ഹൃദയതാളങ്ങൾ [ഋഷി] 690

ഹൃദയതാളങ്ങൾ

Hridayathalangal | Author : Rishi


രാമു! എന്താടാ ഇവിടെയൊറ്റയ്ക്ക്? ഡ്രിങ്ക് കഴിഞ്ഞോ? സ്നാക്സ് എന്തെങ്കിലും? ബാൽക്കണിയുടെ കൈവരിയിൽ ചാരി വെളിയിലേക്കു നോക്കി നിന്ന രാമുവിന്റെ അടുത്തേക്ക് വന്ന ചാരുലത അവന്റെ തോളിൽ തൊട്ടു.

അവളുടെ ചോദ്യവർഷമേറ്റ് രാമു ചിരിച്ചു. നിനക്ക് ഏതു ചോദ്യത്തിനാണുത്തരം വേണ്ടത്?

ഓഹ്! ഒന്നു പകച്ച ചാരു അവന്റെ കയ്യിൽപ്പിടിച്ച് അകത്തേക്ക് വലിച്ചു. വന്നേടാ! എല്ലാരുമവിടെയൊണ്ട്.

ശരി… ആ നിർബ്ബന്ധത്തിനു വഴങ്ങാൻ അവനു സമ്മതമായിരുന്നു. അവളുടെ മൃദുവായ കയ്യവന്റെ കൈത്തണ്ടയിലമർന്നപ്പോഴേ രാമു അലിഞ്ഞിരുന്നു. മനസ്സിൻെ ഉള്ളിലേക്ക് നോക്കിയാലവനറിയാം, എന്താണ് തന്നെ പിടിച്ചുലയ്ക്കുന്നതെന്ന്.

കൂടുതൽ ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ ചാരു രാമുവിനേയും കൊണ്ട് രഞ്ജനയുടെ മുന്നിലെത്തി. ദാ… ഭർത്താവിനെ ഭദ്രമായങ്ങേൽപ്പിച്ചേ! രഞ്ജു അവനെയൊന്നു നോക്കി. അതിന്റെ അർത്ഥമെന്താണെന്ന് രാമുവിനൊരു പിടിയും കിട്ടിയില്ല.

രാമൂ! ഇതാണ് മിസ്റ്റർ …. രഞ്ജു അവനെ ഒരു കോട്ടിട്ട മനുഷ്യനെ പരിചയപ്പെടുത്തി. അവനപ്പോഴേക്കും തലച്ചോറിനവധി കൊടുത്തിരുന്നു. എങ്ങിനെയോ പാർട്ടിയിലൂടെ അവൻ സ്വപ്നാടനം നടത്തി. ചാരുവിന്റെ ചുറ്റുവട്ടത്തിൽ നിന്നുമകന്നപ്പോൾ അവനൊരു വാടിയ വള്ളിയായി. യാന്ത്രികമായി രഞ്ജനയുടെ നിർദ്ദേശങ്ങമനുസരിച്ച് ചലിക്കുന്ന ഒരു പാവ.

പാർട്ടി കഴിയുന്നതിന്‌ ഒരു മണിക്കൂർ മുമ്പാണ്‌ രാമുവിന് ഒരുൽക്കടമായ ഒരു കുഞ്ഞനുഭവമുണ്ടായത്‌. ബാക്കിയുള്ള സമയം അവനതിന്റെ ഓർമ്മയിൽ ഒഴുകിനടന്നു..

ചാരുവിനെ നീ ശ്രദ്ധിച്ചോ? വീട്ടിലെത്തി കിടപ്പുമുറിയിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് കമ്മലുകളൂരിവെയ്ക്കുന്നതിനിടയിൽ രഞ്ജന രാമുവിനോടു ചോദിച്ചു. അവനൊന്നു ഞെട്ടി. പ്രത്യേകം ശ്രദ്ധിക്കാനെന്തിരിക്കുന്നു? ശബ്ദത്തിൽ വിറയലു വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. ഓ… നിന്റെയൊരു കാര്യം! ഇന്നുടുത്തിരുന്ന വേഷം കണ്ടില്ലേ? ഒരു സെറ്റു സാരി! കസവുപോലുമില്ലാത്തത്. അവരുടെ വീട്ടിൽ വെച്ചു നടത്തിയ പാർട്ടി. അതും ശങ്കർസാറിന് പ്രൊമോഷൻ കിട്ടിയതിന്. സാറിനെക്കണ്ടില്ലേ? എത്ര ഭംഗിയായി ഡ്രെസ്സു ചെയ്തിരുന്നു! തന്നേമല്ല അവര് ശരീരോം നോക്കുന്നില്ല. വയറു ചാടുന്നുണ്ടെന്നു തോന്നുന്നു. ആ പിൻഭാഗം ഒരുമാതിരി പഴയ നടിമാരുടെ പോലുണ്ട്. സാറാണെങ്കിലെന്തു ട്രിമ്മാണ്! നീയേതു ലോകത്തിലാ? ഞാൻ പറയണതു വല്ലോം കേട്ടോ?

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

106 Comments

Add a Comment
  1. Very nice one???

  2. സേതുരാമന്‍

    പ്രിയപ്പെട്ട ഋഷി, ഇന്നലെ സൈറ്റില്‍ താങ്കളുടെ പേരും കഥയും കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. വാക്കുകള്‍ കൊണ്ടുള്ള ഇന്ത്രജാലംതന്ന ആവേശത്തില്‍ വായിച്ചു ഉഗ്രന്‍ കഥയായി അനുഭവപ്പെട്ടു, എങ്കിലും ഏതാണ്ട് 34 പേജായപ്പോള്‍ ഒന്നന്ധാളിച്ചു പോയി. കാമുകന് എന്തിനാണ് കന്യകയായ മകളെ അമ്മ ദക്ഷിണ വെച്ചത് എന്ന് ഒട്ടും മനസ്സിലായില്ല. ജീവിതവഴിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടും, തൊഴിലായി കണ്ടുകൊണ്ടും നിസ്സഹായാവസ്ഥ കാരണവും സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍തന്നെ കണ്ടിട്ടുണ്ട്, പക്ഷെ ഇത് സെക്സ് പഠിപ്പിക്കാന്‍ അമ്മ മകളെ കാമുകന് കാഴ്ചവച്ചു എന്നത് യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് വളരെയധികം ദൂരെയായിപ്പോയി. അവിടെ നിര്‍ത്തിയ വായന ഇന്നാണ് പുനരാംഭിച്ചത്. പക്ഷെ ഈ ഒരു രണ്ടുമൂന്നു പേജുകള്‍ കഴിഞ്ഞപ്പോള്‍ കഥ വീണ്ടും ഉന്നതിയിലേക്ക് പോകുന്നതും, ഭംഗിയായി അവസാനിച്ചതും കണ്ടപ്പോള്‍ സന്തോഷം തോന്നി. ഭാര്യയുടെ വിരല്‍ത്തുമ്പില്‍ ഉഴറി വീട്ടില്‍ എലിയും കാമുകിക്കുമുന്നില്‍ പുലിയുമായ കഥാനായകന്‍റെ ഭാര്യ നേരെ തിരിച്ച് തന്‍റെ കാമുകനുമുന്നില്‍ സ്വയം ഒരു എലിയായും മാറുന്നുണ്ടാവും എന്ന ചിന്തയും സന്തോഷം തന്നു, ഭര്‍ത്താവിനെപ്പോലെ ഭാര്യക്കും അവിഹിതം ഉണ്ടാകാമല്ലോ? ചെറിയൊരു കല്ലുകടി ഒഴിവാക്കിയാല്‍ കഥ അസ്സലായിട്ടുണ്ട് എന്നാണ് എന്‍റെ പക്ഷം.

    1. പ്രിയ സേതുരാമൻ,

      കഥയെപ്പറ്റി പറഞ്ഞ നല്ലവാക്കുകൾക്ക് വളരെ നന്ദി.

      ഇനി “കൂട്ടിക്കൊടുപ്പി” ലേക്ക്. അങ്ങനെയൊന്ന് ഉദ്ദേശിച്ചതല്ല. പിന്നെ എഴുതുമ്പോൾ മനസിലുള്ള കാര്യമാവണമെന്നില്ല വായനക്കാരനു തോന്നുന്നത്. കഥകൾ എഴുതുന്ന താങ്കൾക്കതറിയാം. പ്രത്യേകിച്ച് എനിക്കിതിലൊന്നും പറയാനില്ല.

      ഋഷി

  3. ഒരു സിനിമ കാണുന്ന പോലെയുള്ള അനുഭവം. വർഷയുമായുള്ള സംഗമം കഴിഞ്ഞ ശേഷം കഥക്ക് സ്പീഡ് കൂടിയില്ലേയെന്ന് തോന്നി. എങ്ങിനെയോ തീർക്കാനുള്ള വ്യഗ്രത. സ്വന്തം ഭാര്യ രഞ്ജന അവിടെയും ഇവിടെയും ഒന്ന് നടന്നു പോയ പോലെ മാത്രമേ കണ്ടുള്ളൂ. അവളുടെ ധാർഷ്ട്യത്തിന് മധുരമായ ഒരു പണി കൊടുക്കാമായിരുന്നു.

    1. ശരിയാണ്. അവസാനമായപ്പോഴേക്കും പെട്ടെന്ന് തീർക്കാനുള്ള ശ്രമമായി.

      രഞ്ജുവിൻ്റെ കാര്യമെടുത്താൽ എൻ്റെയൊരു കാഴ്ച്ചപ്പാട് അവളോടുള്ള താല്പര്യം ഇല്ലാതായാൽ അവഗണിക്കുക. അവളായി, അവളുടെ പാടായി.

  4. Dear ഋഷി, എങ്ങനെ പ്രശംസിച്ചു എഴുതണം എന്നറിയില്ല.വളരെ നല്ല വായനസുഖം ആയിരുന്നു കഥയുടെ 80% വരേയ്ക്കും. പിന്നീട് എല്ലാം കൂടെ ചുരുട്ടി കൂട്ടിയത് പോലെ തോന്നി. എന്നാലും ഇത് പോലെ എഴുതാൻ താങ്കൾക് മാത്രമേ കഴിയൂ. പ്ലീസ് കീപ് ഇറ്റ് അപ്പ്‌. അടുത്ത ക്രീയേഷൻ കൂടുതൽ വൈകാതെ പോസ്റ്റണം. ഇത്തരം ക്വാളിറ്റി കഥകൾ ഈയിടെ ആയി അപൂർവമായേ കാണാറുള്ളൂ.

    സസ്നേഹം

    1. നന്ദി, മുകുന്ദൻ. നല്ല വാക്കുകൾക്ക് വളരെ നന്ദി. താഴെ ജോസിനു കൊടുത്ത മറുപടിയിൽ പറഞ്ഞത് ആവർത്തിക്കട്ടെ. പണ്ടുപേക്ഷിച്ച കഥയാണ്. ഒരുമാതിരിയങ്ങ് മുഴുമിച്ചതാണ്. കൂടുതൽ വികസിപ്പിക്കാനുള്ള ക്ഷമയോ സമയമോ ഇല്ല.

  5. നല്ല കഥ. വളരെ നന്നായി പറഞ്ഞു. വളരെ നാളുകൾക്കു ശേഷമാണ് താങ്കളുടെ ഒരു കഥ കാണുന്നത്. നന്ദി

    1. വളരെ നന്ദി, സാഗർ

  6. നല്ല കഥ ?
    വേഗത കുറച്ചിരുന്നേൽ കുറേക്കൂടെ നന്നായേനെ
    അടുത്ത കഥക്കായി കാത്തിരിക്കുന്നു ?

    1. നന്ദി സച്ചി. വേഗതയെപ്പറ്റി താഴെ ജോസിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

  7. മനോഹരം ❤️❤️???? വീണ്ടും കണ്ടതിൽ സന്തോഷം

    1. നന്ദി മനു.

  8. ❤️❤️❤️

  9. മുനിവര്യ…❤️❤️❤️

    Back after so long…❤️❤️❤️

    1. കഥ വായിച്ചോ? ഇല്ലെങ്കിൽ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ. കണ്ടതിൽ പെരുത്തു സന്തോഷം അക്കില്ലീസ്.

  10. ㅤആരുഷ്

    എൻ്റെ സാറേ ??

    അപാര ഫീൽ ??

    1. നന്ദി, ആരുഷ്.

    2. അർജുൻ സേതു

      എന്റെ ഇഷ്ട എഴുത്തുകാർ ഋഷി യും അനൂപും ആണ്

      1. നന്ദി ബ്രോ. കഥ ഇഷ്ടമായോ?

  11. കമൻ്റെന്താണെന്ന് മനസ്സിലായില്ല.

  12. It was nice rishi❤️

  13. അടിപൊളി.

    1. വളരെ നന്ദി.

  14. കളഞ്ഞുപോയ മുത്തുകളിൽ ഒരെണ്ണം തിരിച്ചുകിട്ടിയാൽ ഉള്ള സന്തോഷം അതാണ് ഈ കഥ വായിച്ചപ്പോൾ തോന്നിയത് എന്തായാലും മുനി കുമാരന് ഒരായിരം അഭിനന്ദനങ്ങൾ..?????

    1. എങ്ങിനെ നന്ദി പറയണമെന്നറിയില്ല, നസീറാഷിൻ. താങ്ക്സ്.

    1. നന്ദി ജോസഫ്

  15. അവസാനം വേഗംഇത്തിരി കൂടിപ്പോയി
    ചരുവിന്റെയും വർഷയുടെയും കൂടെ ത്രീസവും അവർക്ക് ഒപ്പം കറങ്ങാൻ പോകുന്നതും ഉണ്ടായിന്നേൽ എന്നാശിച്ചു

    1. പാതി എഴുതി ഉപേക്ഷിച്ച കഥ പൂർത്തിയാക്കാൻ ശ്രമിച്ചതാണ്. കഥാതന്തു വികസിപ്പിക്കാനായിരുന്നില്ല ഉദ്ദേശം.

  16. Kollam ?

  17. നന്ദിനി

    ആൺ ശരീരത്തെ വിവരിച്ചത് സൂപ്പർ

    1. ഹം…പെണ്ണിൻ്റെ വീക്ഷണകോണിൽ നിന്നും നോക്കാൻ ശ്രമിച്ചതാണ്. നന്ദി.

  18. Good story bro

    Thank you…

  19. ചെകുത്താൻ

    കഥ ഇഷ്ടപ്പെട്ടു പക്ഷെ മകളെ കൂട്ടികൊടുത്തത് എന്തിനാണ് എന്ന് മനസ്സിലായില്ല

    1. കഥ ഇഷ്ടമായതിൽ സന്തോഷം. “കൂട്ടിക്കൊടുപ്പ്” എന്നുദ്ദേശിച്ചല്ല എഴുതിയത്.

  20. നല്ല രസമുണ്ട് വായിക്കാൻ
    അതിലലിഞ്ഞു ചേർന്ന് പോകുന്നു

    1. നന്ദി മാക്രി.

  21. പ്രിയമുള്ള ഋഷീ..
    പ്രണയം പുരണ്ട സെക്സ്..അതിനൊത്തു നൃത്തം ചെയ്യുന്ന മഴ..പനിച്ചൂടിൽ തിളയ്ക്കുന്ന നഗ്നശരീരങ്ങൾ..സെക്സ് വെറുമൊരു എകസ്ർസൈസല്ല..തപിക്കുന്ന രണ്ട് മനസ്സുകൾ കൂടിച്ചേരുമ്പോഴുള്ള ഇടിമുഴക്കങ്ങളാണ്..നന്ദി.

    1. പറയാൻ വാക്കുകളില്ല. സത്യം നല്ല ഒരു കഥ. പക്ഷെ പെട്ടെന്ന് നിർത്തിയത് പോലെ. ഇനിയും ബാക്കി വേണം ആയിരുന്നു…

      1. നന്ദി, സുഹൃത്തേ. പഴയ കൂട്ടുകാരൻ അസുരനാണോ? ജോസിനു കൊടുത്ത മറുപടി നോക്കുമല്ലോ.

    2. കാവ്യാത്മകമായ പ്രതികരണമാണല്ലോ ബ്രോ. നന്ദി.

  22. Adipoli story ✨ veendum vannathinu angott thaks parayunnu ❤️

    നിങ്ങളുടെ മറയില്ലാതെ എന്ന സ്റ്റോറി വായിക്കുന്നതിനു മുൻപ് വരെ എനിക്ക് ഒരു താല്പര്യവും ഇല്ലാത്ത ഒരു കാറ്റഗറി ആയിരുന്നു femdom അതിനു ശേഷം ഒരുപാട് femdom story വായിച്ചു പക്ഷെ ഒന്നിലും നിങ്ങളുടെ story യുടെ ഫീൽ കിട്ടിയില്ല
    ആ story ഇനി തുടരുമോ?

    ഈ സ്റ്റോറി മാത്രം എടുത്തു പറഞ്ഞത് അത്ര താല്പര്യം ഉള്ള ഒരു കാറ്റഗറി അല്ലാഞ്ഞിട്ടും വായിച്ചു കഴിഞ്ഞാപ്പോ ഞാൻ വായിച്ചത്തിലെ ഒരു ബെസ്റ്റ് സ്റ്റോറി ആയി മാത്രം അല്ല വേറെ femdom story വായിക്കാനും തോനി but പിന്നെ വായിച്ചത് എല്ലാം ഒരുമാതിരി വെറുപ്പിക്കൽ ആയിരുന്നു

    എല്ലാം കഥകളും നിങ്ങൾ വ്യത്യസ്തമായ രീതിയിൽ ആണ് അവതരിപ്പിക്കുന്നത് കഥയിലെ നായകൻ മാരെ ക്കാൾ പ്രായം കൂടുതൽ ആയിരിക്കും അവർ ഇഷ്ടപെടുന്ന സ്ത്രീകൾക്ക് എന്നത് നിങ്ങളുടെ എല്ലാം സ്റ്റോറി യിലും ഉള്ള ഒരു പ്രത്യേകത

    ഇനിയും നല്ല സ്റ്റോറി കളുമായി വരുമെന്ന പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യം തന്നെ കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി.

      ഞാനിവിടെ രണ്ടു ഫെംഡം കഥകൾ എഴുതിയിട്ടുണ്ട് രണ്ടാമത്തേതാണ് “മറയില്ലാതെ” (2 parts). എനിക്കിഷ്ട്ടവും ഈ കഥയാണ്. പ്രത്യേകിച്ച് രണ്ടാം ഭാഗം. ഫെംഡമിൽ ഡോമിനേഷൻ, കണ്ട്രോൾ, ഹ്യുമിലിയേഷൻ…ഇങ്ങനെ പല ഘടകങ്ങളാണല്ലോ. ഇവയിലാണ് എനിക്ക് എഴുതുമ്പോൾ ഊന്നൽ കൊടുക്കാൻ താല്പര്യം. സൈറ്റിലെ പല ഫെംഡം കഥകളും വേദനിപ്പിക്കൽ, തെറിവിളി, സ്കേറ്റോളജി ഇവയിലൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.

      Well, its the taste of writer and readers. Thanks for the words of appreciation. If possible (chances are not bright) I will attempt a third part of Marayillathe.

  23. ഇതുകഥയല്ല കവിതയാണ് അതിമനോഹരം

    1. കവിതയോ! വളരെ നന്ദി കഥ.

  24. എൻ്റെ മോനെ സൂപ്പർ ആണ് ,ഞാൻ അങ്ങനെ അധികം കഥകൾക്ക് കമൻ്റ് ചെയ്യാറില്ല,ഇത് ഒന്നും പറയാതെ പോകുന്നത് ശരിയല്ല. ഒരുപാട് ഇഷ്ടപ്പെട്ടു

    1. നല്ല വാക്കുകൾക്ക് നന്ദി, റഹാൻ.

  25. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം നിങ്ങളെ പോലെയുള്ളവരാണ് ഇന്നും ഇസൈറ്റിലെക്ക് അടുപ്പിക്കുന്നത് ഭാഗവുകങ്ങൾ

    1. വളരെ നന്ദി, ആദി. കഥ ഇഷ്ടമായി എന്നു കരുതിക്കൊള്ളട്ടെ.

  26. Its Beautiful ❤️?

  27. തിരിച്ചു വന്നതിൽ സന്തോഷം

    1. നന്ദി. കഥ വായിച്ചോ? എന്താണഭിപ്രായം?

  28. ആദ്യ കമെന്റ് എന്റെ ബാക്കി പിന്നെ.
    വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ??
    സസ്നേഹം

    1. ശരി. അപ്പോൾ കാണാം.

Leave a Reply to Arjun Cancel reply

Your email address will not be published. Required fields are marked *