ഇഷ [വേടൻ] 422

************************

മദ്യം… ഇതാണ് ഇവന്റെ കുഴപ്പം പഴയതെല്ലാം തികട്ടിയെടുത്തോണ്ടിരിക്കും.. ആ മുഖം ഓർമ്മകളിൽ വീണ്ടും വന്നതും ഉള്ളൊന്ന് പിടഞ്ഞു,

അവൾ തന്നിട്ട് പോയ ചില ശീലങ്ങൾ അവയെന്നെ വീണ്ടും വീണ്ടും അവളുടെ ഓർമകളിലേക്ക് കൊണ്ടെത്തിക്കുന്നു. ഞാൻ ആ പെണ്ണിനോട് ഒരു സോറി പറയാനായി തിരിഞ്ഞതും ന്റെ നടത്തം നോക്കിയവൾ പുറകെ ഉണ്ട്, ഇവളിത് എങ്ങോട്ടാണോ..??

“” തനിഹ… താനിത് എങ്ങോട്ടാ..?? “” കുറച്ച് ദൂരമായി അവൾ എനിക്ക് പിന്നിലായി വരുന്ന്.ഞാൻ കാര്യം തിരക്കി, അവൾ ഒന്നുമില്ലെന്ന് പറഞ്ഞു തോളനക്കി. ഞാൻ നടത്തം നിർത്തി അവിടെ ഇരിക്കാനായി ഉണ്ടാക്കിയ സിമന്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു,

“” മറ്റൊരുവളെ ഉള്ളിലിട്ട് നടക്കുന്ന ഒരാളോടൊപ്പം ജീവിക്കാൻ നിക്ക് ഇനി കഴിയില്ല.. നമ്മക്ക് പിരിയാം.. അത്പോലെ മോളെ ഞാൻ വിട്ട് തരില്ല, അവൾ അവളുടെ അച്ഛനെ കണ്ട് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. “”

കാതിലെങ്ങോ ഉരുവിട്ട് കേൾക്കുന്ന അവളുടെ സ്വരം ന്നെ അസ്വസ്ഥനാക്കി, ഞാൻ തല കുമ്പിട്ടു,

ഒരു കൈ ന്റെ തലയിൽ ഒരു താങ്ങായി വന്നെന്നെ തഴുകി, പെട്ടെന്ന് ഞാൻ സോബോധത്തിലേക്ക് വന്നു. എനിക്ക് ആരുടെയും കരുണയോ, സഹാനുഭൂതിയോ ആവശ്യമില്ല, കാരണം എന്റെ ദുഃഖങ്ങളെല്ലാം എനിക്കുള്ളതാണ്, അവയുടെ മുറിവുണങ്ങാത്ത വൃണം അതെന്നിലാണ്.

ഞാൻ കുറച്ചു അകന്നിരുന്നു. ദൂരെ കണ്ട ഒരു ചെറുക്കടയിലേക്ക് നോട്ടം വീണു, നേരെ ചെന്ന് ഒരു ഗോൾഡും രണ്ട് കട്ടനും വാങ്ങി തിരികെ,

“” മ്മ് കുടിക്ക്.. “” ഞാൻ അതവൾക്ക് നീട്ടി, ആ മിഴികളിൽ ഒരു തിളക്കം ഞാൻ കണ്ടു. ഒന്നും ശ്രദ്ധിക്കാതെ ഞാൻ ആ സിഗരറ്റിന് തീ കൊളുത്തി, ഉള്ളിലെ നോവിനായി ഒരു പുക ആഞ്ഞെടുത്തു.

“” യി..മുടിയും താടിയും ഒക്കെ വെട്ടി നിർത്തിക്കൂടെ ഡോക്ടർക്ക്, “”

ഉള്ളിൽ തികട്ടി വരുന്ന ദേഷ്യം പിടിച്ചു നിർത്താൻ ഞാൻ എന്നേ പഠിച്ചിരുന്നു.മറുപടി പറയാതെ കാപ്പി ഞാൻ ചുണ്ടോട് അടുപ്പിച്ചു.കുറച്ച് പ്രയാസം തോന്നിയെങ്കിലും ഞാൻ അത് കുടിച്ചു,

“” സോറി…. “” വീണ്ടും അവളിൽ നിന്നും.. നോക്കിയില്ല.

The Author

25 Comments

Add a Comment
  1. കിടു nothing more nothing less to say

  2. വിഷ്ണു

    ഒരു രക്ഷയും ഇല്ല…

    നന്നായിരുന്നു…

    എഴുത്ത് അത് പറയാതെ വയ്യ… ???

    ഈ ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പിറക്കട്ടെ… ?

  3. Brooo
    ആ നാമം ഇല്ലാത്തവൾ PDF upload ചെയ്യോ….

    1. അതെങ്ങനെയാ…??

  4. നല്ലൊരു പ്ലോട്ട് നന്നായിത്തന്നെ അവതരിപ്പിച്ചു. അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ കുറേക്കൂടി മനോഹരമായിരിക്കും. പിന്നെ ചെറിയൊരു തിരുത്തും-സംസാര ശേഷിയില്ലാത്ത ഇഷ ഫോൺ ചെയ്ത് വീട്ടിലെ പ്രശ്നം അവനെ അറിയിച്ചത്.

    1. That was my mistake, thanks for pointing out the mistake. ? പിന്നെ അക്ഷര തെറ്റുകളുടെ കാര്യം.. ഞാൻ എഴുതുന്ന കഥകളൊന്നും ഞാൻ വായിച്ചു നോക്കില്ല, കാരണം മനസ്സിൽ തോന്നുന്നത് അങ്ങനെ എഴുതിയാലെ അതിന്റെ ഒരു ഫീൽ കിട്ടു ന്ന് കരുതുന്ന ഒരാൾ ആണ് ഞാൻ , അത്കൊണ്ടാണ് സോറി.. ?

  5. Engane saadhikkunnu man inganokke kadha ezhuthan vaayichappo kadha aanenkilum entho oru vishamam…hat’s off man ❤️
    Ineem ith poolathe stories pradheekshikkunnu ❤️

  6. Parayan vakkukal illa ❤️

    1. Amazing polichuuu monaa

  7. ഇഷ്ടം..
    ഇനിയും ഇനിയും എഴുതുക..

  8. മാസ്സ്???

  9. ചെകുത്താൻ

    വളരെ നല്ല എഴുത്ത് ❤️

  10. ആഞ്ജനേയ ദാസ്

    വായിച്ചു…… ഒരുപാട് ഇഷ്ട്ടമായി… മനസ് നിറഞ്ഞു….. ❤

  11. സിനിഷ്

    കമ്പി കഥ വായിച്ച് ഒന്ന് പൊട്ടിക്കാൻ വേണ്ടി തുടങ്ങി, വായിച്ച് ഉറക്കവും പോയി വല്ലാത്ത ഫീലും. കഥ ??????

  12. Karayipich kalanju manushya nighalu??

  13. Enikk parayan onnumilla bro nalla kadha vakkukalal express cheyyan pattunnathalla veendum ezhuth thudaranam
    Enn swantham
    Aradhakan
    S/d-

  14. നന്ദുസ്...

    വേടൻ സഹോ.. ഹാപ്പി welcome….
    ന്താ പ്പോ പറയ്ക.. മനസിനെ ഒന്നാകെ പിടിച്ചുലച്ച ഒരു പ്രണയമഹാകാവ്യം…
    മനസു നിറഞ്ഞു സഹോ…
    ഇഷ ഒരു നൊമ്പരം ആയിട്ടു മനസ്സിൽ ഇണ്ടാകും……എല്ലാ കാലത്തും…അത്രയ്ക്ക് ഫീൽ ആണ് ചെറിയൊരു പാരഗ്രാഫിലൂടെ താങ്കൾ അവതരിപ്പിച്ചത്….. ??
    വീണ്ടും പ്രതീക്ഷിക്കുന്നു…????

  15. Special feel ❤️❤️❤️❤️❤️❤️

  16. Welcome back man ???

  17. Super ?

  18. Pro Kottayam Kunjachan

    ഇന്നലെ തന്റെ ‘ദൂരെ ഒരാൾ’ ഒന്നൂടെ വായിച്ചപ്പഴേ ഓർത്തു ഒന്ന് തിരിച്ചുവന്നെങ്കിലെന്ന് എന്തായാലും പൊളിച്ചു ❤️❤️❤️❤️

  19. ഹാപ്പി ending ആണോ അല്ലയോ എന്ന് ഇപ്പഴേ പറഞാൽ വായിച്ച് തുടങ്ങാമായിരുന്നു

    1. പൊളി സാനം

  20. ,♥️♥️♥️ethupole adutha kathayumayi varannam

Leave a Reply

Your email address will not be published. Required fields are marked *