണ്ണീർ ധാര ധാര ആയി ഒഴുകുന്ന കാഴ്ച അവൾ കണ്ടത്. എങ്ങനെ എന്ത് പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്തോ ജോൺ എന്ന വിഷ ജന്തുവിൽ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യം ആയിട്ട് ആണ് മറ്റൊരു പുരുഷനിൽ അവൾക്ക് ആരാധന തോന്നുന്നത്. അവനോടു എന്തോ മാനസികമായി ഒരു ഇഷ്ടം അവൾക്ക് തോന്നി തുടങ്ങി. വണ്ടി വീട് എത്തിയപ്പോൾ അവൻ കാറിന്റെ പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങി അവളെ ഒന്ന് നോക്കി. ഒരു പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു. ചൈതന്യക്ക് എന്തോ അവളുടെ ഇഷ്ടം തുറന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷേ അവൻ ഇപ്പോൾ ആ അവസ്ഥയിൽ അല്ലെന്ന് അറിയാം പിന്നെ എങ്ങനെ. പോയാൽ പിന്നെ അരുണിനെ കാണാൻ പറ്റുമോ.. അവളുടെ മനസ്സ് പിടഞ്ഞു.. അപ്പോഴേക്കും അവൻ ഗേറ്റ് ഭാഗത്ത്‌ നിന്ന് നടന്നു അകന്നു. എന്തോ ഒരു വേദന മനസ്സിൽ കടന്നു കൂടിയ പോലെ അവൾക്ക് തോന്നി വീട്ടിലേക്കു തിരിഞ്ഞു കയറിയതും പിറകിൽ നിന്ന് ഒരു വിളി. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *