ഞാൻ നിന്ന് വിറച്ചു….
“ഡാ…. “അൽപ്പം ശബ്ദത്തിൽ ആയിരുന്നു വിളി. അവളുടെ ഏട്ടൻ ആണ് മറ്റേ ഫിലിം സ്റ്റാർ ഇല്ലേ അവന്
“നീ ഒന്ന് പോയെടാ….”
ഞാൻ ആ ഒരു മറുപടിയിൽ ഒതുക്കി…
ഇനിയും മിണ്ടാതെ ഇരുന്നാൽ അടി നടക്കും എന്ന് കരുതി ആവും തന്തമാർ എല്ലാം ഇടപ്പെട്ടു
“നിങ്ങൾ എല്ലാരും ഒന്ന് പോയെ എന്താവേണ്ടെന്ന് വച്ചാൽ ഞങ്ങൾ ചെയ്തോളാം “അച്ഛന്റെ വക ആയിരുന്നു ആ ഡയലോഗ്
“നിങ്ങൾ ഒക്കെ എന്ത് ചെയ്താലും വേണ്ടില്ല ഇതിനൊന്നും ഈ സിദ്ധാർത്തിനെ കിട്ടൂല 😤”
അതും പറഞ്ഞു ഞാൻ റൂമിലോട്ട് വിട്ടു. ഇനിയും അവിടെ നിന്നാൽ ഞാൻ കൈ വിട്ടുപോകും
ആ രാത്രിയും കുഴപ്പമില്ലാതെ കടന്നു പോയി….
പിറ്റേ ദിവസം താര വിളിച്ചിട്ടാണ് എഴുന്നേൽക്കുന്നെ
“ചേട്ടാ…. ചേട്ടാ… എണീക്ക് എന്ത് ഉറക്കമാണിത്…. ദേ കോഫി കൊണ്ടുവന്നിട്ടുണ്ട്…”
താഴേക്ക് ഇറങ്ങി ഇന്നലത്തെ പോലെ തന്നെ ആണ് ആർക്കും ഒരു മൈൻഡ് ഉം ഇല്ല. എനിക്ക് അത് വലിയ കാര്യമായി തോന്നിയില്ല. കാരണം ഞാൻ പറയണ്ടല്ലോ…
ദിവസങ്ങൾ കടന്നു പോയി…… ചേച്ചിമാർ ഇപ്പോഴും മിണ്ടുന്നില്ല. പക്ഷെ വൈശുവിനോടും ഇഷയോടും താരയോടും ഞാൻ കൂടുതൽ അടുത്ത്. അത് ചേച്ചിമാരിൽ ഒരു അസൂയ പരത്തിയെങ്കിലിം ഞാൻ ഒന്ന് മൂപ്പിക്കാൻ തന്നെ തീരുമാനിച്ചു. കാരണം കല്ല്യാണി യോടുള്ള സ്നേഹപ്രകടനം ആയിരുന്നു. അവളുടെ ഒപ്പമേ കഴിക്കു അവളുടെ ഒപ്പമേ ഇരിക്കു അവളുടെ ഒപ്പമേ കിടക്കു

കൊള്ളാം…..🔥🔥
😍😍😍😍