മരണത്തിന്റെ തെളിവാണ്.) പിന്നെ നഗരത്തിലെ
ഹോട്ടൽ ബ്ലൂ മൂണിലേക്ക് പോവുക.. അവിടുത്തെ
പാർക്കിംഗ് ലോട്ടിൽ വണ്ടിയിട്ടിട്ട് റെസ്റ്റോറന്റിൽ
ചെന്ന് ഭക്ഷണം കഴിക്കുക…
ഹോട്ടലിൽ നിന്ന് വണ്ടിയെടുക്കാതെ വീട്ടിലേക്ക്
തിരികെ ടാക്സിയിൽ പോവുക.. വൈകുന്നേരം
ആറ് മണിക്ക് വീണ്ടും പമ്പ് ഹൗസിലെത്തിയാൽ
ബാക്കി പണം ലഭിക്കുന്നതാണ്….
സിദ്ധാർത്ഥൻ അത്രയും ധൃതിയിൽ വായിച്ച്
തീർത്തു…. പക്ഷേ തോക്ക്….?
‘ക്ലിക്ക് ശബ്ദം കേട്ട് സിദ്ധാർത്ഥൻ
ഞെട്ടിത്തിരിഞ്ഞു…. തന്റെ തലക്ക് നേരെ തോക്ക്
ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ദീപക്……
എന്താണ് സംഭവിക്കുന്നതെന്ന് സിദ്ധാർത്ഥന്
മനസ്സിലാവുന്നതിന് മുമ്പേ ദീപക് അവന്റെ
നെറുകയിലേക്ക് വെടി വെച്ചു…. അവൻ തെറിച്ച്
കുഴിയിലേക്ക് വീണു….
ദീപക് സിദ്ധാർത്ഥന്റെ മോതിരം ഊരിയെടുത്തു…
വണ്ടിയിൽ, സിദ്ധാർത്ഥൻ കൊണ്ട് വന്നിരുന്ന
നോട്ട് കെട്ടുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തി. ബാക്കി
ഉണ്ടായിരുന്നു, പച്ചവെള്ളം നിറച്ച കുപ്പിയും
പഞ്ഞിയും കുഴിയിലേക്കിട്ടു…..
പിന്നീട് വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന്
ഒരു സിഗരറ്റിന് തീ കൊളുത്തി….
അപ്പോൾ മുഴുവൻ ദീപക്കിന്റെ മുഖത്ത് ഒരു
പുഞ്ചിരി ഉണ്ടായിരുന്നു… ഞാൻ എല്ലാം പ്ലാൻ
ചെയ്തിട്ടുണ്ട് മോനൊന്ന് കാഞ്ചി വലിച്ചാൽ
മാത്രം മതി എന്ന് ആഷ് കളർ കോട്ടിട്ട, കണ്ണട
വെച്ച, കൈയ്യിൽ ഗ്ലൗസിട്ട ഒരപരിചിതൻ തന്നോട് പറഞ്ഞപ്പോൾ,
മുപ്പത് ലക്ഷം രൂപ ഇത്ര എളുപ്പം കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ല….
അയാൾ നടന്ന് വരുന്നതിന്റെ കാൽപെരുമാറ്റം
ദീപക് കേട്ടു… റിയർവ്യൂ മിററിലൂടെ അയാൾ
തന്റെ അരികിലേക്ക് നടന്ന് വരുന്നത് അവൻ
കണ്ടു..
” ഇനി മോൻ ആ തോക്ക് ഇങ്ങ് തന്ന്
വണ്ടിയും കൊണ്ട് പൊയ്ക്കോളൂ…. ബാക്കി
പണം ഞാൻ പറഞ്ഞ സ്ഥലത്ത് ഇരിപ്പുണ്ട്….”
“ഇനി നമ്മൾ തമ്മിൽ കാണില്ല ഇത് അവസാന
കൂടിക്കാഴ്ചയാണ് ”
അയാൾ പറഞ്ഞ് നിർത്തി തന്റെ ഗ്ലൗസിട്ട കൈ ദീപക്കിന്റെ നേർക്ക് നീട്ടി….
ദീപക് തോക്ക് അയാളുടെ കൈയ്യിൽ വെച്ച്
പ്ലോട്ടിന് പറ്റിയ ഭാഷ തെരഞ്ഞെടുക്കുക എന്നത് ഒരു മീഡിയോക്കര്‍ റൈറ്റര്‍ക്ക് സാധിക്കില്ല. ഭംഗിയുള്ള ഇതിവൃത്തം ചടുല ഭാഷയുമായി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു കഥ ജനിച്ചതിന് ഉദാഹരണമാണ് “ഗ്രാന്‍ഡ്മാസ്റ്റര്‍.”
ആദ്യാവസാനം വരെ വളരെ intresting ആയിരുന്നു. Good job ?
Perfect crime thriller story ???
Poli sanam
കഥ അതി ഗംഭീരം.. വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ..
ഇതാണ് നല്ലത്, വലിച്ചു നീട്ടാതെ പറയാനുള്ളത് കുറിക്കു കൊള്ളുന്ന രീതിയില്‍ ഉള്ള ഒരു ആഖ്യാനശൈലി. സസ്പെന്‍സ് വളരെ നന്നായി.. പുതിയ ക്രൈം ത്രില്ലെറുകള് പ്രതീക്ഷിക്കുന്നു….
എനിക്ക് അധികം വലിച്ചു നീട്ടി എഴുതാൻ ഇഷ്ട്ടമല്ല, അതെന്റെ ഒരു പോരായ്മയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല…
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…
കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്…
വെറൈറ്റി തീമുകളിൽ ജ്ജ് പുലി തന്നേ…!
ഒരു കുറ്റവും പറയാൻ ഇല്ല, നല്ല അവതരണം, നല്ല തീം…..
Thank you so much…
വാമ്പയർ ബ്രോ, അടിപൊളി ആയിട്ടുണ്ട് ,ഞാൻ കുറെ നാൾ ആയി ഒരു ക്രൈം ത്രില്ലർ നു വേണ്ടി കാത്തിരിക്കുന്നു.. ഇടിവെട്ട് അവതരണം , അവസാന ട്വിസ്റ്റും സൂപ്പറായി.. ഇനിയും ഇതേ രീതിയിൽ ഉള്ള കഥകൾ എഴുതണം…
എപ്പോഴും ഒരേ രീതിയിൽ കഥ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്തെങ്കിലും വ്യത്യസ്തമായി എഴുതാൻ ശ്രമിക്കണ്ടേ…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
Polichadakki,valare intresting aayirinnu… Nalloru theem ath valare bhangiyakki avatharippichu…
❤️❤️❤️
Super story ,excellent writing….
❤️❤️❤️
ഇതാണ് മാഷെ ത്രില്ലർ സ്റ്റോറി…….. ശരിക്കും ഒരു ക്രൈം ത്രില്ലർ മൂവി കാണണ ഫീൽ ഉണ്ടാർന്നു….
❤️❤️❤️
Adipoli… innale njanum oru friendum koodi paranjathe ulloo ‘vampire’ stories ne patti.. ath kond thanne anu kandappol thanne vayichathum.. NB paranja pole adhikam chinthikkunnilla.. nalloru thriller aaytt manassil irikkatte?
Thank you so much Aadhi,
അധികം ചിന്തിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്..
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…
നന്ദി, ഇത്രയും നല്ലൊരു വായന അനുഭവം തന്നതിന്…
ഇത് പോലുള്ള കൃതികള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങള്‍..
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…
ഇത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടായിരുന്നു…
എന്തായാലും അവസാനിപ്പിക്കണ്ടേ, അപ്പൊ ഇച്ചിരി നേരത്തെ ആയിക്കോട്ടെന്നെ..
super story…adipoli avatharanam…
Pavam sidharthum deepakum.
Nalla story adipoli avatharanam…
Enthu kondo avasaanam pettennangu theertha poloru feel enikku thonni…
Thank you so much…
സൂപ്പർ ….നല്ല ത്രില്ലായിരുന്നു വായിക്കാൻ.
❤️❤️❤️
അടിപൊളി.. ഓരോ സന്ദർഭങ്ങളുടെയും വിവരണം എനിക്ക് നന്നായി ബോധിച്ചു..
Very very thrilling story. Congratulations.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
നല്ല കഥ, ഒരുപാട് ഇഷ്ട്ടായി….
ക്ലൈമാക്സ് നല്ലതായിരുന്നു….
❤️❤️❤️
നല്ല കഥ,മികച്ച അവതരണം
Thank you alby bro,
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…
കഥയുടെ ഒഴുക്ക് ഒട്ടും നഷ്ട്ടപ്പെടുത്താതെ ഓരോ ഭാഗത്തേയും connect ചെയ്തു കഥ മുൻപോട്ട് കൊണ്ട് പോകുന്ന താങ്കളുടെ കഴിവ് എടുത്ത് പറയേണ്ടതാണ്..
You are a good writer. Keep it up…
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…
ക്ലൈമാക്സ് പൊളിച്ചു, നോ രക്ഷ ?
❤️❤️❤️
കഥ പൊതുവെ കൊള്ളാം, പതിവ് ഇതിവൃത്തങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട്.. കൂടാതെ അവതരണ രീതിയും മികച്ചു നിന്നു…
ആരെയും അനുകരിക്കാതെ സ്വന്തം style കൊണ്ടുവരാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്, വലിയ ഒരു അളവോളം അതിൽ വിജയിച്ചിട്ടുമിണ്ട്…
ഇനിയും എഴുതുക…
ഭാവുകങ്ങൾ…
Thank you dhivya,
ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
വളരെ ത്രില്ലിംഗ് ആയ രചന…
Keep writing…
❤️❤️❤️
നന്നായി എഴുതി…
വളരെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്… ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു…
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
ഇത്രയും കുറഞ്ഞ പേജിൽ ഇങ്ങനെയൊക്കെ എഴുതാൻ നിങ്ങളെ കൊണ്ടേ പറ്റൂ… അഭിപ്രായം പറഞ്ഞാൽ കുറഞ്ഞു പോകും, അത്രയ്ക്കും ഗംഭീരം ആയിരിന്നു…
Thank you so much…
നന്നായിട്ടുണ്ട് ചേട്ടാ… ഇനീം എഴുതണം… ഇതേപോലെ ഉള്ള thriller story എന്തേലും ഉണ്ടോ മനസ്സിൽ…?
ഞങ്ങൾ കാത്തിരിക്കുന്നു അടുത്ത ഒരു കിടിലൻ സ്റ്റോറിക്കായി..
Thank you so much…
എന്തേലും തട്ടിക്കൂട്ട് കഥകളുമായി വീണ്ടും വരാം..
വ്യത്യസ്തമായ കഥ, ഇഷ്ട്ടപെട്ടു
❤️❤️❤️