അമ്മാവന്റെ വീട്ടില്‍ ചെന്നാക്കി. അവള്‍ കുളിച്ച് വേഷം വാറി സാരിയുടുത്തു വന്നു. ഞാന്‍ ആരാണെന്ന ചോദ്യത്തിനു അവള്‍ എന്ത് മറുപടിയാണാവോ അമ്മാവനു കൊടുത്തത്. ഞാന്‍ ചോദിച്ചില്ല. അവള്‍ അതൊന്നും ഗൗരവമായി എടുത്തുമില്ല. പകരം അവന്റെ നക്ഷത്രം മാത്രം ചോദിച്ചു.
സെറ്റുസാരിയുടുത്തുവന്ന രാഖിയെ കണ്ടാല്‍ ഒരു ദേവിയെപ്പോലെ നവ വധുവിനെപ്പോലെ തോന്നിച്ചു. ഞാന്‍ അമ്പലമുറ്റത്തു നിന്നു രണ്ടുമുഴം മുല്ലപ്പൂ വാങ്ങിക്കൊടുത്തു. അതും ധരിച്ചു അമ്പലത്തിലേക്ക് പോയപ്പോള്‍ അവള്‍ കണ്‍ വെട്ടത്തു നിന്നും മറയും വരെ ഞാന്‍ നോക്കി നിന്നു. അവള്‍ ചെന്നതോടെ ക്ഷേത്രത്തിലെ വിളക്കുകള്‍ക്ക് ഒരു തെളിച്ചം വന്നതു പോലെ. വിശ്രമിക്കാന്‍ പോയ ദേവത തിരിച്ചു വന്നതോ… അല്പ നേരം നിറമാലയില്‍ നിന്ന് കണ്ണെടുക്കാനെനിക്കായില്ല. ഈ ക്ഷേത്രമുറ്റത്തല്ലേ പണ്ട് കളിച്ചു നടന്നിരുന്നത്. ഇവിടത്തെ താലപ്പൊലിക്കല്ലേ രാവിലെ മുതല്‍ രാത്രി വരെ ജലപാനം പോലുമില്ലാതെ കറങ്ങി നടന്നിരുന്നത്. എന്നിട്ടും ഈ നിറമാലക്ക് ഇത്ര ഭംഗിയും തേജസ്സുമുണ്ടെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.
അവിടെ നിന്നു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെയൊപ്പമാണല്ലോ ദേവി.. ഞാന്‍ അതോര്‍ത്തു ചിരിച്ചു. രാഖി ചിരിയുടെ കാരണം ചോദിച്ചു.
”ഹേയ്, ഞാന്‍ കുരുംബക്കാവിലെ ദേവിയെ അടിച്ചോണ്ടു പോകുന്നതായി ഒരു ദിവാ സ്വപ്നം കണ്ടു.
”ദേ.. ദൈവദോഷം ഒ”ന്നും പറയല്ലേട്ടോ”.. അവള്‍ അല്പം സീരിയസ്സ്‌നെസ്സ് ഭാവിച്ചു. എന്റെ നെറ്റിയില്‍ പ്രസാദമായി കിട്ടിയ ചന്ദനം തൊട്ടു തന്നു.
”സത്യായിട്ടും രാഖി ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവിടത്തെ ദേവിയും കൂടെ പോന്നോ എന്നു സംശയം”
അവള്‍ ചിരിച്ചു. അതിനൊപ്പം മഴയും
ഏഴുമണിയോടെ കാക്കനാടുള്ള എന്റെ ഫ്‌ലാറ്റിലെത്തി. വാച്ച് മാന്‍ ഓടി വന്നു താക്കോല്‍ തന്നിട്ട് പോയി. രാഖിയെ രണ്ടുമൂന്നുവട്ടം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാള്‍ . ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്ന് മുറിയൊക്കെ വൃത്തിയാക്കാന്‍ ആളെ വിട്ടിട്ടുണ്ടാവും. അവര്‍ കാര്യം കഴിഞ്ഞപ്പോള്‍ താക്കോല്‍ ഏല്പിച്ചു പോകുന്നതാണ്.
എട്ടാം നിലയിലാണു എന്റെ ഫ്‌ലാറ്റ്. ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം കാണാം. ആകാശത്ത് ഉദയസൂര്യന്‍ ഹോളി കളിച്ചതിന്റെ തെളിവുകള്‍ മാഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അവള്‍ ബാല്‍ക്കണിയില്‍ വന്ന് എന്റെയൊപ്പം ചേര്‍ന്നു നിന്നു. ഇത്തവണ എനിക്ക് അവളെ ചേര്‍ത്തു പിടിക്കേണ്ടി വന്നില്ല. അവളുടെ മനസ്സില്‍ നിന്ന് ഭയം അപ്രത്യക്ഷമായപോലെ തോന്നി.
അടുക്കളയില്‍ എല്ലാം ഒരുക്കി വച്ചിരുന്നു. രാഖിയുടെ മുഖം പ്രസന്നമായിട്ടുണ്ട്.
പമ്മൻ സൂപ്പർ ആയിട്ടുണ്ട് എന്തിനാണ് ഇത്ര നല്ല കഥ പറയുന്നത്
സീനിയർ പമ്മ നെ ഓർമ വരുന്നു
ഖുഷ്വന്ത് സിങ്ങിൻ്റെ ഒരു നോവൽ അല്ലേ ഇത്
Nannayittundu pamman
Dear Pamman,
ഇത് പോലൊരു അടാർ സാധനം തന്നതിന് നന്ദി.
പ്രിയപ്പെട്ട പമ്മന്‍ ജൂനിയര്‍, കഥ വളരെയധികം നന്നായിട്ടുണ്ട്. ആസ്വദിച്ചു വായിക്കാനായി, ഇവിടുത്തെ മസാല ഇല്ലെങ്കില്‍ പോലും. സാക്ഷാല്‍ പമ്മന്‍റെ കടുത്ത ആരാധകനായിരുന്നു ഞാന്‍ വളരുന്ന പ്രായത്തില്‍. അദ്ദേഹത്തിന്‍റെ ശൈലിയോട് തൊട്ടുനില്‍ക്കാന്‍ താങ്കള്‍ക്കായി എന്നാണ് എന്‍റെ അഭിപ്രായം. അതൊരു നിസ്സാരഅഭിനന്ദനമായി ദയവായി കാണരുത്. അദ്ദേഹത്തിന്‍റെ ‘ഭ്രാന്ത്’ ആയിരുന്നു എന്‍റെ പ്രിയ പുസ്തകം. അതുപോലെ അല്‍പ്പം രതിവിവരണം കൂടി ഇവിടെയും ചേര്‍ത്തിരുന്നെങ്കില്‍ സംഭവം സുപ്പറായേനെ.
thank you Seturaman
നല്ലെഴുത്ത്….. മനോഹരം.
????
Ponnu thanks
മനോഹരം…. ചൂടത്ത് വലഞ്ഞിരിക്കുമ്പോ ഒരു ചിൽഡ് ബിയർ പൊട്ടിച്ച് ആദ്യത്തെ സിപ് എടുക്കുന്ന ഫീലിംഗ് , ഒരു relaxation…….
Ponnu thanks
thanks manu
Super broiii ….oru kunji kadha kondu oru jeevitham katti thanna pole…??kollam broiii eniyum varanam ethu pole super stories ayi….???
thanks taniya
നന്നായി bro ഒരുപാട് ഇഷ്ടപ്പെട്ടു… ചെറിയൊരു ചാറ്റൽ മഴ കൊണ്ട ഫീൽ
രാഖിയും മനുവും കൊച്ചിയിലെവിടെയോ ഇപ്പോഴും ഒരുമിച്ചുണ്ടെന്നു വിശ്വസിക്കുന്നു
Dear Brother, നല്ലൊരു കഥ. രാഖിയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. Waiting for the next story.
Regards.
Ithinte bakki ille
Tag name change cheYthal nannaYirikum
Kathakal akkiYal valiYa upkaram
thanks benzy
പതിഞ്ഞ താളത്തിൽ പെയ്തത് തീർന്നത് പോലെ….
ബ്ലോഗ് അതു ഇപ്പൊ തുടങ്ങി പമ്മൻ ജി. എന്താ പേര് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമോ ബ്ലോഗ് സൈറ്റ്. ഒത്തിരി ഇഷ്ടപ്പെട്ടു ഇൗ കഥയും പമ്മൻ ബ്രോ.