“നന്നായിട്ടുണ്ടോ ഏട്ടാ…?”..
ഗ്ലാസ് തിരിച്ച് വാങ്ങുമ്പോ ശിവാനി തിരക്കി.. മോഹൻ ഒന്നും പറയാതെ കുറച്ച് നേരം അവളെ നോക്കിയിരുന്നു..
ശിവാനി തെല്ലൊരു നാണത്തോടെയാണ് അവന്റെ നോട്ടമേറ്റു വാങ്ങിയത്.. അവളുടെയാ നാണവും പരുങ്ങലും മോഹന് കൃത്യമായി മനസിലായെങ്കിലും ഇത് വരെയില്ലാത്ത ഒരിളക്കം അനിയന്റെ ഭാര്യയിൽ കണ്ട് അവനന്തം വിട്ടിരുന്നു..
“ശിവാ… എന്താ ശരിക്കും നിന്റെ പ്രശ്നം… ?.
ഇത് വരെ നീയെന്റെ മുഖത്ത് നോക്കി സംസാരിച്ചിട്ടില്ല… എന്റെ മുറിയിലേക്ക് കയറിയിട്ടില്ല… ഇപ്പോ നിനക്കെന്താ പറ്റിയത്…?”..
ശിവാനിയൊന്ന് പുളഞ്ഞു.. മോഹനാദ്യമായിട്ടാണ് അവളെ ശിവാ ന്ന് വിളിക്കുന്നത്.. പക്ഷേ, അവൻ ചോദിക്കുന്നത് ഒരേട്ടന്റെ വാൽസല്യത്തോടെയാണെന്നത് അവൾക്കൽപം പ്രയാസമുണ്ടാക്കി..
എന്നാലും തന്റെ മനസിൽ മൊട്ടിട്ട ആഗ്രഹം അവനോട് പറയാൻ അവൾ തീർച്ചപ്പെടുത്തി,.
“എനിക്ക് ഏട്ടനോടൊരു കാര്യം ചോദിക്കാനുണ്ട്… “..
“ അതെനിക്ക് മനസിലായി… നീ കാര്യം പറ… “..
ശിവാനി നിന്ന് പരുങ്ങിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“ ഇന്ന് നീയെന്നെ കളിപ്പിക്കാൻ തന്നെ ഇറങ്ങിയതാണോ… ?.
എന്തേലും പറയാനുണ്ടേൽ പറ… അല്ലേൽ ഇറങ്ങിപ്പോ… “..
മോഹൻ ദേഷ്യപ്പെട്ടിട്ടും ശിവാനിക്ക് പേടിയൊന്നും തോന്നിയില്ല… ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു..
