?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 358

അരുൺ വണ്ടി ചൂണ്ടി കാണിച്ചു…

അരുൺ :ദെ അതിന് അകത്തു ഒരു കക്ഷി ഇരിപ്പുണ്ട്. സംഗതി ഞാൻ കെട്ടാൻ പോകുന്ന പെൺകുട്ടി ആണ്.

അപ്പോഴേക്കും ഡോർ തുറന്നു ചൈതന്യ ചിരിച്ചു കൊണ്ട് പുറത്ത് ഇറങ്ങി. ഗോപിക പൂർണ്ണമായി തകർന്ന് അവസ്ഥയിൽ ആയി. ചൈതന്യയെ കണ്ടപ്പോൾ ജോൺ അറിയാതെ പറഞ്ഞു പോയി… “ചൈതന്യ ”

അരുൺ :ദെ ഇത് ഒന്ന് സൈൻ ചെയ്യണം വേറെ ഒന്നും അല്ല നമ്മുടെ ഡിവോഴ്സ് ആണ്. എന്നാൽ അല്ലെ എനിക്ക് അടുത്ത കല്യാണം കെ എങ്ങനെ ശെരി അല്ലേ..

ഒരു ആക്കിയ ചിരിയോടെ പറഞ്ഞപ്പോൾ. ജോൺ അങ്ങോട്ട്‌ വന്നു..

ജോൺ :അവൾ ഒപ്പ് ഇട്ടില്ലെങ്കിൽ എന്താ നീ പിടിച്ചു വിഴുങ്ങുമോ..

അരുൺ വീണ്ടും ആക്കി സംസാരിക്കാൻ തുടങ്ങി..

അരുൺ :ഹേയ് അങ്ങനെ ഒന്നും ഇല്ല… നമ്മൾ ഒരു പാവം നാട്ടിൻ പുറത്ത്കാരൻ..

അരുൺ ഉടുത്തിരുന്ന മുണ്ട് കുത്തി ഉടുത്തു ജോണിന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട് കൊടുത്തു.. അവൻ നേരെ പോയി സോഫയിൽ ഇരുന്നു. എന്നിട്ട് അടുത്തേക്ക് ചെന്നു കഴുത്തിൽ കുത്തി പിടിച്ചു കരണ കുറ്റി നോക്കി അടിച്ചു. ഗ്ലോറി അപ്പോഴേക്കും ചെറിയ ചെടി ചട്ടി എടുത്തു അരുണിന്റെ തലയിൽ അടിക്കാൻ ഒരുങ്ങിയതും അരുൺ മാറി കൊടുത്തു. അത് ജോണിന്റെ തലയിലേക്ക് വന്നു വീണു. തല പൊട്ടി രക്തം വാർന്നു വരാൻ തുടങ്ങി. അവന്റെ നെഞ്ചിലേക് കാല് ചവിട്ടി കൊണ്ട് അരുൺ ഗോപികയെ നോക്കി.

അരുൺ :ഒപ്പ് ഇടടി… മൈ *#₹

അവൾ പെട്ടെന്ന് ആ പേപ്പറിൽ ഒപ്പിട്ടു. ഗ്ലോറി അരുണിന്റെ കാൽ പിടിച്ചു..

ഗ്ലോറി :പ്ലീസ് അരുൺ ഞങ്ങളെ ഉപദ്രവിക്കരുത്..

അരുൺ :ഇല്ല നമ്മൾ തമ്മിൽ ഉള്ള എല്ലാ കടവും ഇവിടെ തീർന്നു. ഇനീ എനിക്ക് എന്റെ വഴി നിങ്ങൾക് നിങ്ങളുടെ വഴി…

അരുൺ അവന്റെ നെഞ്ചിൽ നിന്ന് കാല് എടുത്തു. എന്നിട്ട് പുറത്തേക്ക് പോയി ഒരു ബാഗ് എടുത്തു കൊണ്ട് വന്നു ഗോപിക കൈയിൽ കൊടുത്തു.

അരുൺ :ഇതിൽ ഒരു മരുന്ന് ഉണ്ട് കൃമി കടിക്ക് നല്ലത് ആണ് കുറച്ചു ആ കിടക്കുന്നവന്റെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്ക്. പിന്നെ പഴയ കാമുകനെ കാണണം എന്ന് തോന്നുമ്പോൾ ഇടയ്ക്ക് ഇത് എടുത്തു നോക്കിയാൽ മതി..

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *