ഈ മൂന്നുമാസം കൊണ്ട് ഒരുപാട് സംഭവ വികാസങ്ങൾ അരങ്ങേറും. നിങ്ങൾ ഇവിടെ ഉണ്ടായാൽ മാത്രമേ എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിയു….”
എല്ലാവരുടെ മുഖത്ത് ഒരു ഭയം കാണാം. എനിക്ക് ഇതെല്ലാം കണ്ടിട്ട് ചിരി ആണ് വന്നത്. ഇതെന്താ വല്ല നാടകവും മറ്റോ ആണോ. അയാളുടെ ഒരു അപൂർവ ജാതകം
“തിരുമേനി ഇതിനെന്താ ഒരു പ്രതിവിധി”
“എനിക്ക് അനന്ത ലക്ഷ്മി അമ്മ ആയിട്ടൊന്നു ഒറ്റക്ക് സംസാരിക്കണം”
ശേഷം എന്നെ അയാൾ ഒന്ന് നോക്കി ആ നോട്ടത്തിൽ പല അർത്ഥങ്ങളും ഞാൻ കണ്ടു.
അവർ ഒരു റൂമിൽ കയറി സംസാരിക്കാൻ തുടങ്ങി ഒരു പത്തു പതിനൊന്നു മിനിറ്റ് ഒക്കെ എടുത്തു കാണും.
ഇവിടെ ആണെങ്കിൽ അവരുടെ വരവ് പ്രതീക്ഷിച്ചു തെക്ക് വടക്ക് നടക്കുകയാണ് എല്ലാരും…
അവർ ആ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി
“പ്രതിവിധി എന്തെന്ന് വശ്ച്ചാൽ ഈ രണ്ട് ജാതകക്കാരും തമ്മിൽ വിവാഹം കഴിക്കണം…..
ഈ രണ്ട് ജാതകവും തമ്മിൽ നല്ല ചേർച്ച ആണ്…..”
“അഹ് പിന്നെ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി ഇവളെ ഒന്നും കെട്ടാൻ എനിക്ക് പറ്റില്ല ” ഞാൻ വെട്ടി തുറന്നു പറഞ്ഞു പിന്നെ ഇങ്ങനെ ഒക്കെ കേട്ടാൽ ആർക്കായാലും ദേഷ്യം വരൂലേ….
ആരും ഒന്നും പറയുന്നില്ല. എന്തിന് ഏറെ അവൾ പോലും മൗനം മാത്രമാണ്….
എനിക്ക് അത് കണ്ടതും പൊളിഞ്ഞു കേറി….
“എന്റെ പൊന്നു മോളെ നീ ഈ കല്ല്യാണം ഒക്കെ നടക്കും എന്ന് വിചാരിച്ചാൽ അത് നിന്റെ വെറും വ്യാമോഹം മാത്രമാണ്…നിന്നെ പോലെ ഒരു മുതുക്കിയേ കെട്ടാൻ ഒന്നും എന്നെ കിട്ടില്ല…”

കൊള്ളാം…..🔥🔥
😍😍😍😍