“ഹലോ …. ആ. അമ്മേ പറയൂ…”
“ഹെലോ …. മോളെ , ഇന്ന് പോയില്ലായിരുന്നൊ മോളെ ”
” ഇല്ലമ്മെ ഇന്ന് ലീവാക്കി , ഒരു മൂഡില്ലായിരുന്നു പോകാൻ ”
” നി അവനെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുവാണോ മോളെ ”
“ഹേയ് അങ്ങിനല്ല ഞാൻ വെറുതെ അമ്മൂനെക്കുറിച്ച് ഓർത്തിട്ട് ”
” ആ അത് പറയാന ഞാൻ വിളിച്ചത് ,നീ എത്രയും പെട്ടെന്ന് വാ… അമ്മൂനെ അവിടെ ഇനി നിർത്തണ്ട അവൻ്റെ മനസ്സ് മാറുന്നേനു മുന്നെ കൊണ്ടു വരണം ”
” എവിടുന്ന് അങ്ങിനൊന്നും മാറുന്നവനല്ല അവൻ ഇനി അമ്മൂനെക്കൊണ്ട് പ്രയോജനമില്ലാന്ന് അവന് നന്നായി അറിയാം , അതാ ഇപ്പോൾ മോളെ ഒഴിവാക്കാൻ നോക്കുന്നത് ,ഏതോ പുളിങ്കൊമ്പില ഇപ്പൊ പിടിച്ചിരിക്കുന്നത് ,അതിന് മോള് വിലങ്ങ്തടി ആകും അതാ ഇപ്പൊ ഒഴിവാക്കാൻ തിരക്ക് കൂട്ടുന്നെ ”
” ഉം പാവം അമ്മു അവൾ എന്ത് തെറ്റ് ചെയ്തു ഈശ്വര ”
അത് സ്നേഹയുടെ ഹൃദയത്തിൽ തറഞ്ഞു കേറും പോലെ അവൾക്ക് തോന്നി .അവൾ ഒന്നും പറയാതെ നിശബ്ദയായി.
” ആ പിന്നെ വേറൊരു കാര്യം കൂടി പറയാന വിളിച്ചെ , നമ്മുടെ ജെസ്സിയുടെ അച്ഛന് തീരെ സുഖമില്ല മോളെ , അവളിന്നലെ ഇവിടെ വന്നിരുന്നു, വളരെ മോശമാ അവിടുത്തെ കാര്യം , അവൾക്ക് ജോലി പോയതിൽ പിന്നെ ആകെ അവസ്ഥയിൽ ആയില്ലെ പാവം ….. ജോൺസൺ ചേട്ടന് നിന്നെ ഒന്ന് കാണാൻ ആഗ്രഹം ഇണ്ട്, ജെസ്സിയെപ്പോലെ നീയും മോളാണല്ലൊ അദ്ധേഹത്തിന് …. പറ്റുമെങ്കിൽ ഒന്ന് വന്ന് കാണ് മോളെ ചിലപ്പൊ ജീവൻ പിടിച്ചിട്ടിരിക്കുന്നത് നിന്നെ ഒരു നോക്ക് കാണാനാണെങ്കിലോ ”
” ആ അമ്മെ അവള് എനിക്ക് മെസ്സേജ് അയച്ചിരുന്നു പപ്പയ്ക്ക് കാണാൻ ആഗ്രഹം പറഞ്ഞൂന്ന് , നോക്കട്ടമ്മേ ഞാൻ ചേച്ചിയോട് സംസാരിച്ച് ലീവ് ഒന്ന് ശെരിയാക്കട്ടെ , ഇതിപ്പൊ കോടതിയിൽ എങ്ങിനാ , എത്ര ദിവസാണെന്നൊന്നും അറിയില്ലല്ലൊ ഞാൻ ഉടനെ എന്തായാലും വരാം അമ്മേ “

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome