വർത്തമാനത്തിനിടെ മോഹന്റെ മുഖത്തു നോക്കാതെ തല കുനിച്ചു ചിരിച്ചുകൊണ്ട് ഹേമ വേച്ചു വേച്ചു പറഞ്ഞു , “ഇയാൾക്ക് ഈ പഴുതാര മീശ വേണ്ട….. !”
“ഹമ്…? ” മോഹൻ ചോദിച്ചു.
“ചേരുന്നില്ല… വേണ്ട… ”
“ഇത് വരെ എന്തേ പറയാഞ്ഞേ…..? ”
“അത്രേം….. അടുത്തില്ല….. !”
ഹേമയുടെ കണ്ണിൽ നാണത്തിന്റെ തിരയിളക്കം.
ഹേമ തന്നിലേക്ക് ഒരു പാലം ഇട്ടിരിക്കുന്നു എന്ന് മോഹൻ മനസിലാക്കി…
മോഹൻ അന്ന് വീട്ടിൽ തന്റെ പഴുതാര മീശ അവസാനമായി കണ്ണാടിയിൽ കണ്ടു……
അടുത്ത ദിവസം മീശ എടുത്താണ് മോഹൻ കോളേജിൽ ചെന്നത്….
ആകാംക്ഷയോടെ, അതിലേറെ കൗതുകത്തോടെ രണ്ട് കണ്ണുകൾ മോഹനെ തിരയുന്നുണ്ടായിരുന്നു…..
മോഹനെ കണ്ട് മുട്ടിയതും, ഹേമ ഹൃദ്യമായി പുഞ്ചിരിച്ചു.
മോഹൻ തനിക്ക് വേണ്ടിയാണ് മീശ ഉപേക്ഷിച്ചത് എന്ന ചിന്ത മനസ്സിൽ കുളിര്മഴയായി പെയ്തിറങ്ങി….. തന്റെ ആഗ്രഹം മോഹൻ സാധിച്ചു തന്നു എന്ന ഓർമ്മ ഹേമയെ കുളിരണിയിച്ചു…..
മരണത്തോടെയേ ബന്ധം അവസാനിക്കൂ എന്ന് ഇരുവരും ഉറച്ചു.
അന്നൊരു നാൾ കോളേജ് മൈതാനത്തിന് അരികിൽ കാറ്റാടി മരത്തിന്റെ ചോട്ടിൽ ഹേമയുടെ അരിക് ചേർന്ന് ഇരുന്ന മോഹന്റെ കരം ഗ്രഹിച്ച ഹേമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “പഴുതാര വേണ്ടെന്നേ പറഞ്ഞുള്ളു …. മീശ വേണ്ടെന്നല്ല ”
തുടർന്ന് ഹേമയുടെ കടക്കണ്ണേറു മോഹന് വല്ലാതെ ഇഷ്ടമായി.
ഹേമയെ വരിഞ്ഞുമുറുക്കി ആലിംഗനം ചെയ്ത് ആ മാന്തളിർ ചുണ്ടിൽ ഒളിച്ചു വെച്ച തേൻ മൊത്തികുടിക്കാൻ മോഹൻ ഒരു വേള കൊതി കൊണ്ടെങ്കിലും അടക്കി വെച്ചു…………………………………………………………………………………….
…….. കോളേജ് വിദ്യാഭ്യസത്തിന് ശേഷം സെൽഫോണിലൂടെ മോഹന്റെയും ഹേമയുടെയും പ്രണയം പൂത്തു തളിർത്തു…………………….
……………………………. മോഹൻ ഇതിനിടെ നല്ല നിലയിൽ C A പാസായി ഹൈദരാബാദിൽ ഒരു MNC യിൽ ഫിനാൻസ് മാനേജർ ആയി ജോലി നേടി…………………………………………………………….
അര മനസ്സുമായി നിന്ന വീട്ടുകാരെ നിര്ബന്ധിച്ചാണ് “പെണ്ണുകാണൽ ” ചടങ്ങിന് കൊണ്ട്പോയത്.
തുടക്കം നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പോരട്ടെ
അടിപൊളി തുടക്കം.. നന്നാവട്ടെ…
Thudakkkam adipoli aayittundu..