ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍] 193

ദിക്കിലായി. ചെറു സൗഹൃദങ്ങള്‍ക്കൊന്നും നേരമില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മാത്രമുണ്ട്. അതാണെങ്കില്‍ ചുരുക്കം ചില പേരെ സംസാരിക്കുകയുള്ളൂ. അധികവും നാണക്കാരാണ്. അല്ലെങ്കില്‍ സമയമില്ല.”

എങ്കിലും പഴയ കുറേ പേരെയൊക്കെ പുതിയതായി കിട്ടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ രാഖിയെ നോക്കി പരോക്ഷമായി സൂചിപ്പിച്ചു. എന്റെ ബാല്യ കാല സഖികളില്‍ ചിലരെ കിട്ടിയതും അവരില്‍ ആദ്യമായി ഞാന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്ണിനെ വാട്‌സാപ്പു വഴി കിട്ടിയ കഥയും പറഞ്ഞു. സ്‌കൂളിന്റെ ഗ്രൂപ്പില്‍ അവളാണെന്നു കരുതി അവളെ പോലെയിരുന്ന ഒരു ജൂനിയര്‍ പെണ്ണിനോട് കൊഞ്ചി ചാറ്റ് ചെയ്തതും അവള്‍ വളരെ കഴിഞ്ഞ് അത് അവളല്ല എന്നും പറഞ്ഞപ്പോഴുണ്ടായ ചമ്മലും ഒക്കെ ഞാന്‍ അഭിനയിച്ചു കാണിച്ചു.

രാഖി എടുത്ത പടങ്ങള്‍ ഒക്കെ കാണിക്കാന്‍ ശ്രമിച്ചു. സഹദേവനുമായി എടുത്ത പടത്തില്‍ അവള്‍ പരമാവധി എന്നോട് ചേര്‍ന്ന് നില്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ടാല്‍ ഭാര്യയാണെന്നേ ആരും പറയൂ. ദീപികയും രാഖിയും സഹോദരിമാരെന്നേ പറയൂ. നല്ല ചേര്‍ച്ച. എന്റെ മകളുടെ ഫോട്ടൊ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു കൊടുത്തു. അതിലെ ഗാലറിയില്‍ ഒരു ഫോള്‍ഡര്‍ മുഴുവനും അവള്‍ടെ പടങ്ങള്‍ ആയിരുന്നു. അതില്‍ നിന്നും ആദ്യ ഭാര്യയുള്ള ഒരു ഫോട്ടൊ എടുത്തിട്ട് അവള്‍ എന്നോടു ചോദിച്ചു

”സുന്ദരിയായിരുന്നല്ലോ. എന്നിട്ട് എന്തേ വേണ്ടന്നു വച്ചു”… ഞാന്‍ ഒരു സൗന്ദര്യാരാധകനാണെന്നാണവള്‍ വിചാരിച്ചിരിക്കുന്നത്.

”സൗന്ദര്യത്തിനു വെറും തൊലിയുടെ ആഴമേ ഉള്ളൂ. അത് മനസ്സിലും കൂടി വേണ്ടതല്ലേ.”

ഞാന്‍ വീണ്ടും എന്റേതായ ലോകത്തേക്ക് പോയി. അല്പ നേരം മിണ്ടാതിരുന്നപ്പോള്‍ രാഖിക്ക് വല്ലായ്മ തോന്നിക്കാണണം. അവള്‍ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ചോദിച്ചു

”എന്നെ എന്ത് ചെയ്യാനാണ് പ്ലാന്‍?”

”എന്ത് ചെയ്യണം.” ഞാന്‍ ഒരു പാവമായി അഭിനയിച്ചു.

”നേരത്തേ ചെയ്തപോലെ പൊതുസ്ഥലത്ത് വച്ചെങ്ങാനും ഞെക്കിക്കൊല്ലുമോ?”

ഞാന്‍ ചെയ്തതിന്റെ അനൗചിത്യം അപ്പോഴാണ് എനിക്ക് ബോധ്യമായത്

”ഹേയ്, അതു തന്റെ കാച്ചിയ എണ്ണയുടെ കുഴപ്പമാണ്. ഇനി ഉണ്ടാവാതെ ഞാന്‍ നോക്കിക്കൊള്ളാം.” ഞാന്‍ ഒരു ഇമ്പള്‍സീവ് കാരക്റ്റര്‍ ആണെന്നവക്ക് വിചാരിച്ചു കാണുമോ?

”ങു ങും. ബ്ലേം ഇറ്റ് ഓണ്‍ ദ റെയിന്‍ അല്ലേ…. കിളവന്‍ ആളു കൊള്ളാല്ലോ”

വീണ്ടും അന്തരീക്ഷം പ്രസന്നമായി. ഉച്ച വെയിലിന്റെ കാഠിന്യം മൂലം അവളുടെ നെറ്റിയില്‍ ചെറിയ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഞാന്‍ എയര്‍ കണ്ടീഷണര്‍ ആട്ടോ മോഡിലേക്കിടാന്‍ കൈ എത്തിചുവെങ്കിലും അവള്‍ തന്നെ അത് ചെയ്തു. കുറച്ചു നേരം കൊണ്ടു തന്നെ അവള്‍ കാറിലെ കണ്ട്രോള്‍ ബട്ടനുകളൊക്കെ പഠിച്ചിരുന്നു. വിയര്‍പ്പുനീരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

”ഇന്നു മഴയില്ലല്ലൊ?” ഞാന്‍ വെറുതെ ചോദിച്ചു.

”മഴ ഇഷ്ടമാണ്. ചാറ്റല്‍ മഴ പ്രത്യേകിച്ചു. ആ സമയത്ത് ബക്കോടിക്കാനും…’

‘ഞാനും പോന്നോട്ടെ..”

”മഴ ഇഷ്ടാണോ? .. എങ്കില്‍ അങ്ങനെയാവട്ടെ.”

The Author

പമ്മന്‍ ജൂനിയര്‍®

പമ്മേട്ടന്റെ ആരാധികയായ പത്മാമുരളീധരന്‍. എഴുത്തുകളില്‍ വശ്യമായ കാമം നിറച്ചവള്‍. ഇവിടെ എഴുതി കാലിടറി വീണ്, വീണ് എഴുത്തില്‍ പതംവന്നവള്‍. ഇനിയുള്ള എഴുത്തുകള്‍ അനുഭവങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിന്ന്... അവകാശവാദങ്ങളൊന്നുമില്ല... പിന്തുണ പ്രതീക്ഷിക്കുന്നു. സ്വീകരിക്കാം, തിരസ്‌ക്കരിക്കാം എല്ലാം നിങ്ങളുടെ ഇഷ്ടം. ഒരു കാര്യം മറക്കരുത്, രണ്ട് മനസ്സുകള്‍ ഒരുപോലെ ആഗ്രഹിക്കുന്ന രതിമാത്രമാണ് യഥാര്‍ത്ഥ രതി. അല്ലാതെയുള്ള അക്രമങ്ങളെ എന്റെ എഴുത്തിലൂടെയോ വ്യക്തിപരമായോ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നതല്ല.

20 Comments

Add a Comment
  1. പമ്മൻ സൂപ്പർ ആയിട്ടുണ്ട് എന്തിനാണ് ഇത്ര നല്ല കഥ പറയുന്നത്
    സീനിയർ പമ്മ നെ ഓർമ വരുന്നു

  2. ഖുഷ്വന്ത് സിങ്ങിൻ്റെ ഒരു നോവൽ അല്ലേ ഇത്

  3. Nannayittundu pamman

  4. Dear Pamman,
    ഇത് പോലൊരു അടാർ സാധനം തന്നതിന് നന്ദി.

  5. പ്രിയപ്പെട്ട പമ്മന്‍ ജൂനിയര്‍, കഥ വളരെയധികം നന്നായിട്ടുണ്ട്. ആസ്വദിച്ചു വായിക്കാനായി, ഇവിടുത്തെ മസാല ഇല്ലെങ്കില്‍ പോലും. സാക്ഷാല്‍ പമ്മന്‍റെ കടുത്ത ആരാധകനായിരുന്നു ഞാന്‍ വളരുന്ന പ്രായത്തില്‍. അദ്ദേഹത്തിന്‍റെ ശൈലിയോട് തൊട്ടുനില്‍ക്കാന്‍ താങ്കള്‍ക്കായി എന്നാണ് എന്‍റെ അഭിപ്രായം. അതൊരു നിസ്സാരഅഭിനന്ദനമായി ദയവായി കാണരുത്. അദ്ദേഹത്തിന്‍റെ ‘ഭ്രാന്ത്’ ആയിരുന്നു എന്‍റെ പ്രിയ പുസ്തകം. അതുപോലെ അല്‍പ്പം രതിവിവരണം കൂടി ഇവിടെയും ചേര്‍ത്തിരുന്നെങ്കില്‍ സംഭവം സുപ്പറായേനെ.

  6. പൊന്നു.?

    നല്ലെഴുത്ത്….. മനോഹരം.

    ????

  7. മനോഹരം…. ചൂടത്ത് വലഞ്ഞിരിക്കുമ്പോ ഒരു ചിൽഡ് ബിയർ പൊട്ടിച്ച് ആദ്യത്തെ സിപ് എടുക്കുന്ന ഫീലിംഗ് , ഒരു relaxation…….

  8. Super broiii ….oru kunji kadha kondu oru jeevitham katti thanna pole…??kollam broiii eniyum varanam ethu pole super stories ayi….???

  9. കണ്ണൂർക്കാരൻ

    നന്നായി bro ഒരുപാട് ഇഷ്ടപ്പെട്ടു… ചെറിയൊരു ചാറ്റൽ മഴ കൊണ്ട ഫീൽ
    രാഖിയും മനുവും കൊച്ചിയിലെവിടെയോ ഇപ്പോഴും ഒരുമിച്ചുണ്ടെന്നു വിശ്വസിക്കുന്നു

  10. Dear Brother, നല്ലൊരു കഥ. രാഖിയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. Waiting for the next story.
    Regards.

  11. Ithinte bakki ille

  12. Tag name change cheYthal nannaYirikum

    Kathakal akkiYal valiYa upkaram

  13. വടക്കൻ

    പതിഞ്ഞ താളത്തിൽ പെയ്തത് തീർന്നത് പോലെ….

  14. ബ്ലോഗ് അതു ഇപ്പൊ തുടങ്ങി പമ്മൻ ജി. എന്താ പേര് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമോ ബ്ലോഗ് സൈറ്റ്. ഒത്തിരി ഇഷ്ടപ്പെട്ടു ഇൗ കഥയും പമ്മൻ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *