ജാതകം ചേരുമ്പോൾ 5
Jaathakam Cherumbol Part 5 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
അവളാണ് ആ നീലക്കണ്ണുക്കാരി…..
അവളാണ് ഇവളാണ് എന്നല്ലാതെ ഇവളുടെ പേരെന്താണ്…
അടുത്തല്ലേ ഇരിക്കുന്നെ അങ്ങോട്ട് ചോദിക്കട. മനസ് മന്ത്രിച്ചു
ചോദിക്കാം ലെ…. വേറെ ഒന്നും അല്ലല്ലോ പേരല്ലേ ചോദിക്കുന്നുള്ളു. ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു
“പേരെന്താ😊 ” ഞാൻ വശ്യമായി ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു
അവൾ ഒന്ന് നോക്കി എന്നല്ലാതെ നോ മൈൻഡ്. ഒരക്ഷരം മിണ്ടിയില്ല
അഹ് നല്ല വൃത്തിക്ക് നാറി താങ്ക്സ്…… 😶
ഇതിനും മാത്രം ജാഡ ഇടാൻ ഇവൾ ആരാ. ഇവൾ ആരാന്നാ ഇവൾടെ വിചാരം…… മതി….
ഒരു പെണ്ണ് പോലും എന്നെ ഇങ്ങനെ അപമാനിച്ചിട്ടില്ല.
പിന്നെ ഞാൻ അങ്ങോട്ട് നോക്കാൻ പോയില്ല…. എത്ര ഒക്കെ സൗന്ദര്യം ഉണ്ട് എന്ന് പറഞ്ഞാലും എന്നെ ഒരാൾ അപമാനിച്ചാൽ പിന്നെ ഞാൻ അയാളെ മൈൻഡ് ചെയ്യില്ല.
അത്കൊണ്ട് ഒരു തരം ആറ്റിട്യൂട് ഇട്ട് കാലിന്മേൽ കാലും വച്ച് ഞാൻ അവളുടെ അടുത്തായി ഇരുന്നു. ആര് കണ്ടാലും ഒന്ന് നോക്കുന്ന രീതിയിൽ തന്നെ. അവൾക്ക് മനസിലാവണം അവളെ ഇനി ഈ സിദ്ധുന്റെ പട്ടി പോലും മൈൻഡ് ചെയ്യില്ല എന്ന്
ഈ സിദ്ധുനോടാ അവളുടെ ഒക്കെ കളി.
“സിദ്ധു നീ എന്താടാ കല്ലു മോളോട് മിണ്ടാത്തെ”എന്നായി അമ്മ
കല്ലു എന്നാണോ ഇവൾടെ പേര്. അല്ല ഞാൻ ഇവൾടെ അടുത്ത പേര് ചോയ്ച്ച് നാറിയതൊന്നും ഈ തള്ള കണ്ടില്ലേ……

കൊള്ളാം…..🔥🔥
😍😍😍😍